സൗദിയില്‍ ലോറി മറിഞ്ഞ് മലപ്പുറം വലിയാട് സ്വദേശി മരിച്ചു; സഞ്ചരിച്ചിരുന്ന ലോറി നിയന്ത്രണം വിട്ടുമറിഞ്ഞതാണ് അപകട കാരണം
മലപ്പുറം: സൗദിയില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മലപ്പുറം കോഡൂര്‍ വലിയാട് സ്വദേശി മരിച്ചു. സൗദിയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ വലിയാട് സ്വദേശി അരീക്കല്‍ അഷ്റഫ് എന്ന കുഞ്ഞാപ്പു (37) ആണ് മരിച്ചത്. കെ.എം.സി.സി. പ്രദേശിക കമ്മിറ്റിയുടെയും കാരുണ്യം പ്രവാസി കൂട്ടായ്മയുടെയും ഭാരവാഹിയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഇവര്‍ സഞ്ചരിച്ചിരുന്ന ലോറി നിയന്ത്രണം വിട്ടുമറിഞ്ഞതാണ് അപകട കാരണം. പിതാവ് അരീക്കല്‍ അലി മറ്റത്തൂര്‍, മാതാവ് പരേതയായ പനങ്ങാംപുറത്ത് നഫീസ. ഭാര്യ മന്‍സീന. മക്കള്‍ അദുല്‍ഷാന്‍, അഖില്‍ഷാന്‍. സഹോദരി ജാസ്മിറ.അതേ സമയം പൂക്കോട്ടൂംപാടത്ത് വാഹനാപകടത്തില്‍ തമിഴ്നാട് സ്വദേശി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ദേവാല ഹട്ടി സ്വദേശി നടരാജന്റെ മകന്‍ പുകഴേന്ദ്രന്‍ (21) ആണ് ബൈക്കപകടത്തില്‍ മരിച്ചത്.

കാളികാവ് ഉദരംപൊയില്‍ വസ്ത്രനിര്‍മ്മാണ ശാലയില്‍ ജോലിക്കാരനായ പുകഴേന്ദ്രന്‍ യാത്ര ചെയ്തിരുന്ന ബൈക്ക് നിലമ്പൂര്‍ പൂക്കോട്ടുംപാടം റോഡില്‍ നിലംപതിയില്‍ വെച്ച് മറ്റൊരു ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെ മതിലില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗോകുല്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ.
കാല്‍നടയാത്രക്കിടെ ഓട്ടോ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു . കുന്നുംപുറം തോട്ടശേരിയറ തുപ്പിലിക്കാട്ട് മൊയ്തീന്‍ കുട്ടിയുടെ മകന്‍ സാദിഖ് (43) ആണ് മരണപ്പെട്ടത്. പെരുവള്ളൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്നു. ഹജ്ജ് കമ്മിറ്റി ട്രെയിനറാണ്.കഴിഞ്ഞ ബുധനാഴ്ച കുന്നുംപുറം ഇറക്കത്തില്‍ വെച്ച് കാല്‍ നടയാത്രക്കിടെ ഓട്ടോ ഇടിച്ചാണ് അപകടമുണ്ടായത്. തലക്ക് സാരമായി പരുകേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണത്തിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
മാതാവ്: ജമീലഭാര്യ : ജസ് ല (കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റാഫ് നഴ്സ്),മക്കള്‍ : സാഹില്‍ സാദിഖ്, സിനാന്‍ സാദിഖ്. സഹോദരി: സാജിദ.












Click it and Unblock the Notifications