മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക മാര്‍ച്ച് 12 മുതല്‍ 19 വരെ സമര്‍പ്പിക്കാം
മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക മാര്‍ച്ച് 12 മുതല്‍ 19 വരെ മലപ്പുറം കലക്ട്രേറ്റില്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ മുമ്പാകെയോ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ മുമ്പാകെയോ സമര്‍പ്പിക്കാം. പൊതു അവധി ദിനങ്ങളില്‍ ഒഴികെ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ പിന്തുണയ്ക്കുന്നയാള്‍ക്കോ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍
*തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നയാള്‍ ഇന്ത്യയിലെ ഏതെങ്കിലും പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടറായിരിക്കണം.
*സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കുന്ന(പിന്തുണയ്ക്കുന്ന)യാള്‍, മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടറായിരിക്കണം.
*അംഗീകൃത ദേശീയപാര്‍ട്ടികളുടെയും അംഗീകൃത സംസ്ഥാന പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളെ ഒരാള്‍ പിന്തുണച്ചാല്‍ മതി. എന്നാല്‍ അനംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെയും സ്വതന്ത്രസ്ഥാനാര്‍ത്ഥികളെയും പത്ത് വോട്ടര്‍മാര്‍ പിന്തുണച്ചിരിക്കണം.
മാര്‍ച്ച് 22ന് വൈകീട്ട് മൂന്ന് വരെ നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിക്കാം. അനംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കും സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നമനുവദിക്കുന്നത് മാര്‍ച്ച് 22 മൂന്ന് മുതലായിരിക്കും. ബാലറ്റില്‍ പേരിന്റെ കൂടെ ഇനിഷ്യലുകളോ ഔദ്യോഗികമോ തൊഴില്‍പരമോ ആയ പേരുകളോ ചേര്‍ക്കുന്നതിനുള്ള അപേക്ഷ, പ്രസ്തുത പേര് തെളിയിക്കുന്നതിനുള്ള രേഖ സഹിതം ഈ സമയത്തിന് മുമ്പായി സമര്‍പ്പിക്കാം.
നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച് 20ന് രാവിലെ 11ന് നടക്കും. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ നല്‍കിയ ചെക്ക് ലിസ്റ്റ് മുഖേന പത്രികയിലെ എന്തെങ്കിലും ന്യൂനത പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനാവശ്യമായ രേഖകള്‍ നിശ്ചിതസമയപരിധിക്കകം സമര്‍പ്പിക്കാതിരിക്കുന്നത് പത്രിക നിരസിക്കുവാന്‍ കാരണമായിത്തീരുന്നതാണ്.












Click it and Unblock the Notifications