മലപ്പുറത്തിന് 52 വയസ്; രൂപീകരണം തടയാന്‍ സിപിഎം ശ്രമിച്ചെന്ന് അബ്ദുറബ്ബ്, ജില്ല ഇപ്പോഴും പിറകില്‍...
മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയ്ക്ക് ഇന്ന് 52 വയസ് തികഞ്ഞു. അര നൂറ്റാണ്ട് പിന്നിട്ടിടും ജില്ല ഇപ്പോഴും ഏറെ പിറകിലാണെന്ന് മുന്‍ മുന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ അബ്ദുറബ്ബ്. ജില്ലാ രൂപീകരണത്തിനെതിരെ സിപിഎമ്മും കെ കേളപ്പനുമെല്ലാം നടത്തിയ നീക്കങ്ങള്‍ സൂചിപ്പിക്കുകയാണ് അദ്ദേഹം. ജില്ലാ രൂപീകരണത്തിന് വേണ്ടി മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയ ശ്രമങ്ങളും അദ്ദേഹം എടുത്തുപറയുന്നു.
ജില്ലയുടെ വികസനത്തിന് മതിയായ പരിഗണന ഇപ്പോഴും ബജറ്റില്‍ ലഭിക്കുന്നില്ല. ജില്ലയുടെ മുന്നേറ്റത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് സേവ് മലപ്പുറം കാമ്പയിന്‍ നടത്തുന്നുണ്ട്. മതിയായ ബജറ്റ് വിഹിതം നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് ഇമെയില്‍ അയക്കുകയാണ്. കാമ്പയിനില്‍ താനും പങ്കാളിയായി എന്ന് അബ്ദുറബ്ബ് പറയുന്നു. ജില്ലാ രൂപീകരണ കാലത്തെ സംഭവങ്ങളും പിന്നീടുണ്ടായ മാറ്റങ്ങളും സംബന്ധിച്ചുള്ള അബ്ദുറബ്ബിന്റെ കുറിപ്പ് വായിക്കാം...

മലപ്പുറംജില്ലക്ക് ഇന്ന് 52 വയസ്സ്.
1967 ലെ സി.പി.എം നേതൃത്വത്തിലുള്ള
സപ്ത കക്ഷി മുന്നണിയില്‍ മുസ്ലിം ലീഗ്
ചേരാനുണ്ടായ പ്രധാന ഉപാധികളിലൊന്ന്
മലപ്പുറം ജില്ലാ രൂപീകരണമായിരുന്നു.
1968ല്‍ കോഴിക്കോട് നടന്ന മുസ്ലിംലീഗ് സംസ്ഥാന സമ്മേളനത്തില്‍ വച്ച് മുസ്ലിം
ലീഗ് ഈയാവശ്യം ശക്തമായി ഉന്നയിച്ചു.
മഹാനായ സി.എച്ച് മുഹമ്മദ്‌കോയ സാഹിബും, എം.പി.എം അഹമ്മദ് കുരിക്കളും ചേര്‍ന്ന് മലപ്പുറം ജില്ല രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി പ്രസംഗിച്ചു. ഭൂമിശാസ്ത്രപരമായ പ്രത്യേകതയും, ജനസംഖ്യയും, പിന്നാക്കാവസ്ഥയും ഒരു സ്ഥിതിവിവരക്കണക്കു തന്നെ അഹമ്മദ്
കുരിക്കള്‍ ആ സമ്മേളനത്തില്‍ അവതരിപ്പിച്ചു.
ഒരുപാട് എതിര്‍പ്പുകളും പ്രക്ഷോഭങ്ങളും ജില്ലക്കെതിരായി ഉണ്ടായി. സപ്തകക്ഷി മുന്നണിയില്‍ ലീഗ് മുന്നോട്ടു വെച്ച മലപ്പുറം ജില്ലയെന്ന ആവശ്യം അനുവദിക്കാതിരിക്കാനുള്ള ഒരുപാട് ആസൂത്രിതമായ നീക്കങ്ങള്‍ ആ കാലഘട്ടത്തില്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്നുമുണ്ടായി. ഈയിടെ അന്തരിച്ച സഖാവ് കെ ആര്‍ ഗൗരിയമ്മയുടെ ആത്മകഥയില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. സി.എച്ചിന്റെയും, അഹമ്മദ് കുരിക്കളുടെയും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു മുമ്പില്‍ ജില്ല നല്‍കാതിരിക്കാന്‍ ഇ.എം.എസിനും സി.പി.എമ്മിനും കഴിഞ്ഞില്ല.
Recommended Video
കേരള ഗാന്ധി കെ. കേളപ്പന്റെ നേതൃത്വത്തില്‍ ശക്തമായ ജില്ലാ വിരുദ്ധ പ്രക്ഷോഭം വരെ നടന്നു. ബി.ജെ.പിയുടെ അന്നത്തെ രൂപമായ ജനസംഘമായിരുന്നു കേളപ്പന്റെ പിന്നില്‍ അണിനിരന്നത്. അവരുടെ ദേശീയ നേതാക്കളും ഇതര സംസ്ഥാനങ്ങളിലെ എം.പിമാരും ഈ പ്രക്ഷോഭത്തില്‍ അണിനിരന്നു. സമരം ദേശീയ തലത്തില്‍ ഡല്‍ഹിയിലും ബോംബെയിലുമൊക്കെ അലയടിച്ചു. വികസനമെത്താതെ പോയ ഒരു ഭൂപ്രദേശത്തിന്റെ പുരോഗതിക്കായി ഉയര്‍ന്നുവന്ന ജനകീയാവശ്യം എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് അംഗീകരിക്കപ്പെട്ടു. മലപ്പുറം ജില്ല യാഥാര്‍ഥ്യമായി. 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല പിറവി കൊണ്ടെങ്കിലും ജില്ലാ രൂപീകരണത്തിനു വേണ്ട എല്ലാ കാര്യങ്ങളും മന്ത്രിയെന്ന നിലയില്‍ ചെയ്തു വെച്ച ജില്ലയുടെ ശില്പി അഹമ്മദ് കുരിക്കള്‍ക്ക് ജില്ല പിറക്കുന്ന ആ ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ ഭാഗ്യമുണ്ടായില്ല. ജില്ല പിറക്കുന്നതിനും മുമ്പ് 1968 ഒക്ടോബര്‍ 24ന് അദ്ദേഹം ലോകത്തോട് വിടവാങ്ങി.
അഹമ്മദ് കുരിക്കളുടെ വിയോഗത്തോടെ പുതിയ മന്ത്രിയായി നിയോഗിക്കപ്പെട്ടത് എന്റെ പ്രിയ പിതാവ് അവുക്കാദര്‍കുട്ടി നഹയായിരുന്നു. മലബാറിലെ വിവിധ ജില്ലകളിലെ പിന്നാക്ക പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് പ്രിയ പിതാവിന്റെ ചരിത്രനിയോഗമായി ഞാന്‍ കാണുന്നു.
മലപ്പുറം രൂപീകരിക്കുമ്പോള്‍ 15 ലക്ഷമായിരുന്നു ജില്ലയിലെ ജനസംഖ്യ. ഒരു പുതിയ ജില്ല രൂപീകരിക്കുക വഴി ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതികളും സംരംഭങ്ങളും, ഓഫീസുകളും വഴി കൂടുതല്‍ വികസനം ഈ ജനങ്ങള്‍ക്ക് ലഭിക്കുമെന്നതായിരുന്നു ജില്ലാ രൂപീകരണ ശില്‍പികളുടെ സ്വപ്‌നം. ഒട്ടും വികസനമെത്താത്ത ഒരു മേഖലയില്‍ ജില്ലാ രൂപീകരണത്തോടെ നല്ല ചലനങ്ങളുണ്ടായി. എങ്കിലും വികസനത്തിന്റെ മുഴുവന്‍ മേഖലയിലെയും കണക്കുകള്‍ നോക്കുമ്പോള്‍ ജില്ല ഇപ്പോഴും ഏറെ പിറകില്‍ തന്നെയാണ്. ജനസംഖ്യ മൂന്നിരട്ടിയിലധികം വര്‍ധിച്ച് 45 ലക്ഷമായിരിക്കുന്നു. ഈ ജനസംഖ്യാനുപാതത്തിന് അനുസരിച്ചുള്ള
വിഭവ വിഹിതങ്ങളൊന്നും ബജറ്റില്‍ പോലും
ഈ ജില്ലക്കു നീക്കി വെക്കുന്നില്ല.
മലപ്പുറം ജില്ലക്ക് 52 പിന്നിടുന്ന ഈ വേളയില്‍
'സേവ് മലപ്പുറം' എന്ന കാമ്പയിനുമായി മുസ്ലിം ലീഗ് സമരരംഗത്തിറങ്ങുകയാണ്. ഡഉഎ അധികാരത്തിലിരിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി മലപ്പുറത്തെ പ്രത്യേകം പരിഗണിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയവര്‍, ഡഉഎ ബജറ്റുകളെ മലപ്പുറം ബജറ്റ് എന്ന് വര്‍ഗീയമായി ആക്ഷേപിച്ചവര്‍,
ബജറ്റ് വിഹിതം പോലും നിഷേധിക്കുന്ന
വിവേചനത്തിനെതിരെ മുഖ്യമന്ത്രിക്ക്
ഇ മെയില്‍ സന്ദേശമയച്ചു കൊണ്ടുള്ള
സമരപരിപാടിയില്‍ ഞാനും പങ്കാളിയായി.
കബീര്‍ സിംഗ് നായിക കിയാര അദ്വാനിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications