സമുദായത്തെ സംരക്ഷിക്കുന്നവര്‍ക്ക് മാത്രം വോട്ട്; വിശ്വാസ സംരക്ഷണ റാലി നടത്തി കത്തോലിക്കാ കോണ്‍ഗ്രസ്
മലപ്പുറം: ക്രൈസ്തവ സമുദായങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി നേരിടണമെന്ന് വ്യക്തമാക്കി കത്തോലിക്കാ കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ റാലി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ താമരശ്ശേരി രൂപതയിലെ ഇടവകകളിൽ നിന്നുള്ള ആളുകളാണ് റാലിയിൽ പങ്കെടുത്തത് രംഗത്ത് വന്നത്.
സമുദായത്തെ സംരക്ഷിക്കുന്നവര്‍ക്ക് ആയിരിക്കും ഇനി വോട്ട് കൊടുക്കുക എന്ന മുന്നറിയിപ്പും കോഴിക്കോട് കോടഞ്ചേരിയില്‍ നടന്ന മഹാ സമ്മേളനം മുന്നോട്ടുവെക്കുന്നു.

കർഷകരുടെ പ്രശ്നങ്ങൾ, ക്രൈസ്തവ സമൂഹം നിലവിൽ നേരിടുന്ന പ്രതിസന്ധികൾ, പാലാ ബിഷപ്പിന്റെ പ്രസ്താവന, പോപ്പുലർ ഫ്രണ്ട് റാലിയിലെ പ്രകോപനപരമായ മുദ്രാവാക്യം എന്നിവ ആയിരുന്നു വിശ്വാസ സംരക്ഷണ റാലിയുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിന്റെ പ്രധാന വിഷയങ്ങൾ. ഇതിന് പിന്നാലെ, താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നേടി എടുക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകി ആയിരുന്നു രൂപതാ ബിഷപ്പിന്റെ പ്രതികരണം."നാം ഉറങ്ങുന്ന സിംഹം ആണ്. എല്ലാ കാലത്തും. എന്നാൽ, നമ്മെ ഉണർത്തിയാൽ അത് ബുദ്ധിമുട്ട് തന്നെ സമൂഹത്തിൽ ഉണ്ടാകും. അതുകൊണ്ട്, ന്യൂനപക്ഷങ്ങൾക്കിടയിൽ നാം ഈ രാജ്യത്തിന് നൽകുന്ന വലിയ സംഭാവനയെ പ്രത്യേകമായി അനുസരിക്കുകയും ബഹുമാനത്തോടും കൂടി സ്വീകരിക്കുകയും ചെയ്യുക.
പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം
അതാണ് സർക്കാരിനോടും സമുദായത്തിന് എതിരെ പ്രവർത്തിക്കുന്ന ശക്തികളോടും ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളത്. അതേസമയം, സമ്മേളനത്തിൽ അധ്യക്ഷനായ ഡോ. ചാക്കോ കാളം പറമ്പിലും രാഷ്ട്രീയക്കാർക്ക് മുന്നറിയിപ്പ് നൽകി രംഗത്ത് വന്നു. ക്രൈസ്തവസഭ സമുദായത്തെ വെല്ലുവിളിക്കുന്ന വ്യക്തികളെ ഇനി മാന്യമായി നേരിടും.
തങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഉചിതമായ മറുപടി നൽകുമെന്നും സമ്മേളനത്തിൽ അധ്യക്ഷനായ ഡോ. ചാക്കോ കാളം പറമ്പിൽ പറഞ്ഞു. ഈ സമുദായത്തെ തൃണവൽക്കരിച്ചു കൊണ്ട് ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിക്കും വിജയിക്കാൻ കഴിയില്ല. സമുദായങ്ങളെ സംരക്ഷിക്കുന്ന ആരാണോ അവരോടൊപ്പം സമുദായം ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയാണെന്നും ചാക്കോ കാളം പറമ്പിൽ വ്യക്തമാക്കി.












Click it and Unblock the Notifications