മലപ്പുറത്ത് ടിപ്പര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട വാഹനങ്ങളില്‍ ഇടിച്ചു; രണ്ട് മരണം
മലപ്പുറം: വാഴക്കാട് മുണ്ടുമുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. ഓട്ടുപാറ കുറുമ്പുക്കോട് അഷറഫ്, സഹോദരന്റെ മകൻ നിയാസ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. കരിങ്കല്ലുമായി വന്ന ടിപ്പർ ആദ്യം എതിർദിശയിൽ വന്ന കാറിലാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ചെന്നിടിച്ചു. സ്കൂട്ടറിന് സമീപത്ത് നിന്ന് സംസാരിക്കുകയായിരുന്നു രണ്ട് പേരും. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയിൽ ഇടിക്കുകയും ഓട്ടോ വയലിലേക്ക് മറിയുകയും ചെയ്തു.

ടിപ്പർ തൊട്ടടുത്തുണ്ടായിരുന്ന കടകൾക്ക് മുമ്പിൽ നിർത്തിയിട്ടിരുന്ന മൂന്നോളം വാഹനങ്ങളിൽ ഇടിച്ചു. കാറിനകത്തുണ്ടായിരുന്ന രണ്ട് പേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലും നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയ അടക്കമുള്ള വാഹനങ്ങളിലും ഇടിച്ച് സമീപത്തെ താഴ്ചയിലേക്ക് ലോറി വീഴുകയായിരുന്നു.












Click it and Unblock the Notifications