മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 6 മാസത്തേക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണം; ആഭ്യന്തര സര്‍വീസുകളെ ബാധിക്കും

Google Oneindia Malayalam News

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ( കരിപ്പൂര്‍ ) ആറ് മാസത്തേക്ക് വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. റണ്‍വേ റീകാര്‍പറ്റിംഗ് പ്രവൃത്തിയുടെ ഭാഗമായി ആണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച മുതല്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ റീകാര്‍പറ്റിംഗ് പ്രവൃത്തി ആരംഭിക്കും

ഇതുമായി ബന്ധപ്പെട്ട് വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ചിട്ടുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ റീകാര്‍പറ്റിംഗ് പ്രവൃത്തിയുടെ ഭാഗമായി ആറ് മാസത്തേക്ക് റണ്‍വേ പകല്‍ സമയങ്ങളില്‍ അടച്ചിടും.

dasda

നിലവില്‍ ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ മാത്രമാണ് പകല്‍ സമയത്തുളളത്. ആഴ്ചയില്‍ ആറ് ദിവസമുളള എയര്‍ ഇന്ത്യ ഡല്‍ഹി സര്‍വീസിന്റെ സമയം മാറ്റി നിശ്ചയിച്ചിരിക്കുകയാണ്. എയര്‍ ഇന്ത്യ ഡല്‍ഹി സര്‍വീസ് പുതിയ സമയക്രമം അനുസരിച്ചാണ് സര്‍വീസ് നടത്തുക.

മഹ്‌സൂസ് നറുക്കെടുപ്പില്‍ വിജയം വീണ്ടും ഇന്ത്യന്‍ പ്രവാസിക്കൊപ്പം; 68 കാരന് ലഭിച്ചത് ലക്ഷങ്ങള്‍മഹ്‌സൂസ് നറുക്കെടുപ്പില്‍ വിജയം വീണ്ടും ഇന്ത്യന്‍ പ്രവാസിക്കൊപ്പം; 68 കാരന് ലഭിച്ചത് ലക്ഷങ്ങള്‍

ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 9.30 നും വെളളി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 8.55 നും എയര്‍ ഇന്ത്യ ഡല്‍ഹി വിമാനം പുറപ്പെടുന്നത്. ഇത് കൂടാതെ റണ്‍വേ റീകാര്‍പറ്റിംഗ് പ്രവൃത്തിയുടെ ഭാഗമായി സലാലയിലേക്കുള്ള സലാം എയറിന്റെ സര്‍വീസ് സമയവും മാറ്റിയിരിക്കുകയാണ്

ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, ഇത് തുടക്കം മാത്രം; ആലപ്പുഴയിലെ സിപിഎം വിവാദത്തില്‍ എംഎ ബേബിഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, ഇത് തുടക്കം മാത്രം; ആലപ്പുഴയിലെ സിപിഎം വിവാദത്തില്‍ എംഎ ബേബി

ജനുവരി 17 മുതല്‍ 8.55 ന് ആണ് വിമാനം കരിപൂരില്‍ നിന്ന് പുറപ്പെടുക. ഈ വിമാനം ചൊവ്വ, ശനി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ റീ കാര്‍പ്പറ്റിംഗിനൊപ്പം റണ്‍വേയില്‍ സെന്റര്‍ ലൈന്‍ ലൈറ്റിങ് സംവിധാനവും പുതുതായി സ്ഥാപിക്കുന്നുണ്ട്.

എനിക്ക് ഇങ്ങനെ വസ്ത്രം ധരിക്കാനാണ് ഇഷ്ടം, അതെങ്ങനെ കുറ്റമാകും; മുംബൈ പൊലീസിനോട് ഉര്‍ഫി ജാവേദ്എനിക്ക് ഇങ്ങനെ വസ്ത്രം ധരിക്കാനാണ് ഇഷ്ടം, അതെങ്ങനെ കുറ്റമാകും; മുംബൈ പൊലീസിനോട് ഉര്‍ഫി ജാവേദ്

പകല്‍ സമയം റണ്‍വേ അടച്ചിടുന്നത് ആഭ്യന്തര സര്‍വീസിനെ ആണ് കാര്യമായി ബാധിക്കുക. ആറ് മാസത്തേക്ക് എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെ ആണ് റണ്‍വേ അടച്ചിടുക. ആറ് മാസത്തിന് ഉള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ആണ് കരാര്‍. 2015-ല്‍ ഇതിന് മുമ്പ് റണ്‍വേ റീ കാര്‍പ്പറ്റിംഗ് നടത്തിയിരുന്നു.

2020-ലെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട അന്വേഷണ ക്കമ്മിഷന്റെ നിര്‍ദേശ പ്രകാരമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ റീ കാര്‍പ്പറ്റിംഗ് അടക്കമുള്ള നവീകരണങ്ങള്‍ നടക്കുന്നത്. പുതിയ ലൈറ്റിങ് സംവിധാനം വരുന്നതോടെ രാത്രിയിലും മഞ്ഞുള്ള സമയത്തും വിമാനഗതാഗതം സുഗമമാവുകയും ചെയ്യും.

Malappuram
English summary
Malappuram: Flight services have been restricted at Kozhikode International Airport for six months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X