ലയണൽ മെസ്സിയുടെ ജന്മദിനം ആഘോഷമാക്കി മലപ്പുറം; വാർത്ത ഏറ്റെടുത്ത് അർജന്റീന മാധ്യമങ്ങളും
മലപ്പുറം : അർജന്റീന നായകൻ എന്ന് വിശേഷിപ്പിക്കുന്ന ലയണൽ മെസ്സിയുടെ ജന്മദിനം ആഘോഷമാക്കി മലപ്പുറം ജില്ല. 1987 ജൂൺ 24 - - നാണ് ഫുട്ബോൾ കളിക്കാരനായ ലയണൽ ആൻഡ്രെസ് മെസ്സി ജനിച്ചത്. ലോകം അറിയപ്പെടുന്ന ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് ഇദ്ദേഹം.
കായിക താരത്തിന്റെ ജന്മ ദിനം അടിച്ചു പൊളിച്ച് ആഘോഷം ആക്കിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ യുവാക്കൾ. ഈ ആഘോഷം സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ ശ്രദ്ധ നേടിയപ്പോൾ അർജൻറീന മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുത്ത് പ്രചരിപ്പിച്ചു.
അരീക്കോട് പത്തനാപുരത്തുളള മെസ്സിയുടെ ആരാധകരാണ് അദ്ദേഹത്തിന്റെ ജന്മദിനം കെങ്കേമം ആക്കിയത്. ഇതിനു പിന്നാലെ ആഘോഷത്തിന്റെ വീഡിയോയും പങ്കിട്ടിരുന്നു. എൽ ഡെസ്റ്റേപ് എന്ന ഓൺലൈൻ മാധ്യമം ഉൾപ്പെടെ വിവിധ മാധ്യമങ്ങൾ മലപ്പുറം പിള്ളേരുടെ ആഘോഷം വാർത്തയാക്കി മാറ്റി.
മെസ്സിയുടെ ജന്മ ദിനത്തിൽ ഇന്ത്യയിൽ നടന്ന ഉന്മാദാഘോഷം എന്ന തലക്കെട്ടോടെ സ്പാനിഷ് ഭാഷയിലും ആ ആഘോഷം വാർത്തയായി എത്തി. മലപ്പുറത്ത് നടന്ന ആഘോഷ ചടങ്ങുകളുടെ ലിങ്കും വീഡിയോയും അവരുടെ സമൂഹ മാധ്യമ പേജുകളിലും പങ്കുവച്ചിട്ടുണ്ട്.
മെസ്സിയുടെ ചിത്രം പതിച്ച കേക്കും സന്തോഷത്തിന്റെ ഭാഗമായി മുറിച്ചു. മെസ്സി ഫാൻസ് പത്തനാപുരം ( എം എഫ് പി ) എന്ന പേരിൽ ആരാധകർ മിനി വെടിക്കെട്ടിന്റെ പശ്ചാത്തലത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്. കഴിഞ്ഞ ദിവസം അർധ രാത്രിയിൽ ആയിരുന്നു സംഭവം.
കെഎന്എ ഖാദറിനെതിരെ കടുത്ത നടപടിയുണ്ടാകില്ല; മയപ്പെടുത്തി ഖാദറും മുസ്ലിം ലീഗും
അതേസമയം, ആഘോഷ പരിപാടികളുടെ ഭാഗമായി ഇന്നലെ പകൽ പത്തനാപുരത്തെ ജി എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഉച്ചയ്ക്ക് ബിരിയാണി വിതരണം ചെയ്തിരുന്നതിരുന്നു. ഇതിന് ശേഷം, ആരാധകരുടെ നേതൃത്വത്തിൽ മധുര വിതരണവും നടത്തിരുന്നു. ആഘോഷങ്ങൾക്ക് നേതൃത്വം കൊടുത്തത് കെ മുഹമ്മദ് ഫാസിൽ ആണ്.
നല്ല നാടൻ ലുക്കിൽ നടി ദീപ്തി സതി; പുത്തൻ ചിത്രങ്ങൾ സമൂഹമാധ്യമത്തെ ഇളക്കി മറിക്കുന്നു? കാണാം
അതേസമയം, കഴിഞ്ഞ വർഷവും ജൂണ 24 ന് മെസ്സിയുടെ ജന്മ ദിനം ആഘോഷിക്കാൻ ഇവർ മടി കാട്ടിയില്ല . പക്ഷെ, കൊവിഡ് മഹാമാരിയിൽ ആഘോഷ പരിപാടികൾ ഒരു പരിധിയിൽ കൂടുതൽ അനുവദിച്ചിരുന്നില്ല. ഈ കാരണത്താൽ തന്നെ, കഴിഞ്ഞ വർഷം മെസ്സിയുടെ ജന്മ ദിനത്തോടനുബന്ധിച്ച് കീഴുപറമ്പ് കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസ കേന്ദ്രത്തിൽ അന്നദാനം നടത്തിയിരുന്നു. അതേസമയം, ഇന്നലെ നടന്ന ആഘോഷത്തിൽ ഫെയ്സ്ബുക്ക് പേജിലിട്ട പോസ്റ്റിൽ മെസ്സി ഇതു കാണുമോ എന്ന അടിക്കുറിപ്പും ചേർത്തിട്ടുണ്ട്.