മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം വിഭജിക്കണമെന്ന് വീണ്ടും ലീഗ്

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച മലപ്പുറം ജില്ല വിഭജനം വീണ്ടും വാര്‍ത്തകളിലേക്ക്. മുസ്ലീം ലീഗ് തന്നെയാണ് ഇത്തവണയും ജില്ല വിഭജനം എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു ലീഗ് എംഎല്‍എ കെഎന്‍എ ഖാദര്‍ മലപ്പുറം ജില്ല വിഭജിക്കണം എന്ന ആവശ്യം ഉന്നയിച്ചത്. ചടങ്ങില്‍ സംസാരിച്ച മറ്റ് ലീഗ് നേതാക്കളും ഈ ആവശ്യത്തെ പിന്താങ്ങി. എന്നാല്‍ മുഖ്യമന്ത്രി ഇത് സംബന്ധിച്ച് ഒന്നും പറഞ്ഞില്ല.

Malappuram Map

മലബാറില്‍ പുതിയതായി മൂന്ന് ജില്ലകള്‍ കൂടി വേണം എന്നാണ് കെഎന്‍എ ഖാദര്‍ എംഎല്‍എ ആവശ്യപ്പെട്ടത്. അതില്‍ ഒരു ജില്ല മലപ്പുറം വിഭജിച്ച് ഉണ്ടാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊണ്ടോട്ടി പുതിയ താലൂക്ക് ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു ലീഗ് നേതാവിന്റെ ജില്ലാ വിഭജനം എന്ന ആവശ്യം.

കെന്‍എ ഖാദറിന് തൊട്ട് പിറകെ സംസാരിച്ച മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ കുഞ്ഞുവും ഇതേ ആവശ്യം ഉന്നയിച്ചു. പികെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവാണ് പികെ കുഞ്ഞു.

വര്‍ഷങ്ങളായി എസ്ഡിപിഐ ഈ ആവശ്യം ഉന്നയിച്ച് സമരത്തിലാണ്. പല പ്രചരണ പരിപാടികളും ജില്ല വിഭജനവുമായി ബന്ധപ്പെട്ട് അവര്‍ നടത്തുന്നുണ്ട്. ഇതിനിടെയായിരുന്നു ജില്ല വിഭജിക്കണം എന്ന് മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്. അന്ന് അത് വന്‍ വിവാദമാവുകയും ചെയ്തു. ഇപ്പോള്‍ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്പായി ലീഗ് ഇത്തരം ഒരാവശ്യം ഉന്നയിക്കുന്നതിന് രാഷ്ട്രീയ മാനങ്ങള്‍ പലതും ഉണ്ടാകാം എന്നാണ് കരുതുന്നത്.

Malappuram
English summary
Malappuram district should be divided, says Mulim League MLA KNA Khader.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X