പ്രതിശ്രുത വരൻ വിവാഹത്തിൽനിന്നു പിന്മാറി; പതിനാറുകാരി മരിക്കാൻ ട്രെയിനിന് മുൻപിൽ ചാടി; ഒടുവിൽ ?
മലപ്പുറം : പതിനാറുകാരിയായ പെൺകുട്ടി റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിനിന് മുൻപിൽ ചാടി മരിക്കാൻ ശ്രമം. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് പെൺകുട്ടി ആത്മഹത്യ ചെയ്യാൻ കാരണമായത്. തിരൂർ റെയിൽവേ സ്റ്റേഷനിൽ ജൂലൈ 11 - യിരുന്നു സംഭവം നടന്നത്.
പെൺകുട്ടിയെ സി സി ടി വി യിലൂടെ നിരീക്ഷിച്ച ആർ പി എഫ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഓടിയെത്തി 16 - കാരിയെ രക്ഷിക്കുകായായിരുന്നു. ഇതിന് പിന്നാലെ സംഭവം ചൈൽഡ്‌ലൈൻ പ്രവർത്തകരെ ഫോണിലൂടെ വിളിച്ച് അറിയിച്ചു. പെൺകുട്ടി ചൈൽഡ്‌ലൈൻ പ്രവർത്തകരോട് കാര്യങ്ങൾ വ്യക്തമാക്കിയത് പിന്നാലെയാണ് വിവരം പുറത്തായത്.

പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയിരുന്നു. ഇത് കാരണമാണ് താൻ ജീവനൊടുക്കാൻ ഇറങ്ങി തിരിച്ചതെന്ന് പെൺകുട്ടി പറഞ്ഞു . അതേസമയം , പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വിവാഹത്തിനു പ്രേരിപ്പിച്ചതിന് യുവാവിനും , പെൺകുട്ടിയുടെയും യുവാവിന്റെയും വീട്ടുകാർക്കുമെതിരെ കേസെടുക്കും എന്നാണ് വിവരം .
ഇത് സംബന്ധിച്ച് ചൈൽഡ്‌ലൈൻ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ , വിവാഹത്തിൽ നിന്നും പിന്മാറിയ പ്രതിശ്രുത വരന് എതിരെയും നടപടി സ്വീകരിച്ചേക്കും എന്നാണ് വിവരം.












Click it and Unblock the Notifications