Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ജില്ലാ നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു; ആര്‍എസ്എസ് മുഖ്യശിക്ഷകും, മലപ്പുറത്ത് മാറ്റം

മലപ്പുറം: ബിജെപി ജില്ലാ നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു. താനൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്ന വിവേകാനന്ദനാണ് ഇന്ന് സിപിഎമ്മില്‍ ചേരുകയാണ് പ്രഖ്യാപിച്ചത്. മറ്റു പല പാര്‍ട്ടികളില്‍ നിന്നുള്ളവും സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് അറിയിച്ചു. ഇവര്‍ക്ക് വ്യാപാര ഭവനില്‍ സ്വീകരണ യോഗം സംഘടിപ്പിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസിന്റെ സാന്നിധ്യത്തിലായിരുന്നു സ്വീകരണം.

ആര്‍എസ്എസ്, കോണ്‍ഗ്രസ്, സിപിഐ, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള പ്രാദേശിക നേതാക്കളും സിപിഎമ്മില്‍ ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ശക്തമായ മുന്നേറ്റം നടത്തിയിരുന്നു താനൂര്‍ നഗരസഭയില്‍. ബിജെപിയുടെ ചില വാര്‍ഡുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേര്‍ കടന്നുവരികയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ബിജെപി ജില്ലാ കമ്മിറ്റി അംഗമായിരുന്നു വിവേകാനന്ദന്‍. നാല് തവണ താനൂര്‍ നഗരസഭാംഗമായിട്ടുണ്ട്. താനൂരിലെ ബിജെപിയുടെ ശക്തനായ നേതാവ് കൂടിയായിരുന്നു ഇദ്ദേഹം. ഇനി മുതല്‍ മതനിരപേക്ഷ കാഴ്ചപ്പാടിലേക്ക് മാറുകയാണെന്ന് വിവേകാനന്ദന്‍ സ്വീകരണ യോഗത്തില്‍ പറഞ്ഞു. താനൂര്‍ സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചത്.

2

മലപ്പുറം ജില്ലയിലെ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ് താനൂര്‍ മുന്‍സിപ്പാലിറ്റി. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്ത് കൗണ്‍സലര്‍മാരുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടു. സീറ്റുകളുടെ എണ്ണം ഏഴായി കുറയുകയാണ് ചെയ്തത്. അതേസമയം, ഇടതുപക്ഷം മുന്നേറ്റം കാഴ്ചവച്ചു.

3

2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ട് ഡിവിഷനുകളിലാണ് ഇടതുപക്ഷം ജയിച്ചത്. ഇക്കഴഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം ഇടതുപക്ഷം ആറായി വര്‍ധിപ്പിച്ചു. വിവകാനന്ദന്‍ നേരത്തെ മല്‍സരിച്ച സീറ്റുകള്‍ സിപിഎം പിടിച്ചെടുക്കുകയാണ് ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ വിവേകാനന്ദന്‍ ബിജെപി നേതൃത്വവുമായി ഉടക്കി എന്ന് സംസാരമുണ്ടായിരുന്നു.

4

താനൂരില്‍ ബിജെപി പ്രാദേശിക നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് വിവരം. ഇതിന്റെ ഫലമാണ് വിവേകാനന്ദന്റെ രാജിയെന്നും പറയപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രി വി അബ്ദുറഹ്മാന്റെ വിജയത്തിന് വിവേകാനന്ദന്‍ പ്രവര്‍ത്തിച്ചുവെന്നും ബിജെപിയില്‍ ചര്‍ച്ചയുണ്ടായിരുന്നു. ഇനി മുതല്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

5

വിവേകാനന്ദന് പുറമെ, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എപി രാമന്‍, എഐടിയുസി ജില്ലാ കമ്മിറ്റി അംഗം വിവിഎന്‍ മുസ്തഫ ഓലപ്പീടിക, ആര്‍എസ്എസ് മുഖ്യ ശിക്ഷക് പ്രബീഷ് കാട്ടുങ്ങല്‍, ഒബിസി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പ്രസന്നകുമാര്‍ എടപ്പയില്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും നഗരസഭ മുന്‍ കൗണ്‍സലറുമായിരുന്ന ലാമിഹ് റഹ്മാന്‍ എന്നിവരും സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

6

കോണ്‍ഗ്രസ് കണ്ണന്തളി വാര്‍ഡ് പ്രസിഡന്റ് കോതങ്ങത്ത് പറമ്പില്‍ അലവിക്കുട്ടി, കോണ്‍ഗ്രസുകാരായ കെപി ബഷീര്‍, തോട്ടൂളി രായിന്‍, മുസ്ലിം ലീഗ് പ്രവര്‍ത്തകരായ കെപി കുഞ്ഞിമുഹമ്മദ്, സുറുമാജ്യാരകത്ത് അബൂബക്കര്‍, നൗഫല്‍, പട്ടരുപറമ്പ് സ്വദേശി കാദര്‍കുട്ടി, നടക്കാവ് സ്വദേശി യൂനുസ് എന്നിവരും സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

7

താനൂര്‍ വ്യാപാര ഭവനില്‍ നടന്ന സ്വീകരണ യോഗം സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയന്‍ അധ്യക്ഷത വഹിച്ചു. എം അനില്‍കുമാര്‍, സിപി അശോകന്‍, ഇ അനോജ്, പി ഹംസക്കുട്ടി, സിപിഎം ഏരിയ സെക്രട്ടറി കെടി ശശി എന്നിവര്‍ സംസാരിച്ചു. ഇടതുപക്ഷത്തിന് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിന്റെ സൂചനയാണിതെന്ന് പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+