മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷമീറിന്റെ സത്യസന്ധത അറിഞ്ഞ് ജസ്‌ന, നഷ്ടപ്പെട്ടുപ്പോയ സ്വര്‍ണാഭരണം തിരികെ നല്‍കി ഡ്രൈവര്‍!!

Google Oneindia Malayalam News

പാണ്ടിക്കാട്: സ്വര്‍ണാഭരണം കളഞ്ഞ് പോകുന്നത് ഇക്കാലത്ത് ആലോചിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. എന്നാല്‍ അത് കിട്ടിയവര്‍ തിരിച്ചു കൊടുക്കുന്നതോ വളരെ അപൂര്‍വമായി സംഭവിക്കുന്നതും. ഇവിടെ ഒരു ഓട്ടോ ഡ്രൈവര്‍ മാതൃകയായിരിക്കുകയാണ്. വീണുകിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥയ്ക്ക് തിരികെ നല്‍കിയാണ് പാണ്ടിക്കാട് ടൗണിലെ ഓട്ടോ ഡ്രൈവറായ ഷമീര്‍ മാതൃകയായിരിക്കുന്നത്. പലയിടത്തും ഓട്ടോ ഡ്രൈവര്‍ ഇത്തരം കാര്യങ്ങളില്‍ മാതൃകയാവാറുണ്ട്. അത് തന്നെയാവണം ഷമീറിനും പ്രചോദനമായിട്ടുണ്ടാവുക.

1

പാണ്ടിക്കാട് എറിയാട് സ്വദേശിയാണ് ഷമീറാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹത്തിന് ആഭരണം വീണുകിട്ടിയത്. വള്ളുവങ്ങാട് സ്വദേശി കോല്‍ക്കാരന്‍ ജസ്‌നയുടെ ആഭരണങ്ങളായിരുന്നു ഇത്. ജസ്‌നയ്ക്ക് ഇത് തിരിച്ചുകിട്ടാന്‍ ഭാഗ്യമുണ്ടായിരുന്നു എന്ന് വേണം കരുതാന്‍. കഴിഞ്ഞ ദിവസം പാണ്ടിക്കാട് പെരിന്തല്‍മണ്ണ റോഡിലെ ഉദയ സൈക്കിള്‍ മാര്‍ട്ടിന് സമീപമാണ് ഇത് കളഞ്ഞുപോയത്. വിഷമിച്ച് നിന്നിരുന്ന ജസ്‌നയെ തേടി ഇത് തിരിച്ചെത്തി.

Recommended Video

cmsvideo
Positive News: മലപ്പുറം; വീണു കിട്ടിയ സ്വർണം തിരികെ നൽകി പാണ്ടിക്കാട് ഓട്ടോ ഡ്രൈവർ മാതൃകയായി

ഷമീറിന്റെ സത്യസന്ധത ഇക്കാര്യത്തില്‍ ജസ്‌നയെ സഹായിച്ചിട്ടുണ്ട്. മനസ്സുകൊണ്ടും നേരിട്ടും അവര്‍ ഷമീറിന് നന്ദി പഞ്ഞു. സൈക്കിള്‍ ഷോപ്പിലെ സുഹൃത്തിനെ ട്രിപ്പെടുക്കാന്‍ വന്ന ഷമീറിന് യാദൃശ്ചികമായി ആഭരണം വീണുകിട്ടുകയായിരുന്നു. ആദ്യമൊന്ന് പകച്ചെങ്കിലും, പിന്നീട് വ്യാപാരികള്‍ മുഖേന പാണ്ടിക്കാട് പോലീസ് സ്‌റ്റേഷനില്‍ ആഭരണം വീണുകിട്ടയ കാര്യം അറിയിച്ചു. തുടര്‍ന്ന് അവിടെ നിന്നാണ് ഉടമയെ വിളിപ്പിച്ച് ആഭരണം തിരിച്ചേല്‍പ്പിച്ചത്.

പാണ്ടിക്കാട്ട് എസ്‌ഐ, സിവില്‍ പോലീസ് ഓഫീസര്‍ വ്യാപാരി വ്യവസായി നേതാവ് അഷ്‌റഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് ആഭരണം തിരികെ നല്‍കിയത്.

Malappuram
English summary
malappuram: auto driver returned gold chain missed from a women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X