പാെന്നാനിയിൽ വൻ കവർച്ച; വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച 350 പവൻ കവർന്നു
മലപ്പുറം: പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. 350 പവനോളം സ്വർണമാണ് ലോക്കറിൽ സൂക്ഷിച്ചിരുന്നത്. സ്വർണം മുഴുവൻ കവർന്നതായാണ് സൂചന. പൊന്നാനി ഐശ്വര്യം തിയറ്ററിന് സമീപം താമസിക്കുന്ന മണൽത്തറയിൽ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ആഴ്ചയാണ് രാജീവും കുടുംബവും നാട്ടിൽ എത്തി തിരിച്ചുപോയത്.
കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാൻ എത്തുന്ന ജോലിക്കാരി വൈകീട്ട് നാല് മണിയോടെ ഇവിടെ എത്തിയപ്പോഴാണ് പിറക് വശത്തെ ഗ്രിൽ തകർന്ന നിലിൽ കണ്ടത്. അകത്ത് കയറിയപ്പോൾ വാതിലും അലമാരയുമെല്ലാം തുറന്നിട്ട നിലയിലായിരുന്നു. ഇവർ രാജീവിന്റെ നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചതിന് പിന്നാലെയാണ് കവർച്ചയുടെ വിവരം പുറത്തറിയുന്നത്.

സി സി ടി വി ഡി വി ആർ ഉൾപ്പെടെ കവർന്നിട്ടുണ്ടെന്നാണ് വിവരം. മോഷണ വിവരം അറിഞ്ഞ് രാജീവ് നാട്ടിലേക്ക് എത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലപ്പുറം എസ് പി ഡി വൈ എസ് പി ഉൾപ്പെടെയുള്ള പോലീസ് സംഘവും വിരവടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.
തിരൂർ ഡി വൈ എസ് പി പി ഷംസീന്റെ നേതൃത്തിൽ ഉള്ള പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. രണ്ട് കോടി രൂപയ്ക്ക് മുകളിൽ വില വരുമെന്നാണ് പോലീസ് അറിയിച്ചത്.












Click it and Unblock the Notifications