മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം ജില്ലാ കളക്ടർക്ക് കൊവിഡ്; സബ് കളക്ടർക്കും അസി.കളക്ടർക്കും 20 ഉദ്യോഗസ്ഥർക്കും രോഗം

Google Oneindia Malayalam News

മലപ്പുറം; ജില്ലയിൽ കൊവിഡ് വ്യാപനം അതി രൂക്ഷം. ഇന്ന് ജില്ലാ കളക്ടർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് കളക്ടർ കെ ഗോപാലകൃഷ്ണന് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സബ് കളക്ടർ. അസിസ്റ്റന്റ് കളക്ടർ എന്നിവർക്കും കളക്ട്രേറ്റിലെ 20 ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കരിപ്പൂരിലെ വിമാനപകടത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായതിന് പിന്നാലെ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയിരുന്നു.മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നതർ കളക്ടറുടെ സമ്പർക്ക പട്ടികയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.

photo-2020-08-14

Recommended Video

cmsvideo
Russia says New Covid vaccine Is only recommended for people between the ages of 18 and 60

ഇന്നലെ മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീമിന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുട‍ർന്നാണ് അബുദൾ കരീമിനേയും കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്.എസ്പിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന കളക്ട‍ർ അടക്കമുള്ളവരെ പരിശോഝനയ്ക്ക് വിധേയമാക്കിയത്. കരിപ്പൂരിലെ രക്ഷാപ്രവർത്തനത്തിൽ എസ്പിയും പങ്കാളിയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലപ്പുറത്തെ കൊവിഡ് കേസുകളിൽ വലിയ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 202 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കാണ് രോഗം. 26 പേരുടെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. 158 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 33,694 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.ജില്ലയില്‍ ഇതുവരെ 2,327 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗവ്യാപനം തടയുന്നതിന് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

മലപ്പുറം എസ്പിക്ക് കൊറോണ രോഗം; താനൂര്‍ സിഐക്കും കൊറോണ, കളക്ടര്‍ നിരീക്ഷണത്തില്‍മലപ്പുറം എസ്പിക്ക് കൊറോണ രോഗം; താനൂര്‍ സിഐക്കും കൊറോണ, കളക്ടര്‍ നിരീക്ഷണത്തില്‍

ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പെട്ട സ്ഥലത്ത് സരിത്തും ഒരു പ്രമുഖ കലാകാരനും; മൊഴി നിര്‍ണ്ണായകംബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പെട്ട സ്ഥലത്ത് സരിത്തും ഒരു പ്രമുഖ കലാകാരനും; മൊഴി നിര്‍ണ്ണായകം

'ചെന്നിത്തലയ്ക്കെതിരെ എം ലിജുവിന്‍റെ അശ്ലീലം വിളിയെന്ന് പ്രചാരണം'; ഓഡിയോ വ്യാജമെന്ന്, പരാതി നല്‍കി'ചെന്നിത്തലയ്ക്കെതിരെ എം ലിജുവിന്‍റെ അശ്ലീലം വിളിയെന്ന് പ്രചാരണം'; ഓഡിയോ വ്യാജമെന്ന്, പരാതി നല്‍കി

Malappuram
English summary
Malappuram collector tested covid positive; assistant collector and sub collector also tested covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X