മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതീക്ഷയോടെ നാട്ടിലെത്തി.... 14 ദിവസം ക്വാറന്റൈനില്‍, ഒടുവില്‍ അവര്‍ വീട്ടിലേക്ക് മടങ്ങി!!

Google Oneindia Malayalam News

കാളികാവ്: വിദേശത്ത് നിന്ന് വളരെ പ്രതീക്ഷയോടെയാണ് അവര്‍ നാട്ടിലെത്തിയത്. എന്നാല്‍ അവരെ കാത്തിരുന്നത് ക്വാറന്റൈനായിരുന്നു. നിയമം അനുസരിച്ച് അവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തു. ഇപ്പോഴിതാ കാലാവധി പൂര്‍ത്തിയാക്കി ആ 30 പ്രവാസികള്‍ വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇവര്‍ കാളികാവിലെ അല്‍ സഫ ആശുപത്രിയിലായിരുന്നു ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നത്. ഇന്നലെ ഇവര്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

1

ഏറെ പ്രാര്‍ത്ഥനകള്‍ക്ക് ഒടുവിലാണ് ഇവര്‍ നാട്ടിലെത്തിയത്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. നിലവില്‍ നെഗറ്റീവായവരെ മാത്രമാണ് വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നത്. വീട്ടിലേക്ക് പോയ എല്ലാവരും ഈ മാസം 14ന് ദുബായില്‍ നിന്ന് എത്തിയ ആദ്യ സംഘത്തില്‍ ഉള്ളവരാണ്. അതേസമയം വീട്ടിലേക്ക് മടങ്ങിയാലും ഇവര്‍ക്ക് ചില നിര്‍ദേശങ്ങള്‍ പാലിക്കാനുണ്ട്. 14 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനാണ് അധികൃതര്‍ ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ നിയന്ത്രണങ്ങളോടും ഇവര്‍ അനുകൂലമായിട്ടാണ് പ്രതികരിച്ചത്. മൊത്തം 78 പേരാണ് ഇവിടെ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേരുടെ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ആദ്യ ബാച്ചിലെ 26 പേരും വ്യാഴാഴ്ച്ച പുലര്‍ച്ചെ സലാലയില്‍ നിന്നെത്തിയ 12 പേരുമാണ് ഇനി അല്‍ സഫ കോവിഡ് സെന്ററില്‍ നിരീക്ഷണത്തിലുള്ളത്. ഇവരും അധികം വൈകാതെ തന്നെ വീടുകളിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ.

Recommended Video

cmsvideo
Kerala Needs strong quarantine: K K Shailaja | Oneindia Malayalam

അതേസമയം പ്രവാസികളില്‍ ബാക്കിയുണ്ടായിരുന്നവരെ പല സമയങ്ങളിലായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ വീടുകളിലേക്ക് മടങ്ങിയ ആളുകള്‍ താമസിച്ച മുറികളും പരിസരവും അഗ്നിരക്ഷാസേന അണുനശീകരണം നടത്തി. നിലവില്‍ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും കര്‍ശന നിയന്ത്രണത്തിലാണ് അല്‍സഫ ക്വാറന്റൈന്‍ കേന്ദ്രം. നിയന്ത്രണങ്ങള്‍ എല്ലാവരും പാലിച്ചതാണ് പെട്ടെന്ന് തന്നെ ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ വഴിയൊരുക്കിയത്.

പ്രിയങ്കയ്ക്ക് ഒരൊറ്റ വെല്ലുവിളി, ഗെയിം മാറും, സോണിയക്ക് വേണ്ടി, 3 കാര്യങ്ങള്‍ മാറും, നോട്ടമിട്ടു!!പ്രിയങ്കയ്ക്ക് ഒരൊറ്റ വെല്ലുവിളി, ഗെയിം മാറും, സോണിയക്ക് വേണ്ടി, 3 കാര്യങ്ങള്‍ മാറും, നോട്ടമിട്ടു!!

Malappuram
English summary
after 14 days of quarantine expatriates from gulf returned to their home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X