മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റേഷന്‍കാര്‍ഡ് അപേക്ഷക്കായി സപ്ലൈ ഓഫീസുകളില്‍ നീണ്ട ക്യൂ

  • By Desk
Google Oneindia Malayalam News

മലപ്പുറം: റേഷന്‍ കാര്‍ഡ് സംബന്ധിച്ച വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസുകളില്‍ കാര്‍ഡ് ഉടമകളുടെ നീണ്ട ക്യൂ. കാര്‍ഡ് ഉടമ ഗൃഹനാഥയായതിനാല്‍ കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കമുള്ളവരായിരുന്നു വരിയില്‍ കൂടുതലും. പുതിയ റേഷന്‍ കാര്‍ഡ്, നിലവിലുള്ള കാര്‍ഡില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, കുടുംബം മറ്റൊരു സ്ഥലത്തേക്ക് മാറുമ്പോള്‍ പഴയ കാര്‍ഡ് സറണ്ടര്‍ ചെയ്യല്‍, നിലവിലുള്ള അംഗത്തെ കുറവ് ചെയ്ത് മറ്റൊരു താലൂക്കിലേക്ക് മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് റേഷന്‍കാര്‍ഡ്, തെറ്റ് തിരുത്തലുകള്‍, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ ഇന്‍ക്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റല്‍ തുടങ്ങിയവക്കുള്ള അപേക്ഷകളാണ് സ്വീകരിച്ചു വരുന്നത്.

manjeri

റേഷന്‍കാര്‍ഡ് സംബന്ധിച്ച അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി മഞ്ചേരി ഏറനാട് താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസിനു മുന്നില്‍ കാണപ്പെട്ട നീണ്ട വരി

ഏറനാട് താലൂക്കില്‍ ഇക്കഴിഞ്ഞ 25നാണ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്. മഞ്ചേരി മുനിസിപ്പാലിറ്റി, കീഴുപറമ്പ്, കാവനൂര്‍, ഊര്‍ങ്ങാട്ടിരി, പൂക്കോട്ടൂര്‍, അരീക്കോട്, എടവണ്ണ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആദ്യ ഘട്ട അപേക്ഷകള്‍ സ്വീകരിക്കുന്നത് പൂര്‍ത്തിയായി. ഇന്നലെ മലപ്പുറം മുനിസിപ്പാലിറ്റിയിലെ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ഇന്നും തുടരും. ഇന്നലെ വരെ 4174 അപേക്ഷകളാണ് ഏറനാട് താലൂക്ക് സപ്ലൈ ഓഫീസില്‍ ലഭിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ നിന്നാണ് - 1112. എടവണ്ണ പഞ്ചായത്തില്‍ നിന്ന് മാത്രമായി 773 അപേക്ഷകള്‍ ലഭിച്ചു. വരും ദിവസങ്ങളില്‍ പാണ്ടിക്കാട് (ജൂലൈ ആറ്), ആനക്കയം (ഏഴ്), പുല്‍പ്പറ്റ (ഒമ്പത്), തൃക്കലങ്ങോട് (പത്ത്) പഞ്ചായത്തുകളില്‍ നിന്നുള്ള അപേക്ഷകള്‍ സ്വീകരിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നുള്ള അപേക്ഷകരുടെ ക്യൂ താഴെ നിലയും കവിഞ്ഞ് റോഡിലെത്തിയിരുന്നു. അപേക്ഷകരുടെ പ്രയാസം കണക്കിലെടുത്ത് ഫോറം പൂരിപ്പിക്കുന്നതിനും മറ്റുമായി വിവിധ സന്നദ്ധ സംഘടനകള്‍ ഹെല്‍പ് ഡസ്‌ക്കുകള്‍ ഒരുക്കിയിരുന്നു.


പത്താം തിയ്യതിയോടു കൂടി ആദ്യ ഘട്ട അപേക്ഷ സ്വീകരിക്കള്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടം ഈ മാസം 16ന് ആരംഭിക്കാന്‍ തീരുമാനിച്ചതായി താലൂക്ക് സപ്ലൈ ഓഫീസര്‍ സി രാധാകൃഷ്ണന്‍ അറിയിച്ചു. ഇത്രയധികം അപേക്ഷകള്‍ എത്തിയ സാഹചര്യത്തില്‍ സാധാരണ ഗതിയിലുള്ള പരിഹാരം ക്ഷിപ്രസാദ്ധ്യമല്ല. ഓണ്‍ ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിലൂടെ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സഹായകമാകുമെന്നാണ് പൊതു വിലയിരുത്തല്‍.


റേഷന്‍ കാര്‍ഡ് സംബന്ധിച്ച വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി പാണ്ടിക്കാട് പഞ്ചായത്തിലെ കാര്‍ഡ് ഉടമകള്‍ മഞ്ചേരി ഏറനാട് താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസില്‍ എത്തേണ്ടതില്ല. കാര്‍ഡ് ഉടമകള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് മഞ്ചേരിയിലെത്തുന്നതിനുള്ള പ്രയാസം ശ്രദ്ധയില്‍പ്പെട്ട സ്ഥലം എം എല്‍ എ അഡ്വ. എം ഉമ്മര്‍ മുന്‍കൈയെടുത്താണ് അപേക്ഷ സ്വീകരിക്കാനുള്ള സൗകര്യം പാണ്ടിക്കാട് ടി ബിയില്‍ ഒരുക്കിയത്. താലൂക്ക് സപ്ലൈ ഓഫീസര്‍ സി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ നാളെ പാണ്ടിക്കാട് നേരിട്ടെത്തി അപേക്ഷകള്‍ സ്വീകരിക്കും.

Malappuram
English summary
long queue for applying ration card in supply office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X