മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ജോലി മതിയാക്കി വന്ന പ്രവാസിക്ക് ഭാര്യയില്‍ നിന്ന് ഉപദ്രവം'; വിവാഹമോചനത്തിന് അവകാശമുണ്ടെന്ന് കോടതി

Google Oneindia Malayalam News

മഞ്ചേരി: ഭാര്യയുടെ ക്രൂരമായ പെരുമാറ്റം കാരണം ഭര്‍ത്താവിന് വിവാഹമോചനം നടത്താന്‍ അവകാശം ഉണ്ടെന്ന് കോടതി. മലപ്പുറം കുടുംബ കോടതിയുടേതാണ് നിരീക്ഷണം. പയ്യനാട് സ്വദേശിയായ എഴുപതുകാരന്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി ജഡ്ജി എന്‍.വി. രാജുവിന്റേതാണ് ഉത്തരവ്. ഭര്‍ത്താവിന്റെ വീട് ഉപയോഗിക്കുന്നതില്‍ നിന്നും ആ വീട്ടില്‍ താമസിക്കുന്നതില്‍ നിന്നും കോടതി ഭാര്യയെ വിലക്കി.

പയ്യനാട് സ്വദേശിയും പൂക്കോട്ടൂര്‍ വെള്ളൂര്‍ സ്വദേശിനിയും 1977-ലാണ് വിവാഹിതരായത്. വിദേശത്ത് ജോലിചെയ്തിരുന്ന ഭര്‍ത്താവ് സമ്പാദ്യം ഭാര്യക്കും കുട്ടികള്‍ക്കും നല്‍കിയിരുന്നു. പിന്നീട് ജോലി മതിയാക്കി വന്നതോടെ ഭാര്യ ഉപദ്രവിച്ചെന്നും ഹൃദ്രോഗിയായ തന്റെ ചികിത്സാരേഖകള്‍ കത്തിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.

COURT

'പ്രഭാകരാ ,കുഴിയുടെ കഥ എല്ലായിടത്തും ഒന്നല്ലെടാ!' പരിഹാസവുമായി ശ്രീജിത്ത് പെരുമന'പ്രഭാകരാ ,കുഴിയുടെ കഥ എല്ലായിടത്തും ഒന്നല്ലെടാ!' പരിഹാസവുമായി ശ്രീജിത്ത് പെരുമന

2021 മാര്‍ച്ച് പത്തിന് ഭാര്യയെ മൊഴി ചൊല്ലിയിരുന്നു. ഇത് അംഗീകരിക്കാതെ ഭാര്യ തന്റെ വീട്ടിലെത്തി പീഡിപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഭാര്യയുടെ ഭാഗത്തു നിന്നുള്ള ക്രൂരത ഹര്‍ജിക്കാരന് തെളിയിക്കാനായി. ത്വലാഖ് ചൊല്ലിയ കത്ത് കിട്ടിയില്ലെന്ന വാദം തെറ്റാണെന്നും കോടതിയില്‍ വാദി തെളിയിച്ചു.

 ശശി തരൂരിനെ തേടി ഫ്രാൻസിൽ നിന്നും ആ സന്തോഷ വാർത്ത എത്തി...നന്ദി കുറിച്ച് തരൂർ ശശി തരൂരിനെ തേടി ഫ്രാൻസിൽ നിന്നും ആ സന്തോഷ വാർത്ത എത്തി...നന്ദി കുറിച്ച് തരൂർ

നേരത്തേ കോടതി പുറപ്പെടുവിച്ച ഉത്തരവു പ്രകാരം പോലീസ് സംരക്ഷണം ലഭിച്ചില്ലെന്ന കാര്യവും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. ഭര്‍ത്താവിനു നേരെ ക്രൂരത തുടര്‍ന്നാല്‍ ഭാര്യയെ വീട്ടില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

രക്ഷാബന്ധന്‍ കളറാക്കി ബോളിവുഡ് താരങ്ങള്‍, ആഘോഷത്തില്‍ ആറാടി പ്രിയങ്കയും സല്‍മാന്‍ ഖാനും ഹൃതിക്കും....കാണാം ചിത്രങ്ങള്‍

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

നേരത്തേ ത്വലാഖ് ചൊല്ലിയ നടപടി മതപരമായും നിയമപരമായും ശരിയാണെന്നും കോടതി വിധിച്ചു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. എ.പി. ഇസ്മായീല്‍ ഹാജരായി.

Malappuram
English summary
malappuram family court observed that husband has right to get divorce due to wife's harassment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X