1 കോടി സമാഹരിച്ച് മലപ്പുറം മാതൃക; നടത്തിയതോ നല്ല കിടിലൻ ബിരിയാണി ചലഞ്ച്
മലപ്പുറം: ബിരിയാണി ചലഞ്ചിലൂടെ ഒരു കോടിയിലേറെ രൂപ സമാഹരിച്ച് മലപ്പുറം ജില്ല മാതൃക. കല്‍പ്പകഞ്ചേരി പറവന്നൂര്‍ പഞ്ചായത്താണ് സഹായ സഹകരണവും ആയി മുന്നോട്ട് വന്നത്. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ലഭിച്ച ഒരു കോടി രൂപ വിനിയോഗിക്കും.
ഒരേ സമയം 800 ചെമ്പ് ബിരിയാണികൾ വിതരണം ചെയ്ത് ഒരു ലക്ഷം കോടി സമാഹരിച്ചാണ് മലപ്പുറം ജില്ല മാതൃകയായിരിക്കുന്നത്. ബിരിയാണി ചലഞ്ചുമായി മുന്നോട്ട് പോകുമ്പോൾ തുടക്കം വെല്ലുവിളിയാകും എന്ന് കരുതിയിരുന്നതായി പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ബിരിയാണി ചലഞ്ചിന് മികച്ച സഹകരണം നൽകി. ഈ സഹകരണമാണ് ചലഞ്ചിനെ വിജയകരമാക്കിയിരിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ചലഞ്ചിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകൾ സഹകരിച്ചു. എല്ലാവിധ സഹായങ്ങളുമായി പലരും മുന്നോട്ട് എത്തിയെന്നും പഞ്ചായത്ത് അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം, ആറ് വർഷമായി പാലിയേറ്റീവ് രംഗത്ത് മികച്ച രീതിയിൽ പ്രവർത്തനം നടക്കുന്നുണ്ട്. ഒരു ഫിസിയോ തെറാപ്പി സെന്റിന് ഇതിലൂടെ തുടക്കം കുറിക്കുവാൻ സാധിച്ചു. മൂന്ന് മാസം മുൻപാണ് അത്യാധുനിക ഫിസിയോ തെറാപ്പി സെന്റിന് തുടക്കം കുറിച്ചത്.
നല്ലൊരു സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ലഭിക്കുന്നതിന് സമാനമായ ചികിത്സ ഇവിടെയും സൗജന്യമായി ലഭിക്കാറുണ്ട്. സൗകര്യങ്ങൾ ഉണ്ടാകുമ്പോൾ രോഗികളുടെ തിരക്കും ഏറുകയാണ്. രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്.
അതിനാൽ , ബിരിയാണി ചലഞ്ചുമായി ജില്ല മുന്നോട്ട് ഇറങ്ങുകയായിരുന്നു. ഒരേസമയം ഒരു ലക്ഷത്തിലധികം പേരിലേക്ക് ബിരിയാണി എത്തിക്കുക എന്നതായിരുന്നു ബിരിയാണി ചലഞ്ച്ലൂടെ ലക്ഷ്യമിട്ടിരുന്നത്. ഇതിലേക്ക് വേണ്ടി എണ്ണൂറിലധികം ചെമ്പുകൾ സമാഹരിച്ചു. അഞ്ഞൂറിലധികം പാചകക്കാർ കഠിനമായി തന്നെ പ്രവർത്തിച്ചു. ചലഞ്ചിലൂടെ കൂട്ടായ പ്രവർത്തനമാണ് അനുഭവപ്പെട്ടത്. ഈ കൂട്ടായ പ്രവർത്തനമാണ് പണ സമാഹാരത്തിന് വഴിയൊരുക്കിയതെന്നും പഞ്ചായത്ത് അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം, കണ്ണീർ പെരിങ്ങത്തൂർ കരിയാട്ട് ബിരിയാണി ചലഞ്ചിനായുള്ള കൂപ്പൺ വിതരണത്തിന് തുടക്കമായി. ഡയാലിസിസ് രോഗികളുടെ തുടർ ചികിത്സാ സൗകര്യാർഥം ഒരുക്കുന്നതാണ് ജില്ലയിൽ ബിര്യാണി ചലഞ്ച് നടത്തുന്നത്. അമ്പതു ലക്ഷം രൂപ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. 20, 26, 28 തിയതികളിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ മൂന്ന് മേഖലകളിലായി ചലഞ്ച് നടക്കും. വിവിധ സ്ക്വാഡുകൾ രൂപവത്കരിച്ചാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്.












Click it and Unblock the Notifications