മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തില്‍ മുങ്ങി ആദിവാസി കോളനികള്‍, മുണ്ടേരിയില്‍ 4 കോളനിയില്‍ ഒറ്റപ്പെട്ട് 111 കുടുംബങ്ങള്‍!!

Google Oneindia Malayalam News

എടക്കര: മലപ്പുറം ജില്ലയില്‍ കനത്ത മഴ പ്രളയത്തിന് സമാനമായ അവസ്ഥയിലേക്ക് മാറുന്നു. ചാലിയാറും കൈവഴികളും കരകവിഞ്ഞ് ഒഴുകുകയാണ്. അതേസമയം പ്രളയത്തെ തുടര്‍ന്ന് മുണ്ടേരി കാട്ടിനുള്ളിലെ നാല് കോളനികളിലായി ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഏകദേശം 111 ആദിവാസി കുടുംബങ്ങളാണ് ഇവിടെ ഒറ്റപ്പെട്ട് കിടക്കുന്നത്. ഇതേ മേഖലയില്‍ തന്നെ മൂന്ന് വനപാലകരും ഒരു വാച്ചറും കുടുങ്ങി കിടക്കുന്നുണ്ട്. അതി ഗുരുതരമാണ് ഇവിടത്തെ സാഹചര്യങ്ങള്‍.

1

ഇരുട്ടുകുത്തിയില്‍ 37 കുടുംബങ്ങളാണ് കുടുങ്ങി കിടക്കുന്നത്. വാണിയംപുഴയില്‍ 36 കുടുംബങ്ങളും തരിപ്പപൊട്ടിയിലും കുമ്പളപ്പാറയിലും 19 വീതം കുടുംബങ്ങളുമാണ് ഉള്ളത്. അതേസമയം പുറത്തേക്ക് കടക്കാനുള്ള പാലം വെള്ളത്തില്‍ മുങ്ങി കിടക്കുകയാണെന്ന് സൂചനയുണ്ട്. ഇവര്‍ക്ക് പുറത്തേക്ക് കടക്കാനും സാധിക്കില്ല. വാണിയംപുഴ വനം സ്റ്റേഷനിലെ മൂന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും ഒരു വാച്ചറും കുടുങ്ങിയിട്ടുണ്ട്. ചാലിയാറില്‍ വെള്ളം ഉയര്‍ന്നതോടെ രണ്ട് ദിവസമായി ഇവര്‍ പുറംലോകവുമായി ബന്ധപ്പെടാനാവാതെ കിടക്കുകയാണ്.

ഇവര്‍ക്ക് ഐടിഡിപിയില്‍ നിന്ന് നേരത്തെ അരിയും സാധനങ്ങളും കോളനികളില്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ ചാലിയാറില്‍ മലവെള്ളപാച്ചില്‍ ഉണ്ടായത്. ഒരാഴ്ച്ചത്തേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ ഇവരുടെ പക്കലുണ്ടാവും. ഇതുകഴിഞ്ഞാല്‍ പ്രതിസന്ധി ശക്തമാകും. ഇരുകരയുമായി ബന്ധിപ്പിച്ച് മരത്തില്‍ വടംകെട്ടി അതിലൂടെ സാധനങ്ങള്‍ എത്തിച്ച് നല്‍കാനാണ് ശ്രമം. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും ഇത്തരം ശ്രമം ഉണ്ടായിരുന്നു. എന്നാല്‍ വിജയിച്ചിരുന്നില്ല. ഇവര്‍ക്ക് പിന്നീട് ഹെലികോപ്ടറിലൂടെയാണ് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചത്.

അതേസമയം മലപ്പുറത്ത് പലയിടത്തും വെള്ളം കയറിയ അവസ്ഥയിലാണ്. നിലമ്പൂര്‍, ഏറനാട്, പൊന്നാനി താലൂക്കുകളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 104 കുടുംബങ്ങളില്‍ നിന്നായി 408 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. ചാലിയാറില്‍ രാവിലെയോടെ വെള്ളം അല്‍പ്പം കുറഞ്ഞെങ്കിലും വൈകീട്ടോടെ മഴ വീണ്ടും ശക്തമായി. തീരദേശങ്ങളില്‍ കടലാക്രമണവും ശക്തമാണ്. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണമായും ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.

Malappuram
English summary
malappuram: 4 adivasi colonies isolated in floods
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X