13 വർഷം അവധിയെടുക്കാതെ സ്കൂളിൽപ്പോയി; വൈറൽ വാർത്ത കേരളത്തിൽ; ഒടുവിൽ റെക്കോർഡിട് നേടി
മലപ്പുറം : 12 വർഷം സ്കൂളിൽ അവധി എടുക്കാതെ പഠിച്ച ഒരു വിദ്യാർത്ഥിയുടെ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയതാണ്. യു കെയിൽ ആയിരുന്നു സംഭവം. ഒരു ദിവസം പോലും അവധിയെടുക്കാതെ നീണ്ട 12 വർഷക്കാലം ഒരു വിദ്യാർത്ഥി സ്കൂളിൽ പോയി. എന്നാൽ, കേരളത്തിലും ഉണ്ട് അത്തരത്തിൽ ഒരു കഥ .
സ്കൂളിൽ അവധി എടുക്കാതെ റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചിരിക്കുകയാണ് മിടുക്കി ആയ വിദ്യാർത്ഥിനി. മലപ്പുറം ജില്ലയിലാണ് സംഭവം. ഈ കൊച്ചു മിടുക്കിയുടെ പേര് അക്ഷയ. 13 വർഷമായി അവധി എടുക്കാതെ സ്കൂളിലേക്ക് അക്ഷയ യാതൊരു മടിയുമില്ലാതെ പോയി.

യു കെ ജി മുതൽ 12 ആം ക്ലാസ് വരെയാണ് അക്ഷയ അവധിയില്ലാതെ സ്കൂളിലേക്ക് എത്തിയത്. വേറിട്ട വാർത്തയ്ക്ക് പിന്നാലെ വിദ്യാർത്ഥി ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡിലും ഇടം നേടി . 2021 - ൽ ആയിരുന്നു അക്ഷയയുടെ ജീവിതത്തിലേക്ക് ഈ റെക്കോർഡ് നേട്ടം എത്തിയത്. ഇപ്പോൾ ബി ടെക് വിദ്യാർഥിയാണ് ഈ ചുണക്കുട്ടി. ഈ റെക്കോർഡ് നേട്ടം ഇപ്പോൾ കോളേജിലും തുടർന്നു വരികയാണെന്ന് അക്ഷയയുടെ പിതാവ് പി മണികണ്ഠൻ വ്യക്തമാക്കി.
കോയമ്പത്തൂർ വിദ്യാനികേതൻ സ്കൂളിലാണ് യു കെ ജി മുതൽ അഞ്ചാം ക്ലാസ് വരെ മടി കൂടാതെ അവധിയെടുക്കാതെ അക്ഷയ പഠിച്ചത്. പിന്നാലെ മഞ്ചേരി മഞ്ചേരി നോബിൾ പബ്ലിക് സ്കൂളിൽ ആറു മുതൽ 10 വരെ പഠിച്ചു. തുടർന്ന് പ്ലസ് വൺ , പ്ലസ് ടു ക്ലാസുകൾ മലപ്പുറം കൊണ്ടോട്ടി എയർപോർട്ട് സീനിയർ ഹയർ സെക്കണ്ടറി സ്കൂളിലും വിദ്യാർത്ഥിനി പഠിക്കുകയായിരുന്നു .
നിലവിൽ ഉത്തർപ്രദേശിൽ ആണ് തന്റെ പഠനം അക്ഷയ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത് . മീററ്റിലുള്ള ശോഭിത് യൂനിവേഴ്സിറ്റിയിൽ ബി ടെക് ബയോ ഇൻഫർമേറ്റിക്സ് വിദ്യാർഥിനിയാണ് അക്ഷയ. എന്നാൽ, ഈ കോളേജിൽ രണ്ടു വർഷം തുടരെ പഠിച്ചപ്പോഴും അക്ഷയ അവധി എടുത്തിട്ടില്ല.
അതേസമയം , കോളേജിൽ അവധി എടുക്കാത്ത സംഭവം നിലവിൽ റെക്കോർഡിന് വേണ്ടി പരിഗണിച്ചിട്ടില്ല. ഇവ കൂടി പരിഗണിച്ചാൽ 15 വർഷം അവധി എടുക്കാതെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കാൻ എത്തിയ വിദ്യാർത്ഥി എന്ന ബഹുമതി അക്ഷയെ തേടിയെത്തും.












Click it and Unblock the Notifications