മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഴ്‌സ് നഷ്ടമായി; അന്യസംസ്ഥാനക്കാരി പോലീസ് സ്‌റ്റേഷനില്‍... വേഷം മാറി സിനിമാ സ്‌റ്റൈലില്‍ എഎസ്പി

  • By Desk
Google Oneindia Malayalam News

പെരിന്തല്‍മണ്ണ: കെഎസ്ആര്‍ടിസി ബസിലെ യാത്രയ്ക്കിടെ പഴ്‌സ് നഷ്ടമായി. ഒരു പരാതി നല്‍കണം. പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷനില്‍ എത്തിയ അന്യ സംസ്ഥാനക്കാരി ആദ്യം പറഞ്ഞത് ഇങ്ങനെയാണ്. പോലീസുകാര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ജോലി അന്വേഷിച്ചു. യാത്ര സംബന്ധിച്ച വിവരങ്ങളും തേടി. എല്ലാത്തിനും കൃത്യമായ ഉത്തരം.

ഒടുവില്‍ പോലീസ് നടപടികളിലേക്ക് കടന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നീക്കം തുടങ്ങി. കെഎസ്ആര്‍ടിസിയില്‍ വിളിച്ചു. ഒടുവില്‍ വന്ന അന്യസംസ്ഥാനക്കാരി ആ കാര്യം വെളിപ്പെടുത്തി. ഞാന്‍ ഐപിഎസ് ഹേമലത. പുതിയ എഎസ്പിയാണ്. ഇതുകേട്ട പോസീസുകാര്‍ അന്തംവിട്ടു!! സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

സിനിമ കഥ പോലെ

സിനിമ കഥ പോലെ

കഴിഞ്ഞദിവസമാണ് സിനിമ കഥ പോലെയുള്ള സംഭവം മലപ്പുറത്തെ പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷനില്‍ നടന്നത്. പഴ്‌സ് നഷ്ടമായി എന്ന പരാതിയുമായിട്ടാണ് യുവതി സ്‌റ്റേഷനില്‍ എത്തിയത്. സ്‌റ്റേഷനിലെ പിആര്‍ഒയെ കണ്ടു. പരാതി ബോധിപ്പിച്ചു. ഒരു ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തിലാണ് ജോലി എന്നും പറഞ്ഞു.

സാനിറ്റൈസര്‍ നല്‍കി

സാനിറ്റൈസര്‍ നല്‍കി

കൈ കഴുകാന്‍ സാനിറ്റൈസര്‍ നല്‍കി. പരാതി എഴുതി നല്‍കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ആവശ്യപ്പെട്ടു. ഇരിക്കാന്‍ സൗകര്യവുമൊരുക്കി. പരാതിക്കാരി യാതൊരു ഭാവമാറ്റങ്ങളുമില്ലാതെ എല്ലാം സ്വീകരിച്ചു. പരാതി ലഭിച്ചതോടെ പോലീസുകാര്‍ കെഎസ്ആര്‍ടിസിയില്‍ വിളിച്ചു സംഭവം ധരിപ്പിച്ചു.

രശീതി വേണ്ട

രശീതി വേണ്ട

പരാതി സ്വീകരിച്ച് രശീതി എടുക്കാന്‍ തുടങ്ങിയതോടെ വന്ന പരാതിക്കാരി ഇടപെട്ടു. രശീതി വേണ്ട എന്ന് പറഞ്ഞു. അതു പറ്റില്ല, രശീതി നിര്‍ബന്ധമായും കൈപ്പറ്റണമെന്ന് പോലീസുകാര്‍. ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികളിലേക്ക് കടന്നു. ഇതോടെയാണ് പരാതിക്കാരി കാര്യം തുറന്നുപറഞ്ഞത്.

ഞാന്‍ ഹേമലത ഐപിഎസ്

ഞാന്‍ ഹേമലത ഐപിഎസ്

താന്‍ പുതിയതായി ചുമതലയേറ്റെടുത്ത എഎസ്പിയാണെന്നും ഹേമലത ഐപിഎസ് ആണെന്നും അവര്‍ പോലീസുകാരെ അറിയിച്ചു. പോലീസുകാര്‍ക്ക് ആദ്യം ആകെ അന്ധാളിപ്പ്. തങ്ങളുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും പിശക് വന്നോ എന്ന് പരിശോധിക്കുകയായിരുന്നു പോലീസുകാര്‍.

പോലീസുകാരുടെ 'നാടന്‍' ഇംഗ്ലീഷ്

പോലീസുകാരുടെ 'നാടന്‍' ഇംഗ്ലീഷ്

തമിഴ് ചുവയിലാണ് എഎസ്പി സംസാരിച്ചത്. അവരോട് മലയാളത്തിലും 'നാടന്‍' ഇംഗ്ലീഷിലുമായിരുന്നു പോലീസുകാര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. പരാതിക്കാരോട് പോലീസുകാര്‍ എങ്ങനെയാണ് പെരുമാറുന്നത് എന്നറിയാനാണ് താന്‍ വേഷം മാറി വന്നതെന്ന് എഎസ്പി പറഞ്ഞു. പോലീസുകാരുടെ പെരുമാറ്റത്തില്‍ അവര്‍ സംതൃപ്തിയും പ്രകടിപ്പിച്ചു.

ചുമതലേയറ്റ ഉടനെ

ചുമതലേയറ്റ ഉടനെ

ചുമതലേയറ്റ ഉടനെയാണ് ഹേമലത ഐസിഎസ് വേഷം മാറി സ്റ്റേഷന്‍ സന്ദര്‍ശിച്ചത്. പരാതി സ്വീകരിക്കാന്‍ പോലീസുകാര്‍ കാണിച്ച അനുഭാവ പൂര്‍വമായ നിലപാടിനെയും തന്നോടുള്ള പെരുമാറ്റത്തെയും എഎസ്പി പുകഴ്ത്തി. പിആര്‍ഒ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷാജിയെ അവര്‍ പ്രത്യേകം അഭിനന്ദിച്ചു. ലളിതമായ ഇംഗ്ലീഷിലാണ് ഷാജി സംസാരിച്ചതെന്നും അവര്‍ പറഞ്ഞു.

Malappuram
English summary
Malappuram ASP Hemalatha IPS Arrived in Perinthalmanna Police Station as plaintiff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X