മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോക്‌സോ കേസിലെ പ്രതിയുമായി മന്ത്രി ജലീലിന്റെ് ബന്ധം: സിപിഎം നയം വ്യക്തമാക്കണമെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: പോക്‌സോ കേസിലെ പ്രതിയായ നഗരസഭ കൗണ്‍സിലര്‍ ഷംസുദ്ദീനുമായി മന്ത്രി കെടി ജലീലിനുള്ള വഴിവിട്ട ബന്ധങ്ങളെക്കുറിച്ചുള്ള നിലപാട് സിപിഎം വ്യക്തമാക്കണമെന്ന് ആവശ്യം. മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശാണ് ഇതിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. ഇത്തരം കുറ്റകരമായ പശ്ചാത്തലമുള്ള വ്യക്തിയുടെ വാഹനത്തില്‍ എംഎല്‍എ ബോര്‍ഡ് വച്ച് യാത്ര ചെയ്തതും എംഎല്‍എമാരുടെ ഉത്തരേന്ത്യന്‍ ടൂറില്‍ കൂടെ കൊണ്ടു പോയതുമെല്ലാം കേവലം യാദൃശ്ചിക സംഭവങ്ങള്‍ അല്ല. ഇത്തരം സമ്പന്നന്‍മാരുടെ കുറ്റകരമായ പ്രവര്‍ത്തികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നതും മാന്യതയുടെ മുഖം മൂടി നല്‍കി സമൂഹത്തെ കബളിപ്പിക്കുന്നതും അങ്ങേയറ്റം തെറ്റാണ്.

മത്തിയും അയലയും കിട്ടാനില്ല; വില കുത്തനെ വര്‍ധിച്ചു, ചൂട് കൂടിയത് പ്രതിസന്ധി ഇരട്ടിയാക്കിമത്തിയും അയലയും കിട്ടാനില്ല; വില കുത്തനെ വര്‍ധിച്ചു, ചൂട് കൂടിയത് പ്രതിസന്ധി ഇരട്ടിയാക്കി

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് കെടി ജലീലിനെ അറിയിച്ചുവെന്ന വിവരം നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും. ബന്ധു നിയമനത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ജലീല്‍ സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. സ്ത്രീ സംരക്ഷണവും നവോഥാനവും പറയുന്ന ഇടതുസര്‍ക്കാര്‍ തുടര്‍ച്ചയായി തങ്ങളുടെ ജനപ്രതിനിധികള്‍ ഇത്തരം കേസുകളില്‍ പ്രതികളാവുന്നതില്‍ മറുപടി പറയണം. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരേ ഉയര്‍ന്ന ആരോപണം സിപിഎം പാര്‍ട്ടി തലത്തില്‍ ഒതുക്കുകയാണ് ചെയ്തത്.

കര്‍ശന നടപടി വേണമെന്ന്

കര്‍ശന നടപടി വേണമെന്ന്

തിരഞ്ഞെടുപ്പ് സമയത്ത് വനിതാ സ്ഥാനാര്‍ഥിയെ അപമാനിക്കുന്ന പരാമര്‍ശങ്ങളാണ് ഇടതുമുന്നണി കണ്‍വീനര്‍ പി വിജയരാഘവനില്‍ നിന്നുണ്ടായത്. സ്ത്രീ സംരക്ഷണത്തെയും നാവോഥാനത്തെയും പറ്റി സംസാരിക്കാനുള്ള അവകാശം ഇടതു നേതാക്കള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. സ്വന്തക്കാരായ വ്യവസായികള്‍ക്കും അക്രമികള്‍ക്കും ഭരണത്തിന്റെ തണലില്‍ അഴിഞ്ഞാടാനുള്ള അവസരമാണ് ജലീലിനെപ്പോലുള്ള മന്ത്രിമാര്‍ ഒരുക്കുന്നത്. ജലീലിനെതിരേ കര്‍ശനമായി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്നും ഡിസിസി പ്രസിഡന്റ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

 പോക്സോ കേസില്‍ കൂടുതല്‍ തെളിവ് !!

പോക്സോ കേസില്‍ കൂടുതല്‍ തെളിവ് !!

പതിനാറ് വയസുകാരിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് പോക്സോ കേസില്‍ പ്രതിയായ വളാഞ്ചേരിയിലെ സിപിഎം നേതാവുമായി മന്ത്രി കെ ടി ജലീലിന്റെ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് വി ടി ബല്‍റാം എംഎല്‍എയാണ് ആദ്യം രംഗത്തുവന്നത്. പീഡനക്കേസ് പ്രതിയായ ഷംസുദ്ദീനുമായി മന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും പ്രതിയെ രക്ഷിക്കാന്‍ മന്ത്രി അവിഹിത ഇടപെടല്‍ നടത്തിയെന്നും തുടക്കം മുതല്‍ ആരോപണമുണ്ടായിരുന്നു. പ്രതിയെ രക്ഷിക്കാന്‍ മന്ത്രി ഇടപെട്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ശംസുദ്ദീനൊപ്പം ജലീല്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന ഫോട്ടോകളും പുറത്തുവന്നിരുന്നു.

ഫോട്ടോകള്‍ യാദൃശ്ചികമെന്ന്

ഫോട്ടോകള്‍ യാദൃശ്ചികമെന്ന്

എന്നാല്‍ അതെല്ലാം യാദൃശ്ചികമായി ഉള്ള ഫോട്ടോകളാണെന്നും ഒരുമിച്ച് ഫോട്ടോ എടുക്കുന്ന എല്ലാവരുമായും ബന്ധമുണ്ടെന്ന് ആരോപിക്കാനാവില്ലെന്നും ആയിരുന്നു ജലീലിന്റെ ന്യായീകരണം. ഇതിനെ തുടര്‍ന്നാണ് വിടി ബല്‍റാം കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ശംസുദ്ദീനൊപ്പം മന്ത്രി ജലീല്‍ വിദേശത്ത് പാര്‍ട്ടി ആഘോഷിക്കുന്ന ഫോട്ടോയാണ് വിടി ബല്‍റാം ഇന്ന് പുറത്തുവിട്ടത്. നിയമസഭാ അംഗങ്ങള്‍ക്കുള്ള യാത്രയിലും ശംസുദ്ദീന്‍ ജലീലിനൊപ്പം പോയതിന്റെ ഫോട്ടോകള്‍ കഴിഞ്ഞ ദിവസം വിടി ബല്‍റാം പുറത്തുവിട്ടിരുന്നു.

Malappuram
English summary
Malappuram DCC president seeks CPIM's stand on POCSo case accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X