മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോളേജ് വിദ്യാര്‍ഥികള്‍ നടുറോഡില്‍ പൊരിഞ്ഞ അടി; ദൃശ്യങ്ങള്‍ പൊലീസിന്; കർശന നടപടി ഉണ്ടാകും

Google Oneindia Malayalam News

മലപ്പുറം : ജില്ലയിൽ കോളേജ് വിദ്യാർത്ഥികൾ തമ്മിൽ ചേരിതിരിഞ്ഞ് വലിയ ഏറ്റുമുട്ടൽ. മലപ്പുറം പാലേമാട് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു ഇന്ന് നടു റോഡില്‍ ഏറ്റുമുട്ടിയത്. പാലേമാട് ശ്രീ വിവേകാനന്ദ കോളേജിലെ വിദ്യാര്‍ത്ഥികളാണിവർ. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയിലും സമാനമായ രീതിയിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് ഇന്ന് വിദ്യാർത്ഥികൾ തമ്മിൽ കോളേജ് ഗേറ്റിന് പുറത്ത് ഏറ്റുമുട്ടല്‍ നടന്നത്. അന്നുണ്ടായ സംഘർഷത്തിന്റെ തുടർച്ചയെന്നോണമാണ് വീണ്ടും കൂട്ടത്തല്ലുണ്ടായതെന്നാണ് വിവരം.

m

ഏറ്റുമുട്ടലിൽ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. സംഘർഷം ഉണ്ടാക്കിയ വിദ്യാര്‍ഥികളെയും കോളേജ് അധികൃതരെയും ഒന്നിച്ച് നേരിട്ട് വിളിച്ചു വരുത്തി വിവരം തിരക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. രണ്ടു പക്ഷത്തിനും പറയാനുള്ളത് വ്യക്തമാക്കിയതിന് ശേഷം, കർശന നടപടി ഉണ്ടായേക്കും എന്നാണ് സൂചന.

വഴിത്തർക്കം പരിഹരിക്കാൻ വന്നു; ഉടുതുണി പൊക്കി കാണിച്ച് ലീ​ഗ് കൗൺസിലർ; വീഡിയോ വൈറൽ

രേവന്ത് ആവേശം വോട്ടാവില്ല: തെലങ്കാനയില്‍ കോണ്‍ഗ്രസ് ബിജെപിക്കും പുറകില്‍ പോവും, സർവെ ഫലംരേവന്ത് ആവേശം വോട്ടാവില്ല: തെലങ്കാനയില്‍ കോണ്‍ഗ്രസ് ബിജെപിക്കും പുറകില്‍ പോവും, സർവെ ഫലം

തൃശ്ശൂർ : പൊതു ജനങ്ങളുടെ വഴി തർക്കം പരിഹരിക്കാൻ എത്തിയ മുസ്ലിം ലീ​ഗ് കൗൺസിലർ തന്റെ ഉടുതുണി ഉയർത്തി കാണിച്ചു. ചാവക്കാട്ട് നഗരസഭ പത്തൊൻപതാം വാർഡ് കൗൺസിലർ ഫൈസൽ കാനാം പുള്ളിയാണ് മുണ്ട് പൊക്കി ജനങ്ങൾക്ക് മുന്നിൽ മോശമായി പെരുമാറിയത്.

നിയമത്തെ വെല്ലുവിളിക്കാന്‍ യാതൊരു മടിയുമില്ലാത്ത ചിലര്‍ മലയാള സിനിമ അടക്കി വാഴുന്നു; കുസുമം ജോസഫ്നിയമത്തെ വെല്ലുവിളിക്കാന്‍ യാതൊരു മടിയുമില്ലാത്ത ചിലര്‍ മലയാള സിനിമ അടക്കി വാഴുന്നു; കുസുമം ജോസഫ്

ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്ത്രീകളും കുട്ടികളും മുന്നിൽ നിൽക്കവെയാണ് മുസ്ലിം ലീ​ഗ് കൗൺസിലർ ഇത്തരത്തിലുള്ള പെരുമാറ്റം നടത്തിയത്. സ്വകാര്യ വ്യക്തികൾ തമ്മിൽ ഉണ്ടായ വഴിത്തർക്കത്തിന് പരിഹാരം കാണാനാണ് വാർഡ് കൗൺസിലർ ഫൈസൽ കാനാം പുള്ളി എത്തിയത്. ഇതിനിടെ ഉണ്ടായ തർക്കം മുണ്ട് പൊക്കി കാണിക്കുന്നതിലേക്ക് എത്തുകയായിരുന്നു.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

Malappuram
English summary
Malappuram; clash broke out between sree vivekananda college students on the road in palemadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X