Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ വന്ദേഭാരത് തൊട്ടുമുന്നില്‍; വയോധികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: വന്ദേഭാരത് എക്സ്പ്രസ് കടന്ന് പോകുന്നതിനിടെ ട്രാക്ക് മുറിച്ച് കടന്ന വൃദ്ധന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഞായറാഴ്ച വൈകീട്ട് 5.15 ഓട് കൂടിയാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം ട്രാക്കിലൂടെ വന്ദേഭാരത് കടന്ന് പോകുന്നതിന് തൊട്ടുമുന്‍പാണ് ഇയാള്‍ ട്രാക്ക് മുറിച്ച് കടന്ന് നേരെ പ്ലാറ്റ്ഫോമിലേക്ക് കയറുന്നത്.

തലനാരിഴക്കാണ് ഇയാള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യമാണ് ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. ഒറ്റപ്പാലം സ്വദേശിയാണ് ഇയാള്‍ എന്നാണ് വിവരം. സംഭവ ശേഷം ഇയാള്‍ അവിടെ നിന്ന് പോകുകയും ചെയ്തു.

vande bharat

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇയാള്‍ ട്രാക്ക് മുറിച്ച് കടക്കുന്നതും യാത്രക്കാര്‍ ഇയാളോട് ദേഷ്യപ്പെടുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. റെയില്‍വേ പാളങ്ങള്‍ മുറിച്ച് കടക്കാന്‍ ഓവര്‍ ബ്രിഡ്ജുണ്ടെങ്കിലും യാത്രക്കാര്‍ ട്രാക്ക് മുറിച്ച് കടക്കുന്നത് നിത്യസംഭവങ്ങളാണ്.

ട്രെയിന്‍ വരുന്നത് ഇദ്ദേഹം കണ്ടിരുന്നേക്കാമെന്നും എന്നാല്‍ അത്ര വേഗത്തില്‍ എത്തുമെന്ന് കരുതിയിരിക്കില്ലാമെന്നുമാണ് ദൃക്‌സാക്ഷിയായ വിഷ്ണു എന്നയാളുടെ പ്രതികരണം. ആദ്യം എല്ലാവരും ശകാരിച്ചെങ്കിലും പിന്നീട് ആശ്വസിപ്പിക്കുകയും ചെയ്‌തെന്നും വിഷ്ണു പറഞ്ഞു. രക്ഷപ്പെട്ട ശേഷം വൃദ്ധനെ പരിഭ്രാന്തനായ നിലയിലാണ് കണ്ടത് എന്നും വിഷ്ണു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+