കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് മുകളില്‍ 2 പേര്‍ കുടുങ്ങി കിടക്കുന്നു; തിരച്ചില്‍ തുടങ്ങി
മലപ്പുറം: മലമുകളില്‍ രണ്ട് പേര്‍ കുടുങ്ങി കിടക്കുന്നു. മലപ്പുറം കരുവാരകുണ്ടിലാണ് സംഭവം. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തായാണ് കുടുങ്ങിയിരിക്കുന്നത്. മല കാണാനെത്തിയ മൂന്ന് പേരില്‍ രണ്ട് പേര്‍ക്ക് തിരികെ ഇറങ്ങാന്‍ സാധിച്ചില്ല. അഗ്നിശമനസേനയും പൊലീസും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആള്‍ തിരിച്ചെത്തിയിട്ടുണ്ട്. മല മുകളില്‍ കുടുങ്ങി പോയവര്‍ക്ക് വഴി തെറ്റിയതാണ് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ രണ്ട് മണിക്കൂര്‍ നേരത്ത് പ്രദേശത്ത് മഴ പെയ്തതായി റിപ്പോര്‍ട്ടുണ്ട്. മൂന്ന് പേരാണ് നാല് മണിയോടെ മല മുകളിലേക്ക് കയറിയത്. കുറുമ്പന്‍ മല എന്ന സ്ഥലത്താണ് കാണാതായത്.

Image Credit: Facebook
തിരിച്ചെത്തിയ ആളാണ് കൂടെ ഉള്ളവരെ കാണാനില്ല എന്ന് അറിയിച്ചത്. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജല്‍ എന്നിവരാണ് കുടുങ്ങിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷംനാസാണ് താഴെ എത്തിയത്. ഷംനാസിനൊപ്പം തിരച്ചില്‍ സംഘം മല കയറിക്കൊണ്ടിരിക്കുകയാണ്. യാസീം, അഞ്ജല്‍ എന്നിവര്‍ കുടുങ്ങി കിടക്കുന്ന സ്ഥലം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് വിവരം.
മലപ്പുറം ജില്ലയുടെ വടക്ക് കിഴക്ക് അതിര്‍ത്തിയില്‍ സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിനോട് അടുത്താണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 1350 അടി ഉയരമുള്ള കുമ്പന്‍ മലയുടെ അടിവാരത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. അടുത്തിടെയാണ് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി കേരളാംകുണ്ട് മാറിയത്. ദിനംപ്രതി നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.












Click it and Unblock the Notifications