ഗൾഫ് കാണാൻ മോഹം; മലപ്പുറത്ത് നിന്ന് കുറുംബയമ്മയെ അബുദാബിയിലെത്തിച്ച് അസീസ്
തിരുനാവായ: മനുഷ്യരെ സ്നേഹം കൊണ്ടാണ് കൂട്ടിക്കെട്ടേണ്ടത് എന്ന് പറഞ്ഞുകേട്ടിട്ടില്ലേ. അങ്ങനെ സ്നേഹം കൊണ്ട് കൂട്ടിക്കെട്ടിയ ഒരു ബന്ധത്തെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. സോഷ്യൽമീഡിയ നിറയെ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് തിരുനാവായ എടക്കുളം സ്വദേശിയായ അസീസ് കാളിയാടൻ എന്ന മനുഷ്യനാണ്. അദ്ദേഹത്തിന്റെ സ്നേഹവും നന്മയും കലർന്ന പ്രവൃത്തിക്ക് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.
തന്നെ കുഞ്ഞുനാളിൽ പോറ്റിവളർത്തിയ കുറുംബയമ്മയ്ക്ക് ഒരാഗ്രഹം. അബുദാബി കാണണമെന്ന് കുറുംബയമ്മയുടെ ആഗ്രഹം അറിഞ്ഞ അസീസ് ഒട്ടും താമസിപ്പിച്ചില്ല. കുറുംബയമ്മയെ കടൽകടത്തി അബുദാബിയിൽ എത്തിച്ചു. തന്റെ ഉമ്മയെ പോലെയാണ് അസീസ് കാളിയാടൻ കുറുംബയെ കാണുന്നത്. ഇരുവരും അയൽവാസികളാണ്.

PC: FACEBOOK
അസീസിനേയും 9 ,സഹോദരങ്ങളേയും നോക്കിവളർത്തിയത് അയൽവാസികളായ അയ്യപ്പനും കറുപ്പയും മകൾ കുറുംബയുമായിരുന്നു. അസീസിന്റെ ഉമ്മയ്ക്ക് സഹോദര തുല്യരായിരുന്നു ഇവർ. എല്ലാ സഹായങ്ങൾക്കും ഇവർ ഓടിയെത്തുമായിരുന്നു. പ്രയാസമുണ്ടായിരുന്ന സമയത്തൊക്കെ അസീസിന്റെ കുടുംബത്തിനൊപ്പം കുറുംബയും അച്ഛനും അമ്മയും ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഉള്ള ഇവരുടെ സ്നേഹം ഇപ്പോഴും അങ്ങനെ തന്നെ മുന്നോട്ടുപോകുന്നു.
അസീസ് ഗൾഫിലാണ്. കുറുംബയ്ക്കും ഗൾഫ് കാണണമെന്ന് ആഗ്രഹമുണ്ടായി. കുറുംബയുടെ ആഗ്രഹം അറിഞ്ഞ അസീസ് കുറുംബയെ വിമാനത്തിൽ അബുദാബിയിൽ എത്തിച്ചു.
അസീസ് തന്റെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് കുറുംബയെ അബുദാബിയിൽ എത്തിച്ചത്. ഇത്തവണ അബുഗാബിയിൽ നടക്കുന്ന മലപ്പുറം കൂട്ടായ്മയിൽ മുഖ്യാതിഥി കുറുംബയാണ്. അസീസ് സാമൂഹികപ്രവർത്തകനും കെഎംസിസി നേതാവുമാണ്.












Click it and Unblock the Notifications