Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം വളാഞ്ചേരിയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവറും ക്ലീനറും മരിച്ചു

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറും ക്ലീനറും മരണപ്പെട്ടു. അപകടത്തിന് ശേഷം ഇരവരും മണിക്കൂറുകളോളം ലോറിക്കടിയില്‍ കുടുങ്ങിക്കിടന്നിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ബംഗാളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ഇരുമ്പ് കമ്പിയുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തമിഴ്നാട് സ്വദേശി മുത്തുകാര്‍, മലമ്പുഴ സ്വദേശി അയ്യപ്പന്‍ എന്നിവരാണ് മരിച്ചത്.

malappuram

മണിക്കൂറുകളോളം നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് ലോറിക്ക് അടിയില്‍പ്പെട്ട ജീവനക്കാരെ പുറത്തെടുത്തത്. സ്ഥിരമായി അപകടം നടക്കുന്ന മേഖലയാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യം തുടര്‍ച്ചയായി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ചില നവീകരണ പ്രവൃത്തികള്‍ മേഖലയില്‍ നടന്നുവരുന്നതിനിടെയാണ് വീണ്ടും അപകടമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+