ട്യൂഷന് സെന്ററിലൂടെ തുടക്കം, ഇന്ന് ആഗോള അംഗീകാരമുള്ള ഇ-ലേണിംഗ് പ്ലാറ്റ്ഫോം; ഇതാ ഒരു മലപ്പുറം വിജയഗാഥ
മലപ്പുറം: ട്യൂഷന് സെന്ററില്‍ തുടങ്ങി ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്ഫോമായി മാറിയ സ്കൂള്‍ ഗുരുവിന് ആഗോള അംഗീകാരം. ലോകത്തിലെ ഏറ്റവും മൂല്യമേറിയ ടെക് എഐ കമ്പനികളിലൊന്നായ എന്‍വീഡിയയുടെ അംഗീകാരമാണ് സ്കൂള്‍ ഗുരുവിനെ തേടിയെത്തിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ അരീക്കോട്, കുനിയില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഗുരു എന്ന സംരംഭത്തിന് പിന്നില്‍ മൂന്ന് യുവാക്കളാണ്.
മലപ്പുറം സ്വദേശികളും സഹോദരന്മാരുമായ അമീര്‍ ഷാജി, അസറുദ്ദീന്, കോട്ടയം സ്വദേശി ജെറിന് എന്നിവരുടെ കൂട്ടായ ആശയമാണ് സ്കൂള്‍ ഗുരു എന്ന ഇ-ലേര്‍ണിംഗ് പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചത്. കെജി മുതല്‍ 12 തരം വരെയുള്ള കുട്ടികള്‍ക്ക് വ്യക്തിഗത ഓണ്‍ലൈന്‍ ട്യൂഷന് ഒരുക്കുന്ന പ്ലാറ്റ് ഫോമാണിത്. 2018 ല്‍ പരമ്പരാഗത ട്യൂഷന് സെന്ററായി ആരംഭിച്ച സ്ഥാപനമാണ് ഇന്ന് അന്താരാഷ്ട്ര അംഗീകാരം സ്വന്തമാക്കിയിരിക്കുന്നത്.

നിലവില്‍ 500 ലേറെ വിദ്യാര്‍ത്ഥികളും അത്രയും തന്നെ അധ്യാപകരും സ്കൂള്‍ ഗുരുവിന്റെ ഭാഗമാണ്. പഠനകാലം തൊട്ടെയുള്ള ആഗ്രഹമായിരുന്നു ഒരു എഡ്യുടെക് സ്റ്റാര്‍ട്ട് കമ്പനി എന്നും അതിന് എന്‍വീഡിയ പോലൊരു ആഗോള കമ്പനിയില്‍ നിന്നും അംഗീകാരം ലഭിച്ചതില്‍ അഭിമാനമുണ്ട് എന്നും സ്കൂള്‍ ഗുരു സഹസ്ഥാപകനും അക്കാദമിക് ഡയറക്ടറുമായ ജെറിന് വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
'ഓഫ്ലൈനായി ട്യൂഷന് എന്ന രീതിയിലാണ് തുടങ്ങിയത്. നിലവിലെ സാഹചര്യത്തില്‍ ഇതായിരിക്കും കുറച്ചുകൂടി നല്ലത് എന്ന് തോന്നി. ആദ്യം ഖത്തറില്‍ ആരംഭിക്കാനാണ് ശ്രമിച്ചത്. ഇപ്പോള്‍ ഉള്ള 500 വിദ്യാര്‍ത്ഥികളില്‍ 400 ലേറെ പേര് ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ളവരാണ്. ഇവിടെ നിന്ന് അവിടെ പോയി സെറ്റിലായിട്ടുള്ളവരുടെ മക്കളാണ് ഭൂരിഭാഗവും,' ജെറിന് കൂട്ടിച്ചേര്‍ത്തു.
അസറുദ്ദീനും ജെറിനും ഒരേ കോളേജില്‍ പഠിച്ചിരുന്നവരാണ്. ഇരുവരും ഒരുമിച്ച് പല സ്ഥലത്തും ട്യൂഷനെടുക്കാന്‍ പോയിരുന്നു. അപ്പോഴെല്ലാം മനസില്‍ ഇത്തരത്തിലൊരു ലേണിംഗ് പ്ലാറ്റ്ഫോം മനസിലുണ്ടായിരുന്നു. പ്രിസം എന്ന പേരിലാണ് ഇതിന്റെ ആദ്യ രൂപം ആരംഭിച്ചത്. അതൊരു പരമ്പരാഗത ട്യൂഷന് സെന്ററായിരുന്നു. ഓണ്‍ലൈനിലേക്ക് മാറിയപ്പോഴായിരുന്നു സ്കൂള്‍ ഗുരു എന്ന് പേര് സ്വീകരിച്ചത്.
മൂന്ന് പേരും സ്വന്തം റിസ്കില്‍ ഫണ്ട് കണ്ടെത്തിയാണ് ഇത്തരമൊരു പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. ഇ-ലേണിംഗ് എന്ന രീതിയിലേക്ക് പ്ലാറ്റ്ഫോം മാറിയപ്പോള്‍ സാങ്കേതികമായുള്ള ചില പ്രതിസന്ധികള്‍ നേരിട്ടിരുന്നു എന്ന് ജെറിന് പറയുന്നു. 'പൂര്‍ണമായും ഓണ്‍ലൈന്‍ ആയതിനാല്‍ തന്നെ സാങ്കേതിക പരിജ്ഞാനമുള്ള അധ്യാപകരെ ലഭിക്കാന്‍ പ്രയാസമായിരുന്നു. സൂം, ഗൂഗിള്‍ മീറ്റ് എന്നിവയൊക്കെ ഉപയോഗിക്കാനറിയാവുന്ന അധ്യാപകരുടെ എണ്ണം കുറവായിരുന്നു.
കുട്ടികളുടെ കാര്യത്തിലും ഈ ബുദ്ധിമുട്ടുണ്ടായിരുന്നു,' ജെറിന് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊരു ബുദ്ധിമുട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിടിസി, ബിഎഡ്, എംഎഡ് എല്ലാം ഉള്ളവരാണ് ഇപ്പോള്‍ പഠിപ്പിക്കാനായി എത്തുന്നത്. 4800 ഓളം അധ്യാപകരുള്ള ഒരു ടീച്ചേഴ്സ് ബാങ്ക് തങ്ങള്‍ക്കുണ്ട് എന്നും ആവശ്യം വരുന്ന ഘട്ടങ്ങളിലൊക്കെ അധ്യാപകരെ റിക്രൂട്ട് ചെയ്യാറുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയിലും സ്റ്റാര്‍ട്ട് അപ്പ് മിഷനിലുമെല്ലാം സ്കൂള്‍ ഗുരു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയോട് അനുബന്ധിച്ച് സൗജന്യ നൈറ്റ് ക്ലാസ് നല്കി വരാറുണ്ട്. തങ്ങളുടെ തന്നെ സ്കോളര്‍ഷിപ്പോട് കൂടി വരുന്ന കുട്ടികള്‍ക്ക് ഫീസ് ഇളവും നല്‍കാറുണ്ട് എന്നും ജെറിന് വ്യക്തമാക്കി. എന്‍വീഡിയയുടെ സ്റ്റാര്‍ട്ടപ്പ് ഇന്‍ സെപ്ഷന് പദ്ധതിയിലാണ് കമ്പനി ഇടംപിടിച്ചത്.
ഈ പദ്ധതിയില്‍ ഭാഗമായതോടെ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രയോജനപ്പെടുത്താന്‍ കമ്പനിക്ക് സാധിക്കും. സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കുന്ന സുപ്രസിദ്ധ സംരംഭമാണ് എന്‍വീഡിയ. കമ്പനി തന്നെ നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമാണ് അംഗത്വം നല്കി വരുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications