മലപ്പുറം കരുവാരക്കുണ്ടില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു; രണ്ടാം പാപ്പാനാണ് മരിച്ചത്...
മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടി പാപ്പാനെ ആന ചവിട്ടിക്കൊന്നു, കരുവാരക്കുണ്ട് അല്‍ഫോന്‍സ് ഗിരിയിലാണ് ആനയുടെ ചവിട്ടേറ്റു രണ്ടാം പാപ്പാന്‍ മരിച്ചത്. ചെറുകര സ്വദേശി എലമ്പ താഴത്തേതില്‍ മോഹനന്‍ (49) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം.
ഒഴിഞ്ഞപറമ്പില്‍ വെച്ച് സിഗറ്റ് വലിപ്പിച്ചു... ബലമായി മദ്യം കുടിപ്പിച്ചു... തുടർന്ന് 13കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തി, പ്രതി പിടിയില്‍!!
അല്‍ഫോന്‍സ് ഗിരിയില്‍ മരം വലിക്കാനെത്തിച്ച മോഴയാനയുടെ ചവിട്ടേറ്റാണ് രണ്ടാം പാപ്പാന്‍ മോഹനന്‍ മരിച്ചത്. ആനയുടെ പുറത്തു പറ്റിയ മണ്ണു ഒഴിവാക്കുന്നതിനിടെ മോഹനനു ചവിട്ടേല്‍ക്കുകയായിരുന്നു. കിടന്ന ആന എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മോഹനന്‍ ആനയുടെ കാലിനടിയില്‍ പെടുകയായിരുന്നു.

ഈ സമയം ഒന്നാം പാപ്പാന്‍ കോഴിക്കോട് താമരശേരി സ്വദേശി അക്കരപ്പറന്പില്‍ സുള്‍ഫിക്കര്‍ സ്ഥലത്തുണ്ടായിരുന്നില്ല. നിലവിളി കേട്ടു ഓടിയെത്തിയവര്‍ മോഹനനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു. തുടര്‍നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.












Click it and Unblock the Notifications