മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടികളുമായി യോഗം ചേർന്ന് ജില്ലാ കളക്ടർ

Google Oneindia Malayalam News

മലപ്പുറം: നിയമസഭാ/ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലകലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ജില്ലാകലക്ടര്‍ പ്രതിനിധികള്‍ക്ക് വിശദീകരിച്ചു.

കൂടാതെ തെരഞ്ഞെടുപ്പിലെ കോവിഡ് മാനദണ്ഡങ്ങള്‍, ജില്ലയിലെ വിവിധ പോളിങ് ബൂത്തുകള്‍, വോട്ടിങ് മെഷീനുകള്‍, പോളിങ് ഉദ്യോഗസ്ഥരുടെ ലഭ്യത, അംഗപരിമിതരായവര്‍ക്കും 80 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നതു സംബന്ധിച്ച നടപടിക്രമം, ഹരിത പെരുമാറ്റച്ചട്ടം, ഇലക്ഷനുമായി ബന്ധപ്പെട്ട് ജില്ലയില്‍ രൂപീകൃതമായ വിവിധ സ്‌ക്വാഡുകള്‍ തുടങ്ങിയ വിഷയങ്ങളും ജില്ലാകലക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു.

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

1

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിയുടെ കൂടെ രണ്ട് പേരെ മാത്രമേ അനുവദിക്കുകയുളളൂ. ഗൃഹ സന്ദര്‍ശനത്തിന് അഞ്ച് പേരില്‍ കൂടുതല്‍ പോകാന്‍ പാടുളളതല്ല. റോഡ് ഷോയ്ക്ക് അഞ്ച് വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്നും ജില്ലാ കലക്ടര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ അറിയിച്ചു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ പൊതു സ്ഥലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ സ്വമേധയാ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരം അവ നീക്കം ചെയ്യ്ത് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് കണക്കാക്കുമെന്ന് കലക്ടര്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടു.

മതപരമായതും വ്യക്തി വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുളളതുമായ ആരോപണങ്ങള്‍ ഇലക്ഷന്‍ പ്രചാരണ വേളയില്‍ പാടില്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന രീതിയിലുളള പ്രചാരണങ്ങള്‍ ഒഴിവാക്കണം. മൈക്ക് അനുമതിയുളളവര്‍ക്ക് മാത്രമേ ഉച്ചഭാഷിണി ഉപയോഗിക്കുവാന്‍ പാടുള്ളൂവെന്നും ഇലക്ഷന്‍ പ്രചാരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ പ്രകൃതി സൗഹൃദമായിരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

Malappuram
English summary
Malappuram Collector met representatives of Political parties ahead of Assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X