Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് നേരിയ ഭൂചലനം; വിറയല്‍ അനുഭവപ്പെട്ടെന്ന് പ്രദേശവാസികള്‍

മലപ്പുറം: മലപ്പുറം ന​ഗരസഭാ പരിധിയിലെ വിവിധ ഭാ​ഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. രാത്രി 8.10 ഓടെയാണ് കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, വാറങ്കോട്, താമരക്കുഴി, ഇത്തിൾപറമ്പ്, മേൽമുറി തുടങ്ങിയ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്.

ഭൂചലനം അനുഭവപ്പെട്ടവർ അയൽവാസികളോടും മറ്റ്മ സമീപപ്രദേശങ്ങളിലുള്ളവരോടും വിവരം പറഞ്ഞപ്പോഴാണ് വിവിധ ഭാഗങ്ങളിൽ സമാന അനുഭവം ഉണ്ടായതായി അറിയുന്നത്. അസാധാരണ ശബ്ദവും വിറയവും അനുഭവപ്പെട്ടതായി ഈ പ്രദേശത്തുള്ളവർ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ്.കോം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഭവത്തിൽ ഭയക്കാനില്ലെന്ന് റവന്യൂ വകുപ്പ് അധികൃതർ പറഞ്ഞു.

Earthquake ml

അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചിരിക്കുകയാണ്. ബിപോർജോയ് ചുഴലിക്കാറ്റ് 14 വരെ വടക്ക് ദിശയിലാണ് സഞ്ചരിക്കുന്നത്. സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

തിരുവനന്തപുരത്ത് ശക്തമായ കടലാക്രമണം ഉണ്ടായിരുന്നു. പൊഴിയൂരിൽ തിരയടിച്ച് ആറ് വീടുകൾ പൂർണമായും നശിച്ചു. നാല് വീടുകൾ ഭാഗികമായും തകർന്നു. കടൽ പ്രക്ഷുബ്ദ്ധമായി തുടരുന്നതിനാൽ കടലെടുക്കാൻ സാധ്യതയുള്ള വീടുകളിലെ 37 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ കനക്കും എന്നും പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞ ദിവസം അലേർട്ട് പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+