മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലമ്പൂരില്‍ ഡിവൈഎഫ്‌ഐയുടെ കൊലവിളി പ്രകടനം.... ഷുക്കൂറിനെ കൊന്നതുപോലെ കൊല്ലും!!

Google Oneindia Malayalam News

മലപ്പുറം: സിപിഎമ്മിനെ തന്നെ ഞെട്ടിച്ച് മലപ്പുറത്ത് നിലമ്പൂരില്‍ ഡിവൈഎഫ്‌ഐയുടെ കൊലവിളി. കണ്ണൂരില്‍ അരിയില്‍ ഷുക്കൂറിന്റെ വധം സൂചിപ്പിച്ചായിരുന്നു പ്രകോപന മുദ്രാവാക്യം. നിലമ്പൂരിലെ മൂത്തേടത്ത് ആയിരുന്നു പ്രകടനം നടന്നത്. കണ്ണൂരില്‍ ഷുക്കൂറിനെ കൊന്നത് പോലെ കൊല്ലുമെന്നാണ് മുദ്രാവാക്യം ഷുക്കൂറിനെ കൊന്ന പൊന്നരിവാള്‍ അറബിക്കടലില്‍ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നും വിളിച്ച് പറഞ്ഞ് കൊണ്ടാണ് ജാഥ നടന്നത്.

1

വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സിപിഎം അടക്കം പ്രതിരോധത്തിലാണ്. ജൂണ്‍ 18ന് നിലമ്പൂരിലെ മൂത്തേടം പഞ്ചായത്തിലുണ്ടായ പ്രാദേശിക രാഷ്ട്രീയ തര്‍ക്കമാണ് കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രകടനത്തിലേക്ക് നയിച്ചത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ തുടങ്ങിയ തര്‍ക്കമാണ് തെരുവിലേക്ക് പടര്‍ന്നത്. മുസ്ലീം ലീഗ് പ്രവര്‍ത്തകനായ്ിരുന്നു ഷുക്കൂര്‍ നേരത്തെ കൊല്ലപ്പെട്ടത് സൂചിപ്പിച്ച് ഭയപ്പെടുത്താനായിരുന്നു ഡിവൈഎഫ്‌ഐയുടെ ശ്രമം.

ഷൂക്കുറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോള്‍, അരിഞ്ഞു തള്ളിയ പൊന്നരിവാള്‍, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല. ഓര്‍ത്തോ ഓര്‍ത്ത് കളിച്ചോളൂ. അരിഞ്ഞു തള്ളൂം കട്ടായം എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങള്‍. അതേസമയം സംഭവത്തില്‍ ഇതുവരെ സിപിഎമ്മോ ഡിവൈഎഫ്‌ഐയോ പ്രതികരിച്ചിട്ടില്ല. നേരത്തെ പ്രദേശത്തെ പ്രശ്‌നങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച് പറഞ്ഞു തീര്‍ത്തെങ്കിലും സോഷ്യല്‍ മീഡിയ വഴി ഇത് കടുക്കുകയായിരുന്നു.

അതേസമയം സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ്, മുസ്ലീം യൂത്ത് ലീഗ് തുടങ്ങിയവര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ പ്രതിരോധിക്കാനാവാത്ത സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ. കാരണം പ്രമുഖ നേതാക്കളാണ് ഈ ജാഥയില്‍ പങ്കെടുത്തിരിക്കുന്നത്. പികെ ഷഫീഖ് അടക്കമുള്ളവര്‍ ഈ റാലിയില്‍ പങ്കെടുത്തിട്ടുണ്ട്. മേഖലാ സെക്രട്ടറി ക്രിസ്റ്റി ജോണ്‍ അടക്കമുള്ളവരും ഈ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.

Malappuram
English summary
malappuram: dyfi conduct provocative march in nilambur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X