മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മികച്ച വനിത -ശിശുക്ഷേമ പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന അവാര്‍ഡ് മലപ്പുറം കലക്ടര്‍ ഏറ്റുവാങ്ങി

  • By Desk
Google Oneindia Malayalam News

മലപ്പുറം: വനിതകളുടെയും കുട്ടികളുടെയും ഭിന്നേശേഷിക്കാരുടെയും ക്ഷേമത്തിനായി മികച്ച പ്രവര്‍ത്തനം കാഴ്ചവക്കുന്ന ജില്ലാ കലക്ടര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡ് മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ ആരോഗ്യം, സാമൂഹ്യനീതി, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജയില്‍ നിന്ന് ഏറ്റുവാങ്ങി. തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

<strong>ബാലികാ പീഡനം: നടി ഭാനുപ്രിയയ്‌ക്കെതിരെ പരാതി... മറുപരാതയിയുമായി നടിയും രംഗത്ത്</strong>ബാലികാ പീഡനം: നടി ഭാനുപ്രിയയ്‌ക്കെതിരെ പരാതി... മറുപരാതയിയുമായി നടിയും രംഗത്ത്

2016-17 വര്‍ഷത്തെ ജില്ലയില്‍ നടത്തിയ വികസന നേട്ടത്തിനാണ് കലക്ടറെ അവാര്‍ഡിനര്‍ഹനാക്കിയത്. വനിതാ ശിശു വികസന വകുപ്പാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2016 നവംബറില്‍ ജില്ലാ കലക്ടറായി ചുമതലയേറ്റ അമിത് മീണ ജില്ലയില്‍ ഐ.സി.ഡി.എസ്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതില്‍ മികച്ച പങ്ക് വഹിച്ചു. ഭൂമി ലഭ്യമായ 138 അംഗനവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി തുക ലഭ്യമാക്കി. തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കെട്ടിടങ്ങളും നബാര്‍ഡ് പദ്ധതി പ്രകാരം 35 കെട്ടിടങ്ങളും ഇതിന്റെ ഭാഗമായി നിര്‍മ്മിച്ചു.

districtawardmalappuram-

വിവിധ പഞ്ചായത്തുകളില്‍ 47 അംഗനവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തി നല്‍കി. അംഗനവാടികളുടെ സമ്പൂര്‍ണമായ വൈദ്യുതീകരണം നടപ്പിലാക്കുന്നതില്‍ ഫലപ്രദമായി ഇടപ്പെട്ടു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവമാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെയും ഐ.സി.ഡിഎസിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അംഗനവാടികള്‍ക്ക് ശിശു സൗഹ്യദ ടോയ്‌ലെറ്റുകളും ചുറ്റുമതിലും നിര്‍മ്മിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങളും സമൂഹ്യ നീതി വകുപ്പുമായുള്ള സംയോജനം സാദ്ധ്യമാക്കുന്നതിനും ഇടപ്പെട്ടു എന്നതും കലക്ടറുടെ പ്രവര്‍ത്തന മികവാണ്.


Malappuram
English summary
malappuram district collector baged best woman and children service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X