കുരുന്ന് ജീവനുകൾക്കായി ബസോട്ടം; പായസം വിറ്റ് 1 കോടി; കരുതലിന്റെ മലപ്പുറം വേറെ ലെവൽ ആണേ....
കുരുന്ന് ജീവനുകൾക്കായി ബസോട്ടം; പായസം വിറ്റ് 1 കോടി; കരുതലിന്റെ മലപ്പുറം വേറെ ലെവൽ ആണേ....
മലപ്പുറം: കാരുണ്യത്തിന്റ കാര്യത്തിലും സഹ ജീവികളോട് ഉളള സ്നേഹത്തിലും മലപ്പുറംകാർ എന്നും വേറെ ലെവൽ ആണ്. സഹജീവികൾ ഒരു പ്രതിസന്ധിയിൽ അകപ്പെട്ടാൽ അവരുടെ നെഞ്ച് നീറും. പിന്നെ അങ്ങോട്ട് എങ്ങിനെ ആണേലും പ്രതിന്ധി തരണം ചെയ്യാൻ അവരുടെ കരുതലിന്റെ കരങ്ങൾ ഉയരും...
എന്നാൽ, കുറച്ച് വ്യത്യസ്തമായി മലപ്പുറത്തുകാർ ജീവ കാരുണ്യ പ്രവർത്തനം നടത്തിരിക്കുകയാണ്. അവരുടെ കാരുണ്യവും കരുതലും ഒരുമിച്ച് ചേർത്ത് നല്ലൊരു പായസം അങ്ങ് വിളമ്പി.
നാട് മുഴുവൻ പായസം വിളമ്പാൻ കൈകോർത്തപ്പോൾ വൃക്ക രോഗികളുടെ ചികിത്സയ്ക്കായി പായസം ചാലഞ്ചിലൂടെ സമാഹരിച്ചത് 'ഒരു കോടി രൂപ'.

കാരുണ്യത്തിന്റെ മധുരം നിറച്ചൊരു പായസം ; - അപൂർവമായ പായസം ചാലഞ്ചിന് വേദിയായത് മലപ്പുറം ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ തിരൂരാണ്. വൃക്ക രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ചെറിയ മുണ്ടം വാണിയന്നൂർ അഭയം ഡയാലിസിസ് സൊസൈറ്റിയായിരുന്നു സംഘാടകർ. ചാലഞ്ചിന് പിന്നിലുള്ള നന്മ മനസ്സ് അറിഞ്ഞതോടെ നാട് മുഴുവൻ ചാലഞ്ചിൽ അണി ചേർന്നു. ഒറ്റ മനസ്സോടെ ചലഞ്ചിൽ അണി ചേർന്നത് മലപ്പുറത്തെ നാലു ലക്ഷം പേർ. ഒരു കോടി രൂപയാണ് ഇതുവഴി വൃക്ക രോഗികളുടെ ചികിത്സക്കായി സമാഹരിച്ചത്.

കാരുണ്യത്തിന്റെ കിടിലൻ പായസം ഉണ്ടാക്കിയത് ഇങ്ങനെ ; 3000 കിലോ അട, 60,000 ലീറ്റർ പാൽ, 8000 കിലോ പഞ്ചസാര, 200 കിലോ നെയ്യ് എന്നീ പായസത്തിന്റെ അസംസ്കൃത വസ്തുക്കൾ ചേർത്ത് ഉപയോഗിച്ചു. സാധനങ്ങളെല്ലാം സ്പോൺസർമാരുടെ സംഭാവനയായിരുന്നു. പായസം പാചകം ചെയ്യാൻ സഹായിച്ചത് കോൺഫെഡറേഷൻ ഓഫ് കേറ്ററേഴ്സ് അസോസിയേഷൻ. ഇരുനൂറിലേറെ പാചകക്കാർ രാത്രി മുഴുവൻ ചെലവഴിച്ചാണ് കിടിലം പായസം തയാറാക്കിയത്. സേവനം വിട്ട് നൽകിയത് തീർത്തും സൗജന്യമായി. പന്തലും പാത്രങ്ങളും വെളിച്ചവും മറ്റും ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷന്റെ വകയായിരുന്നു.

തീരം വൊളന്റിയർമാർ ഏറ്റെടുത്തു. ഇതോടെ, പായസത്തിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും പാവപ്പെട്ട വൃക്ക രോഗികൾക്ക് സഹായത്തിനായി നീക്കി വയ്ക്കാൻ കഴിഞ്ഞു.
തിരൂർ, താനൂർ നഗരസഭകളിലും സമീപത്തെ 12 പഞ്ചായത്തുകളിലുമായാണ് ജനം പായസം വാങ്ങി ചലഞ്ചിൽ കൈക്കോർത്തത്. 250 രൂപ ആണ് ഒരു പായ്ക്കറ്റ് പായസത്തിന് ഈടാക്കിയത്. പായസ മധുരത്തിനൊപ്പം കരുതൽ കൂടി ചേർന്നപ്പോൾ സമാഹരിക്കാനായത് ഒരു കോടി രൂപ... പ്രവർത്തനങ്ങൾക്കു ഫണ്ട് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോഴാണ് പായസം ചലഞ്ച് എന്ന ആശയം ഉയർന്നു വന്നത്. പൂ ചോദിച്ചപ്പോൾ പല പൂക്കാലങ്ങൾ നൽകി ജനം അതിനെ നെഞ്ചിലേറ്റുകയും ചെയ്തു. വൃക്ക രോഗികളുടെ സഹായത്തിനായി 2013 മുതൽ പ്രവർത്തിക്കുന്ന സംഘടനയാണ് അഭയം ഡയാലിസിസ് സൊസൈറ്റി. നിലവിൽ 54 രോഗികൾക്ക് സംഘടനയുടെ സഹായം ലഭിക്കുന്നു.

അതേസമയം, കരുവാരക്കുണ്ടിലെ സ്വകാര്യ ബസ് ഡ്രൈവർ ചീരത്തടത്തിൽ നജ്മുദ്ദീന്റെ മക്കളായ ഇഷാ നൗറിൻ (11), ഇവാന (ഒന്നര വയസ്സ്) എന്നിവർ ഗുരുതര രോഗം ബാധിച്ചു ചികിത്സയിലാണ്. ഇഷയുടെ വൃക്കയും കരളും മാറ്റിവയ്ക്കണം. ഇവാനയുടെ കരൾ മാറ്റിവയ്ക്കണം. എന്ത് ചെയ്യാൻ കഴിയും? എന്നാൽ കഴിയും...
കാളികാവ് - കരുവാരക്കുണ്ട് പാതയിൽ ഓടുന്ന 8 ബസുകൾ കഴിഞ്ഞ ദിവസം സർവീസ് നടത്തിയത് ഈ ഒറ്റ ലക്ഷ്യം മനസ്സിൽ കണ്ട്. സഹപ്രവർത്തകന്റെ മക്കളുടെ ജീവൻ രക്ഷിക്കാനുള്ള മഹത്തായ ദൗത്യവുമായാണ് അന്ന് ഈ റൂട്ടിലെ ബസുകളെല്ലാം സർവ്വീസ് നടത്തിയത്. സ്നേഹ യാത്രയിൽ നാട്ടുകാർ കൂടി സഹായിച്ചതോടെ ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 6.5 ലക്ഷം രൂപ....
നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഈ സഹോദരിമാർ. ബസ് ഡ്രൈവറായ നജ്‌മുദ്ദീന്റെ കൊണ്ട് മാത്രം ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയില്ല. ഈ പ്രയാസം മുന്നിൽ കണ്ട് ബസ് തൊഴിലാളികളെല്ലാം സ്വന്തം എന്ന പോലെ പ്രശ്നം ഏറ്റെടുത്തു. അങ്ങനെയാണ്, പാതയിലെ 8 ബസുകൾ കഴിഞ്ഞ ദിവസം ഇഷയ്ക്കും ഇവാനയ്ക്കുമായി സർവീസ് നടത്തിയത്.
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications