മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വാറന്റൈനില്‍ പോകുന്നതിനൊക്കെ ഒരു പരിധിയില്ലേ.... ഈ കുടുംബത്തിന്റെ ദുരവസ്ഥ ഇങ്ങനെ

Google Oneindia Malayalam News

പൊന്നാനി: കോവിഡ് എല്ലാവരും ഒരുപോലെ പ്രാര്‍ത്ഥിക്കുന്ന കാര്യമാണ് ക്വാറന്റൈനില്‍ പോകരുതേ എന്ന്. ഒരു വട്ടം പോയാലും രക്ഷപ്പെട്ടെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ പൊന്നാനിയിലെ ഒരു കുടുംബത്തിന്റെ ദുരവസ്ഥ തുടര്‍ച്ചയായി ഉണ്ടാവുന്ന ക്വാറന്റൈനാണ്. ഒന്നും രണ്ടുമല്ല മൂന്നാം തവണയാണ് ഇവര്‍ ക്വാറന്റൈനില്‍ പോകാന്‍ ഒരുങ്ങുന്നത്. ഇങ്ങനൊരു വിധി ആര്‍ക്കും വരുത്തരുതേ എന്നായിരിക്കും ഇവരുടെ പ്രാര്‍ത്ഥന. പെരുന്നാള്‍ ദിനത്തിലും ഈശ്വരമംഗലത്തുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ ക്വാറന്റൈനില്‍ കഴിയാനാണ് ഇവരുടെ വിധി.

1

എട്ട് അംഗങ്ങളുള്ള കുടുംബമാണ് ഇവരുടേത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ആശുപത്രിയില്‍ എത്തിയവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഇവരും ഉള്‍പ്പെട്ടിരുന്നു. അതുകൊണ്ടാണ് ആദ്യ തവണ ക്വാറന്റൈനില്‍ കഴിയേണ്ടി വന്നത്. പിന്നീട് നഗരസഭയില്‍ നടന്ന പരിശോധനയില്‍ ബന്ധുവിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീണ്ടും കഴിയേണ്ടി വന്നു.

ഏറ്റവുമൊടുവില്‍ കോവിഡ് മുക്തനായി വീട്ടിലെത്തിയ ബന്ധുവിന്റെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാം തവണയും ഇവര്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വന്നിരിക്കുകയാണ്. നഗരസഭയിലെ പത്താം വാര്‍ഡ് വളണ്ടിയര്‍മാരാണ് ഇവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ഇപ്പോള്‍ വീട്ടിലെത്തിച്ച് നല്‍കുന്നത്. ഈശ്വരമംഗലത്തുള്ള ഇവരുടെ ബന്ധുവിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം സ്വന്തം വീട്ടിലെ ഒരാള്‍ക്ക് പോലും ഇത്തരത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നതും അപൂര്‍വമായിരിക്കും.

മഞ്ചേരിയിലെ ചികിത്സയ്ക്ക് ശേഷം കോവിഡ് മുക്തനായി വീട്ടിലെത്തി രണ്ട് ദിവസം കഴിഞ്ഞാണ് ഇയാളുടെ ബന്ധുവിന്റെ ഭാര്യയുടെ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നത്. കോവിഡ് പോസിറ്റീവായതിനാല്‍ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇതോടെ ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ബന്ധുക്കളെല്ലാം ക്വാറന്റൈനില്‍ പോകേണ്ടി വന്നു. കോവിഡ് പരിശോധനാ ഫലം വൈകിയതാണ് പ്രശ്‌നങ്ങള്‍ കാരണമെന്നാണ് പരാതി.

Malappuram
English summary
malappuram: a family goes to quaranatine 3 times never confirmed covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X