ഭക്ഷണം നൽകാൻ നോക്കി; അച്ഛനും മകനും നേരെ അക്രമം; തുമ്പിക്കൈകൊണ്ട് ചുറ്റി വലിച്ച് ആന
മലപ്പുറം: ജില്ലയിൽ പിതാവിനും മകനും നേരെ ആനയുടെ ആക്രമം. മലപ്പുറം കീഴ് പറമ്പിലാണ് സംഭവം. ഇരുവരും ചേർന്ന് ഭക്ഷണം നൽകാൻ ശ്രമിക്കുന്നതിന് ഇടയായിരുന്നു ആന ആക്രമിച്ചത്.
കീഴുപറമ്പ് സ്വദേശി നബീലിനും നാല് വയസ്സ് പ്രായം ഉളള മകനും നേർക്കാണ് ആനയുടെ ആക്രമം ഉണ്ടായത്. തുമ്പിക്കൈകൊണ്ട് ചുറ്റി വലിച്ചതിന് ശേഷം തട്ടി എറിയുകയാണ് ചെയ്തത്. ഭക്ഷണം നൽകുന്ന വീഡിയോ മറ്റൊരാൾ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ ആണ് സംഭവം കൃത്യമായി അറിയുവാൻ സാധിക്കുന്നത്.
തന്റെ മകൻ അപകടത്തിൽ പെടും എന്ന സാഹചര്യത്തിൽ ആണ് പിതാവ് കുട്ടിയും ആയി ആനയുടെ തുമ്പിക്കൈയ്ക്ക് ഉള്ളിൽ നിന്നും രക്ഷപ്പെട്ട് ഓടാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങൾ. അക്രമിച്ചത് ആനകൊളക്കാടൻ നാസറുടെ ഉടമസ്ഥതയിൽ ഉള്ള പിടിയാന ആണ്. അതേസമയം, ആറ് മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വൈറലായിരിക്കുന്നത്.
തൃക്കലങ്ങോട്ട് വാഹനാപകടം; ഒരാൾ മരിച്ചു; 40 പേർക്ക് പരുക്ക്
മഞ്ചേരി : തൃക്കലങ്ങോട് ബസ്, മിനി ലോറി, ജീപ്പ് എന്നിവ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും 40 പേർക്ക് പരുക്ക് പറ്റുകയും ചെയ്തു. കൂട്ടിലങ്ങാടി കടൂപ്പുറം പാലേങ്ങൽ മഠത്തൊടി പരേതനായ ഉണ്ണിക്കുട്ടിയുടെ മകൻ ബാലകൃഷ്ണൻ ആണ് മരിച്ചത്. 53 വയസ്സ് പ്രായമുണ്ട്.
ലോറിയുടെ ഡ്രൈവർ ആണ് ഇദ്ദേഹം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെ ആണ് സംഭവം നടന്നത്. മഞ്ചേരി ഭാഗത്ത് നിന്ന് നിലമ്പൂരിലേക്ക് പോകുന്ന സ്വകാര്യ ബസും ബസ്സിന് എതിരെ വന്ന മിനി ലോറിയും ആണ് അപകടത്തിൽ പെട്ടത്.
ലോറിയിൽ നിറയെ കോൺക്രീറ്റ് സാധനങ്ങൾ ആയിരുന്നു. ഒരു ജീപ്പിന് പിറകിലാണ് ലോറി ഇടിച്ചത്. മുന്നിലൂടെ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടിരുന്നു. എന്നാൽ, അപകടം ഒഴിവാക്കാൻ ബസ് ഡ്രെവർ വെട്ടിച്ച് മാറ്റിയിരുന്നു. ഇതിന് പിന്നെലെ ആണ് അപകടം ഉണ്ടായത്. വാഹനങ്ങളുടെ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ധനവില പൊളളുന്നു: കാളവണ്ടിയും കുതിരവണ്ടിയും ഓടിച്ച് കോൺഗ്രസ്; രാജ്ഭവൻ മാർച്ച് ഇന്ന്
എന്നാൽ, കാർ നിർത്താതെ പോകുകയാണ് ചെയ്തത്. അപകടത്തിൽപ്പെട്ട് 3 വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു. അപകടത്തിൽ ലോറി തകർന്നു. ഈ ലോറിയുടെ മുൻഭാഗം പൊളിച്ച് ആണ് മരിച്ച ഡ്രൈവറെ പുറത്ത് എടുത്തത്. തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. അപകടത്തിന് പിന്നാലെ സി എൻ ജി റോഡിൽ ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മരിച്ച ബാലകൃഷ്ണന്റെ ഭാര്യ ശോഭന ആണ്. ഇദ്ദേഹത്തിന് 2 പെൺമക്കൾ ഉണ്ട്.