മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കൊറോണ ബാധിച്ചയാള്‍ക്ക് മന്ത്രവാദ ചികിത്സയും, പങ്കെടുത്തത് ആരൊക്കെ? അന്വേഷണം

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച 85 വയസുകാരന്‍ വീട്ടില്‍ മന്ത്രവാദ ചികിത്സ നടത്തിയതായി റിപ്പോര്‍ട്ട്. മലപ്പുറം കീഴാറ്റൂരിലാണ് ആരോഗ്യപ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കി ഇദ്ദേഹം മന്ത്രവാദ ചികിത്സ നടത്തിയത്. ഇതോടെ രോഗിയായ 85 കാരനുമായും ഇദ്ദേഹത്തിന്റെ മകനായ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയയാളുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. കൊറോണ ബാധിച്ച 85 കാരന്‍ പനിയും ജലദേഷവും ബാധിച്ചപ്പോള്‍ ആരോഗ്യ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ മറച്ചുവച്ചുവെന്നാണ് വിവരം.

malappuram

രോഗം ബാധിച്ച ശേഷവും ഇയാള്‍ വെള്ളത്തില്‍ മന്ത്രിച്ച് ഓതുന്നതും അടക്കമുള്ള ചികിത്സയില്‍ ഏര്‍പ്പെട്ടുവെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ ചികിത്സകള്‍ ആരൊക്കെ തേടിയെന്ന വിവരങ്ങള്‍ കണ്ടെത്തുന്നതിനുള്ള തിരക്കിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. അതേസമയം, രോഗം സ്ഥിരീകരിച്ച 85 വയസ്സുക്കാരന്റെ മകനെതിരെ കേസെടുക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെടി ജലീല്‍ അറിയിച്ചിരുന്നു. മാര്‍ച്ച് 11ന് ഉംറ കഴിഞ്ഞെത്തിയ മകന്‍ ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കതെ ഗുരുതരമായ വീഴ്ച്ചവരുത്തിയെന്നും മലപ്പുറത്തെ അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. കീഴാറ്റൂര്‍ പൂന്താനം സ്വദേശിയാ 85 വയസ്സുകാരന്‍ കഴിഞ്ഞ ദിവസമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്നാണ് 85കാരന് വൈറസ് പടര്‍ന്നതെന്നാണ് നിഗമനം. അതേസമയം, ജില്ലയില്‍ ഇന്ന് ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചില്ല. 858 പേരെ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ജില്ലയിലിപ്പോള്‍ ആകെ നിരീക്ഷണത്തിലുള്ളത് 14,794 പേരാണ്. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ 858 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി കോവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ വിലയിരുത്തി.

ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 14,794 ആയി. 100 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 94 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂര്‍ ജില്ലാ ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രണ്ടു പേര്‍ വീതവും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 14,673 പേര്‍ വീടുകളിലും 21 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.

Recommended Video

cmsvideo
ലോക്ക് ഡൗണ്‍ കാലയളവ് നീട്ടുന്നു? സത്യം ഇതാണ് | Oneindia Malayalam

അതേസമയം, കേരളത്തില്‍ 9 പേര്‍ക്കാണ് കൊറോണ വൈറസ് പോസിറ്റീവായത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 7 പേര്‍ക്കും തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ദുബായില്‍ നിന്നും വന്ന 4 പേര്‍ക്കും ഷാര്‍ജ, അബുദാബി, നിസാമുദ്ദീന്‍ എന്നിവിടങ്ങളില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്കുമാണ് രോഗമുണ്ടായത്. കേരളത്തില്‍ 295 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 251 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 42 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

Malappuram
English summary
Malappuram Covid Patient Fake Treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X