മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം കളക്ടറും സംഘവും കൊറോണ ചികില്‍സയില്‍; എങ്ങനെയാണ് ജില്ലാ ഭരണം? അറിയാം...

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍ എന്നിവര്‍ക്കെല്ലാം മലപ്പുറത്ത് കൊറോണ ബാധിച്ചിട്ട് ദിവസങ്ങളായി. ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുമോ എന്ന് ജനപ്രതിനിധികളില്‍ ചിലരെങ്കിലും ആശങ്ക പങ്കുവച്ചിരുന്നു. എന്നാല്‍ ഇവിടെ എല്ലാം പഴയതുപോലെ നടക്കുന്നു. ചികില്‍സാ കേന്ദ്രം വാര്‍ റൂം ആക്കിയാണ് കളക്ടര്‍ കെ ഗോപാലകൃഷ്ണനും സംഘവും പ്രവര്‍ത്തിക്കുന്നത്.

Recommended Video

cmsvideo
രാജ്യത്തെ ഞെട്ടിച്ചിതാ കോവിഡ് ബാധിച്ച മലപ്പുറം കളക്ടർ | Oneindia Malayalm
m

ഈ മാസം 14നാണ് കളക്ടര്‍ക്കും സബ് കളക്ടര്‍ കെഎസ് അഞ്ജുവിനും അസിസ്റ്റന്റ് കളക്ടര്‍ വിഷ്ണു രാജിനും രോഗം ബാധിച്ചത്. ഇവരിപ്പോള്‍ കോട്ടക്കല്‍ ആര്യവൈദ്യ ശാലയിലെ സെന്റിനറി ബ്ലോക്കിലെ ചികില്‍സാ മുറിയിയിരുന്നാണ് ജില്ലയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനം ഉള്‍പ്പെടെ നിയന്ത്രിക്കുന്നത്. കൊറോണ ചികില്‍സക്കിടെയും കൊറോണ പ്രതിരോധം നടത്തുകയാണവര്‍. ദിവസവും ആറ് ഓണ്‍ലൈന്‍ മീറ്റിങുകള്‍ നടക്കുന്നുണ്ട്. കൊറോണ അവലോകന യോഗങ്ങളും മുടങ്ങിയിട്ടില്ല. ഭരണസ്തംഭനമുണ്ടാകില്ലെന്നും എല്ലാം പഴയ പോലെ നടക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

m

അതേസമയം, മലപ്പുറത്ത് രോഗ ഭീതി വര്‍ധിക്കുകയാണ്. ഓരോ ദിവസവും 300ലധികമാണ് രോഗികള്‍. ഇത് ആശങ്കയുണ്ടാക്കുന്നതാണെന്നും ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...

കോവിഡ് 19 സ്ഥിരീകരിച്ച് ഇന്ന് നാലാം ദിവസം. നിലവില്‍ രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ല, ഞങ്ങളുടെ ആരോഗ്യനില തൃപ്തികരമാണ് . ഔദ്യോഗിക ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് ചികിത്സാകേന്ദ്രത്തില്‍ തന്നെ താല്‍ക്കാലിക ഓഫീസ് സംവിധാനം ക്രമീകരിച്ചിട്ടുണ്ട് . ചികിത്സക്കിടയിലും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ കര്‍മ്മനിരതരായി സബ് കലക്ടറും അസിസ്റ്റന്റ് കളക്ടറും ഒപ്പമുണ്ട്. നിങ്ങള്‍ ഓരോരുത്തരും നല്‍കുന്ന പിന്‍തുണ പകര്‍ന്നു തരുന്ന ഊര്‍ജ്ജം വളരെ വലുതാണ്. സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിച്ചും, സോപ്പും സാനിറ്റൈസറും ഉപയോഗിച്ചും, നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചും സുരക്ഷിതരായിരിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുമല്ലോ. കരുതലിന്റെ കരങ്ങളാല്‍ ഈ മഹാമാരിയെ തടുത്തു നിര്‍ത്താന്‍ നമുക്ക് കഴിയും. നമ്മള്‍ അതിജീവിക്കും.

m
Malappuram
English summary
Malappuram Disctrict administration controlled by Collector in Corona Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X