Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയന്ത്രണം വിട്ട ലോറി മതിലിലിടിച്ച് മലപ്പുറത്ത് ഡ്രൈവര്‍ മരിച്ചു: ‍ഡ്രൈവറെ രക്ഷിക്കാനായില്ല

മലപ്പുറം: നിയന്ത്രണം വിട്ട ലോറി മതിലിലിടിച്ച് ഡ്രൈവര്‍ മരിച്ചു. പൊന്നാനി കോട്ടത്തറ ഹംസ ( 52 ) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 11ന് തെക്കേക്കര കല്ലിരട്ടിയിലായിരുന്നു അപകടം. ചെങ്കല്ല് ലോഡുമായി ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് കരുതുന്നത്. ലോറിയ്ക്ക് മുകളിലുണ്ടായിരുന്നയാള്‍ ചാടി രക്ഷപ്പെട്ടു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ലോറി വലിച്ചു നീക്കിയ ശേഷം കാബിന്‍ പൊളിച്ചാണ് ആളെ പുറത്തെടുക്കാനായത്. ഉടന്‍ തന്നെ മാലാപറമ്പ് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.

താനൂര്‍ ഫിഷിങ് ഹാര്‍ബറിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി .രാവിലെ മത്സ്യമ്പന്ധനത്തിന് പോയ മത്സ്യ തോഴിലാളികളാണ് മൃതദേഹം കണ്ടത്. ഹാര്‍ബറിന് പടിഞ്ഞാറ് കരിങ്കല്ലില്‍ തങ്ങി നില്‍ക്കുകയായിരുന്നു.30. വയസ്സിനുള്ളില്‍ പ്രായം തോന്നിക്കുന്ന മതദേഹം തിരിച്ചറിയാന്‍ കഴിയുന്നില്ല. ഇളം നീല ജീന്‍സ് ഫാന്റാണ് ശരീരത്തില്‍ ഉള്ളത്.10 ദിവസത്തൊളം പഴക്കം തോന്നിക്കുന്നുണ്ട്. താനൂര്‍ പോലീസ് സബ്ബ നവീന്‍ ഷാജിയുടെ നേതൃത്തത്തില്‍ ഇ9ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാല്‍ നടയാത്രികന്‍ ഓട്ടോ ഇടിച്ച് മരിച്ചു. ചെമ്മാട് സ്വദേശിയും കരിപറമ്പ് കോട്ടുവലക്കാട് താമസിക്കുന്ന ചാന്തു അബ്ദുറഹിമാന്‍(68) ആണ് മരിച്ചത്.ഇന്നലെ രാവിലെ ഏഴോടെ തൃക്കുളം കരിപറമ്പിലാണ് സംഭവം.

lorryaccident-1

ബുധനാഴ്ച രാവിലെ ആറര മണിയോടെയാണ് അപകടമുണ്ടായത്. ഉടന്‍ ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും, തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകീട്ട് അഞ്ചുമണിയോടെ ചെമ്മാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.ഭാര്യ: സുലൈഖ.മക്കള്‍: ഹംസത്ത്(സൗദി), നൗഫല്‍,(ഖത്തര്‍), മുംതസ്. മരുമക്കള്‍: ജുനൈസ്, ഖൈറുന്നിസ, ഉമ്മുഹബീബ.

(ഫോട്ടോ അടിക്കുറിപ്പ്)

നിയന്ത്രണം വിട്ട ലോറി മതിലിലിടിച്ചുണ്ടായ അപകടം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+