മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അങ്ങാടിപ്പുറത്ത് ബീവറേജസ് വെയര്‍ഹൗസിനെ ജീവനക്കാര്‍ക്ക് കോവിഡ്, പേടിക്കേണ്ടത് കുടിയന്‍മാര്‍!!

Google Oneindia Malayalam News

പെരിന്തല്‍മണ്ണ: ബീവറേജസ് കോര്‍പ്പറേഷന്റെ വെയര്‍ഹൗസ് ജീവനക്കാര്‍ക്കും കോവിഡ്. പെരിന്തല്‍മണ്ണയിലെ ബീവറേജ് കോര്‍പ്പറേഷന്റെ മദ്യ സംഭരണ വിതരണ കേന്ദ്രമായ അങ്ങാടിപ്പുറം വെയര്‍ഹൗസിലെ ആറ് ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇവിടെ നിന്ന് രോഗം കൂടുതല്‍ പേരിലേക്ക് പടരാമെന്ന ആശങ്കയാണ് ഉള്ളത്. പെരിന്തല്‍മണ്ണയിലെ ബീവറേജസ് ചില്ലറ മദ്യവില്‍പ്പന ശാലയിലെ 13 പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

1

അതേസമയം ബീവറേജസ് വില്‍പ്പനശാലയിലെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ തന്നെ ഇപ്പോള്‍ പോസിറ്റീവായവര്‍ അടക്കം ക്വാറന്റൈനിലായിരുന്നു. ഓഫീസും ഗോഡൗണും ചില്ലറ മദ്യവില്‍പ്പനശാലയും അന്ന് മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ചില്ലറ വില്‍പ്പന ശാലയിലെ ജീവനക്കാരന്‍ വഴി പ്രാഥമിക സമ്പര്‍ക്കമുള്ള പത്ത് ജീവനക്കാരാണ് സ്രവ പരിശോധന നടത്തിയത്. ഇവരില്‍ ആറ് പേര്‍ക്ക് കോവിഡ് പോസിറ്റീവായതോടെ ബാക്കിയുള്ള ജീവനക്കാര്‍ക്കും സ്രവ പരിശോധന നടത്തും.

ജില്ലയിലെ ബാറുകളിലേക്കും ഔട്‌ലെറ്റുകളിലേക്കും മദ്യം വിതരണം ചെയ്തിരുന്നത് അങ്ങാടിപ്പുറത്ത് നിന്നായിരുന്നു. കണ്ടെയിന്‍മെന്റ് സോണുകളാക്കിയതിനെ തുടര്‍ന്ന് തൃശൂര്‍, കോഴിക്കോട് കല്‍പ്പറ്റ എന്നിവിടങ്ങളില്‍ വെയര്‍ ഹൗസ് അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് ഇവിടേക്കും മദ്യം എത്തിച്ചിരുന്നത് അങ്ങാടിപ്പുറത്ത് നിന്നാണ്. ഇതോടെ മദ്യം എത്തുന്നത് വളരെ കുറയാനാണ് സാധ്യത. കുടിയന്‍മാര്‍ കഷ്ടപ്പെടുമെന്നും ഏറെ കുറെ ഉറപ്പായിരിക്കുകയാണ്.

വെയര്‍ഹൗസിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നത് കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് മദ്യം എത്തിക്കുന്നതിന് വലിയ തടസ്സമാകും. നിലവില്‍ മലബാര്‍ മേഖലയില്‍ പാലക്കാട്, മേനോന്‍പാറ, കണ്ണൂര്‍ വെയര്‍ഹൗസുകളാണ് പ്രവര്‍ത്തിക്കുന്നത്. നാല് സുരക്ഷാ ജീവനക്കാര്‍, കോര്‍പ്പറേഷന്റെ ലേബലിംഗ് തൊഴിലാളികളായ 47 പേര്‍, മൂന്ന് എക്‌സൈസ് ജീവനക്കാര്‍, 23 ചുമട്ടു തൊഴിലാളികള്‍ എന്നിവരാണ് വെയര്‍ഹൗസിലുള്ളത്. അതേസമയം ഇവരെല്ലാം ക്വാറന്റൈനിലുള്ളത്.

Malappuram
English summary
malappuram: 6 beverages corporation staff's tested covid positive in angadippuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X