മലപ്പുറത്തെ 12കാരന്റെ വീഡിയോ വൈറല്‍; മമ്പാടിന്റെ ക്രിസ്റ്റ്യാനോയും മെസ്സിയുമെല്ലാം ഇവനാണ്...
മലപ്പുറം: കൊറോണയും ലോക്ക് ഡൗണും മൈതാനങ്ങളെ നിശ്ചലമാക്കിയെങ്കിലും ഫുട്ബോള്‍ ആരാധകര്‍ക്ക് വിശ്രമമില്ല. പ്രത്യേകിച്ചും കാല്‍പ്പന്ത് കളിയുടെ ഈറ്റില്ലമായ മലപ്പുറത്ത്. കൊറോണയെ പ്രതിരോധിക്കാന്‍ കൂട്ടംകൂടിയുള്ള യാത്രകള്‍ക്കും പരിപാടികള്‍ക്കും മാത്രമല്ല കളികള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഒറ്റയ്ക്കുള്ള കളി ആര്‍ക്കും മുടക്കാന്‍ സാധിക്കില്ലല്ലോ. അവിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോയിലെ ബാലന് ചര്‍ച്ചയാകുന്നത്.

മമ്പാട് സ്വദേശിയായ അബുലൈസ് മിഷാല്‍. ഈ 12കാരന്റെ വീഡിയോ ആണ് വൈറല്‍. മെസ്സിയുടെ കടുത്ത ആരാധകനാണ്. മെസ്സിയുടെ ശരീര ഭാഷ ആവാഹിച്ചാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വളരെ ദൂരെനിന്ന് ഗോള്‍ പോസ്റ്റിലെ ഇടതുഭാഗത്ത് തൂക്കിയിട്ട വലയത്തിലൂടെ കാലിടറാതെ കൃത്യമായി പന്ത് പായിക്കുമ്പോള്‍ മെസ്സി മലപ്പുറത്തെത്തിയോ എന്ന തോന്നല്‍.
മിഷാലിന് ഫുട്ബോള്‍ പ്രേമം പാരമ്പര്യമായി കിട്ടിയതാണെന്ന് പറയാം. കാരണം പിതാവ് അബുലൈസ് ജില്ലാ ടീമിന്റെ മുന്‍ ഗോള്‍കീപ്പറായിരുന്നു. മെസ്സിയുടെ ജേഴ്സി അണിഞ്ഞ് ഇത്തവണ പ്രത്യക്ഷപ്പെട്ട മിഷാല്‍ മുമ്പ് ക്രിസ്റ്റ്യാനോയുടെ റോളിലുമെത്തിയിട്ടുണ്ട്. മിഷലിന്റെ ഇന്‍സ്റ്റഗ്രാമില്‍ നിറയെ കാല്‍പ്പന്ത് കളിയുടെ അഭ്യാസ പ്രകടനങ്ങളാണ്. മമ്പാട് ഹയര്‍സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് മിഷാല്‍. നാലാംക്ലാസ് മുതല്‍ സഹോദരന് വാജിദിനൊപ്പം മൈതാനങ്ങളില്‍ പോകാറുള്ള മിഷലിന് വഴങ്ങാത്ത കാല്പന്ത് അഭ്യാസങ്ങളില്ല.
Recommended Video

കൊറോണയ്ക്ക് പോലും മലപ്പുറത്തെ ഫുട്ബോള്‍ ആവേശത്തെ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് മിഷാലിനെ പോലുള്ള ചുണക്കുട്ടികളുടെ വൈറല്‍ വീഡിയോകള്‍. സാധാരണ വേനലവധിയില്‍ ജില്ലയിലെ മൈതാനങ്ങള്‍ രാത്രിയും പകലും വ്യത്യാസമില്ലാതെ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിന് സാക്ഷിയാകാറുണ്ട്. സാമൂഹിക അകലം പാലിക്കേണ്ട ആവശ്യം ബോധ്യമുള്ളതിനാല്‍ മാറി നിന്നതാണ് കായിക ലോകം. ലോക്ക് ഡൗണും കൊറോണയും അകന്നാല്‍ മൈതാനങ്ങളില്‍ വീണ്ടും ആരവമുയരുമെന്ന് പ്രതീക്ഷിക്കാം.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications