മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

17കാരിയെ പീഡിപ്പിച്ച് വിദേശത്തേക്ക് മുങ്ങിയകേസ്: പ്രതി എല്‍ഡിഎഫ് കൗണ്‍സിലര്‍ക്കെതിരെ നടപടിയെന്ന്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: 17കാരിയെ പീഡിപ്പിച്ച് മുങ്ങിയ വളാഞ്ചേരിയിലെ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. ഇന്നോ, നാളെയോ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നു പോലീസ് പറഞ്ഞു. വിദേശത്തേക്ക് കടന്നതായി സംശയിക്കുന്ന വളാഞ്ചേരിയിലെ എല്‍ഡിഎഫ് സ്വതന്ത്ര്യ കൗണ്‍സിലര്‍ ഷംസുദ്ദീനെതിരെ പിടികൂടുന്നതിനായാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രതിക്കെതിരെ പോക്‌സോ കേസിലെ 10വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

'പ്രധാനമന്ത്രി' മായാവതി; മോഹം പരസ്യമാക്കി ബിഎസ്പി അധ്യക്ഷ, അംബേദ്കര്‍ നഗറില്‍ മല്‍സരിക്കും...'പ്രധാനമന്ത്രി' മായാവതി; മോഹം പരസ്യമാക്കി ബിഎസ്പി അധ്യക്ഷ, അംബേദ്കര്‍ നഗറില്‍ മല്‍സരിക്കും...

അതോടൊപ്പം പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ 10വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പോലീസ് ചാര്‍ത്തിയിട്ടുള്ളത്. നിരവധി തവണ പീഡിപ്പിച്ചതിനാലാണ് പോക്‌സോ കേസിലെ ശക്തമായ വകുപ്പുകള്‍ ചാര്‍ത്തികേസെടുത്തതെന്നും പോലീസ് പറഞ്ഞു. അതേ സമയം കൗണ്‍സിലര്‍ ഷംസുദ്ദീന് കെ ടി ജലീലുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പ്രതിയെ സംരക്ഷിക്കാന്‍ ജലീല്‍ ശ്രമിച്ചെന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ സഹോദരി രംഗത്തുവന്നു.

Gallery Links pocsocase-155713697

ഷംസുദ്ദീനെ രക്ഷപ്പെടാന്‍ സഹായിച്ചത് മന്ത്രി ജലീലാണെന്നാണ് ഇവരുടെ ആരോപണം, ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും പിന്നീട് അത് പോലീസ് കേസായി മാറുകയും ചെയ്തപ്പോള്‍ തന്നെ ഷംസുദ്ദീന്‍ മുങ്ങും എന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഈ വിവരം മന്ത്രി ജലീലിനെ അറിയിച്ചിട്ടും പോലീസില്‍ ഒന്ന് വിളിച്ച് പറഞ്ഞ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പോലും മന്ത്രി തയ്യാറായില്ലെന്നും ഇത് ഷംസുദ്ദീനുമായി ജലീലിന് അടുത്ത ബന്ധുള്ളത്‌കൊണ്ടാണ് എന്നുമാണ് പെണ്‍കുട്ടിയുടെ സഹോദരി ആരോപിക്കുന്നത്.
കുട്ടിയെ കാണാതായ ദിവസം മന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചെന്നും മന്ത്രി ഇടപെട്ടിരുന്നു എങ്കില്‍ പോലീസ് കുട്ടിയെ കണ്ടെത്തുമായിരുന്നെന്നുമാണ് സഹോദരി ആരോപിക്കുന്നത്.

ജലീലും ഷംസുദ്ദീനും ഉറ്റ സുഹൃത്തുക്കളാണെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. സുഹൃത്തുക്കള്‍ എന്നതിലുപരി കെ.ടി ജലീലിന്റെ ഇടംകൈയും വലംകൈയുമാണ് ഷംസുദ്ദീന്‍ എന്നും കുട്ടിയുടെ സഹോദരി ആരോപിക്കുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച് മന്ത്രി ജലീല്‍ രംഗത്തെത്തി. വളാഞ്ചേരിയില്‍ ആരു കുറ്റം ചെയ്താലും അതില്‍ താന്‍ കുറ്റക്കാരനാകുന്നതെങ്ങനെയെന്നാണ് ജലീല്‍ പറയുന്നത്. ഷംസുദ്ദീന്‍ സി.പി.എമ്മിലെ അംഗമല്ലെന്നും ഷംസുദ്ദീന്‍ സ്വതന്ത്ര്യനായി മത്സരിക്കുകയും സി.പി.എം പിന്തുണ നല്‍കുകയുമായിരുന്നുവെന്ന് ജലീല്‍ പറഞ്ഞു. വളാഞ്ചേരിയിലെ എല്ലാവരുമായും തനിക്കു സൗഹൃദമുണ്ട്. ലീഗുകാരുമായിട്ടും കോണ്‍ഗ്രസ്സുകാരുമായിട്ടും അല്ലാത്തവരുമായും എനിക്ക് സൗഹൃദമുണ്ട്. അവരില്‍ പല പേരും കേസുകളില്‍പെട്ടിട്ടുണ്ട്. അതില്‍ ഞാന്‍ കുറ്റക്കാരനാണോയെന്നും ജലീല്‍ ചോദിച്ചു. കേസില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നു കെ.ടി ജലീല്‍ പറഞ്ഞു.ഷംസുദ്ദീനെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്നും കെ.ടി ജലീല്‍ വ്യക്തമാക്കി.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ വളാഞ്ചേരി പോലിസിനെ വിവരം അറിയിച്ചു. പോലിസ് സേ്റ്റഷനിലെ രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും കെ.ടി ജലീല്‍ പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി 17 വയസുകാരിയെ വളാഞ്ചേരിയിലെ എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഷംസുദ്ദീന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2016 ജൂലൈയിലായിരുന്നു സംഭവം. നഗരസഭയിലെ 32ാം ഡിവിഷന്‍ മെമ്പറാണ് ഷംസുദ്ദീന്‍. പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്നാണ് ആരോപണം. കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ ബന്ധുക്കളുമൊത്ത് താമസിച്ചിരുന്ന പെണ്‍കുട്ടിയുമായി ഷംസുദ്ദീന്‍ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വിവാഹം കഴിക്കാമെന്നുപറഞ്ഞ് പലതവണ ക്വാര്‍ട്ടേഴ്‌സിലും മറ്റു പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു. വിവാഹ വാഗ്ദാനത്തില്‍നിന്ന് കൗണ്‍സിലര്‍ പിന്മാറിയതോടെ പെണ്‍കുട്ടി ചൈല്‍ഡ്‌ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈനും പോലിസും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. വളാഞ്ചേരി എസ്.എച്ച്.ഒ എസ്.പി. സുധീരനാണ് അന്വേഷണച്ചുമതല.

Malappuram
English summary
Look out notice against Pocso case accused LDF Counsillor escapes to abroad soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X