മാഹിത്തെ പെന്പിള്ളേര്‍ മലപ്പുറത്ത് തെരഞ്ഞെടുപ്പിന്
മലപ്പുറം: മാഹീത്തെ പെമ്പിളേളരെ കണ്ട്ക്കാ......നീ ചൊക്ലീത്തെ പെമ്പിള്ളേരെ കണ്ട്ക്കാ.....ഈ പാട്ട് ഓര്‍മ്മയില്ലേ. വാട്‌സ് ആപ്പിലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ഹിറ്റായ മാഹി പാട്ടും ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്. മാഹി പാട്ടിന്റെ മലപ്പുറം പതിപ്പാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുങ്ങുന്നത്. ഇ അഹമ്മദിനും ഇടി ബഷീറിനും വേണ്ടിയാണ് മാഹി പാട്ട് മലപ്പുറം സ്റ്റൈലിലില്‍ എത്തുന്നത്. സരിതയും കസ്തൂരിയുമൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.
"ഇ അഹമ്മദ് വന്ന്ട്ടാ..ഇ ടി ബഷീറും വന്ന്ട്ടാ "എന്ന മലപ്പുറം തെരഞ്ഞെടുപ്പ് പാട്ട് അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. മാഹി പാട്ടിന് പുറമെ ടിപി വധവും തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളില്‍ ഉള്‍പ്പെടുന്നു. മലപ്പുറം സ്ലാങില്‍ ലീഗുകാരുടെയും യുഡിഎഫ് സര്‍ക്കാരിന്റെയും ഭരണനേട്ടങ്ങള്‍ പറയുന്ന മാഹി പാട്ടിന്റെ പാരഡിയാണ് ശ്രദ്ധേയമാകുന്നത്. താന്‍ വയസ്സനാണെന്ന് പറയുന്ന യൂത്തന്‍മാര്‍ക്കുള്ള സന്ദേശം കൂടിയാണ് അഹമ്മദിന്റെ മാഹി പാട്ട്.

ഇനിയും അണിയറയില്‍ ഒട്ടേറെ പാട്ടുകള്‍ ഒരുങ്ങുന്നുണ്ട്. തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാന്‍ മികച്ച സ്റ്റുഡിയോകളില്‍ വച്ച് തന്നെയാണ് തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ തയ്യാറാക്കുന്നത്. ജനശ്രദ്ധയാകര്‍ഷിച്ച പാട്ടുകളുടെ പതിപ്പുകള്‍ തന്നെയാണ് തെരഞ്ഞെടുപ്പിന് വേണ്ടി മാറ്റങ്ങളോടെ അവതരിപ്പിയ്ക്കുന്നത്.












Click it and Unblock the Notifications