വിഷം ഉള്ളിൽ ചെന്ന് വീട്ടമ്മ മരിച്ചു; മരണാനന്തര ചടങ്ങിനിടെ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക്
വിഷം ഉള്ളിൽ ചെന്ന് വീട്ടമ്മ മരിച്ചു; മരണാനന്തര ചടങ്ങിനിടെ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക്
മലപ്പുറം: ജില്ലയിൽ വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കീഴാറ്റൂർ അരിക്കണ്ടംപാക്ക് തച്ചിങ്ങനാടം നല്ലൂർ പള്ളിക്കരത്തൊടി കുഞ്ഞമ്മ ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ചിന്നുട്ടി എന്ന് പേരുളള ഇവർക്ക് 68 വയസ്സുണ്ട്. എന്നാൽ, പോസ്റ്റ്മോർട്ടം പോലും നടത്താതെ മൃതദേഹം വീട്ടിലേക്ക് വിട്ടു കൊടുത്തു. തുടർന്ന് മരണാനന്തര ചടങ്ങിനുള്ള ഒരുക്കങ്ങൾ നടക്കവെ പോസ്റ്റ്മോർട്ടത്തിനായി തിരിച്ച് ആശുപത്രിയിൽ മൃതദേഹം എത്തിച്ചു.
29 - ന് രാത്രിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 9 - ന് സ്ത്രീ മരണപ്പെട്ടു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാർ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു. എന്നാൽ, ഇവരുടെ, രേഖകൾ ശരിയാക്കുന്നതും മറ്റ് നടപടി ക്രമങ്ങളും ബന്ധുക്കൾ അന്വേഷിച്ചെങ്കിലും ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് വീട്ടിൽ കൊണ്ടുപോയി.

സംസ്കാര ചടങ്ങ് തുടങ്ങുന്നതിന് ഇടയിൽ, മൃതദേഹം തിരിച്ച് എത്തിക്കണം എന്ന് ആവശ്യപ്പെട്ട് ആശുപത്രിയിൽ നിന്നു പതിനൊന്നോടെ ഫോൺ വന്നു. വീട്ടിൽ ചടങ്ങുകൾക്ക് ബന്ധുക്കളും നാട്ടുകാരും കൂടിയിരുന്നു. ഷൊർണൂരിൽനിന്ന് ചിതയൊരുക്കുന്ന സംഘവും പുറപ്പെട്ടിരുന്നു. ചടങ്ങുകൾ തുടങ്ങാനിരിക്കുകയാണെന്നു പറഞ്ഞെങ്കിലും കേട്ടില്ല.
വിവരം അറിഞ്ഞ് മേലാറ്റൂർ പൊലീസ് വീട്ടിലെത്തി. ചികിത്സയിലിരിക്കെ പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തിരുന്നു. പൊലീസിനെ അറിയിക്കാതെയാണ് മൃതദേഹം വിട്ടുകൊടുത്തത്. വൈകിട്ട് അഞ്ചരയോടെ മൃതദേഹം ആശുപത്രിയിൽ തിരിച്ചെത്തിച്ചു.












Click it and Unblock the Notifications