മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

10 ലക്ഷം പറഞ്ഞിട്ടും കൊടുത്തില്ല; 'രാജമാണിക്യം' മലപ്പുറത്തെ സ്റ്റാറാണ്, പിറന്നാള്‍ ആഘോഷിച്ച് നാട്

Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്നൊരു സൂപ്പര്‍ സ്റ്റാറുണ്ട്. പേര് രാജമാണിക്യം. ഈ രാജമാണിക്യത്തിന്റെ അഞ്ചാം പിറന്നാള്‍ ആഘോഷത്തിന്റെ ഒരുക്കത്തിലായിരുന്നു ഒരു നാട് മുഴുവന്‍. ആരാടാ ഈ കെങ്കേമന്‍ എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ ആളൊരു കൂറ്റന്‍ പോത്താണ്. കാളികാവ് തൊടികപ്പുല നിലേങ്ങാടന്‍ ബഷീറാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ഓമനിച്ച് വര്‍ത്തുന്ന രാജമാണിക്യത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി നടത്തിയത്.

പോത്തിനെ സ്വന്തമാക്കുന്നത്

പോത്തിനെ സ്വന്തമാക്കുന്നത്

നാട്ടുകാര്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യൂട്യൂബര്‍മാരും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ഗോപി, വാര്‍ഡ് അംഗങ്ങളായ കെ ഉമ്മു ഹബീബ, പി ഷിജിമോള്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു തുടങ്ങിയത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബഷീര്‍ പാലക്കാട് ജില്ലയിലെ വാണിയം കുളത്തില്‍ നിന്ന് ഈ പോത്തിനെ സ്വന്തമാക്കുന്നത്.

സ്വന്തം മക്കളെ പോലെ

സ്വന്തം മക്കളെ പോലെ

സ്വന്തം മക്കളെ പോലെയാണ് ബഷീര്‍ ഈ പോത്തിനെ ഇത്രയും കാലം ഓമനിച്ച് വളര്‍ത്തിയത്. പത്ത് ലക്ഷത്തിന് മുകളില്‍ പലരും വില പറഞ്ഞിട്ടും ബഷീര്‍ ഈ പോത്തിനെ വില്‍ക്കാന്‍ തയ്യാറായില്ല. മുറ ഇനത്തില്‍പ്പെട്ട പോത്താണിതെന്നാണ് വെറ്റിനറി ഡോക്ടര്‍മാര്‍ പറയുന്നത്.

ബഷീറിന്റെ വീട്ടിലെ പ്രിയപ്പെട്ടവൻ

ബഷീറിന്റെ വീട്ടിലെ പ്രിയപ്പെട്ടവൻ

'വീടും സ്ഥലും വാങ്ങി, ലോട്ടറി കട തുടങ്ങി, കൺസ്ട്രക്ഷൻ കമ്പനി തുടങ്ങാൻ പദ്ധതിയുണ്ട്'; മനസ് തുറന്ന് അനൂപ്'വീടും സ്ഥലും വാങ്ങി, ലോട്ടറി കട തുടങ്ങി, കൺസ്ട്രക്ഷൻ കമ്പനി തുടങ്ങാൻ പദ്ധതിയുണ്ട്'; മനസ് തുറന്ന് അനൂപ്

ആഴ്ചയില്‍ ഒരിക്കല്‍ രാജമാണിക്യത്തെ പരിശോധിക്കുന്നതിന് വേണ്ടി വെറ്റിനറി ഡോക്ടര്‍ ബഷീറിന്റെ വീട്ടില്‍ എത്തും. മലപ്പുറം ജില്ലയിലെ രാജമാണിക്യത്തെ വെല്ലാന്‍ മറ്റൊരു പോത്തുമില്ലെന്നാണ് ബഷീര്‍ പറയുന്നത്.

നാട്ടുകാര്‍ക്ക് ഏറെ കൗതുകം

നാട്ടുകാര്‍ക്ക് ഏറെ കൗതുകം

പ്രത്യേക ഭക്ഷണമാണ് ഇവന് നല്‍കുന്നത്. 1180 കിലോ ഭാരമാണ് ഈ പോത്തിനുള്ളത്. തടി ഇപ്പോള്‍ കൂടുന്നതിനാല്‍ വളരെ ക്രമപ്പെടുത്തിയുള്ള ഭക്ഷണമാണ് ഇവന് നല്‍കുന്നത്. ബഷീറും രാജമാണിക്യവും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥയൊക്കെ നാട്ടുകാര്‍ക്ക് ഏറെ കൗതുകമാണ്. ഒരു കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ് അദ്ദേഹത്തിന്റെ പോത്തിനോടുള്ള സ്‌നേഹം എന്നാണ് നാട്ടുകാര്‍ പറയുന്നത്.

പിറന്നാള്‍ ദിനത്തില്‍

പിറന്നാള്‍ ദിനത്തില്‍

ഒടുവിൽ പൂജാ ബംപർ വിജയിയെ കണ്ടെത്തി; 2 മാസങ്ങൾക്ക് ശേഷം.. 10 കോടി അടിച്ചത് ഗുരുവായൂർ സ്വദേശിക്ക്ഒടുവിൽ പൂജാ ബംപർ വിജയിയെ കണ്ടെത്തി; 2 മാസങ്ങൾക്ക് ശേഷം.. 10 കോടി അടിച്ചത് ഗുരുവായൂർ സ്വദേശിക്ക്

കുട്ടികളോടും മുതിര്‍ന്നവരോടും വളരെ ഇണങ്ങിയുള്ള ജീവിതമാണ് രാജമാണിക്യത്തിന്റേത്. നാട്ടുകാര്‍ക്കോ അയല്‍വാസികള്‍ക്കോ രാജമാണിക്യത്തെ കൊണ്ട് ഒരു ബുദ്ധിമുട്ടുമില്ല. പിറന്നാള്‍ ദിനത്തില്‍ നാട്ടിലെ പ്രധാന ക്ലബ്ബായ ബഷീറിനെ അദരിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു ആഘോഷ പരിപാടികള്‍.

നീന്തല്‍കുളത്തില്‍ കുളി

നീന്തല്‍കുളത്തില്‍ കുളി

രാജമാണിക്യത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന് വേണ്ടി നിരവധി പേരാണ് എത്തിയത്. കുളിപ്പിച്ച് സുന്ദരക്കുട്ടപ്പനായാണ് രാജമാണിക്യം ജന്മദിനാഘോഷത്തിന് എത്തിയത്. എല്ലാ ആഘോഷങ്ങള്‍ക്ക് ശേഷം തന്റെ സ്വന്തം നീന്തല്‍കുളത്തില്‍ കുറച്ച് നേരം നീരാടിയതിന് ശേഷമാണ് രാജമാണിക്യന്‍ കൂട്ടിലേക്ക് കയറിയത്.

Malappuram
English summary
Malappuram celebrated the birthday of Rajamanikyam, a huge buffalo weighing more than 1000 kg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X