Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊതിയൂറുന്ന രുചിയാണേ..; നാടൻ മുതൽ മലേഷ്യൻ വരെ; ആയിരത്തിലേറെ വിഭവങ്ങൾ; അടിപൊളി ഭക്ഷ്യമേള

മലപ്പുറം: ജില്ലയിലെ ഗവൺമെൻറ് കോളേജിൽ നല്ല കിടിലൻ ഭക്ഷ്യമേള. ആയിരത്തിലേറെ വിഭവങ്ങളാണ് ഭക്ഷ്യമേളയിൽ ഒരുങ്ങിയത്. എം എസ് എഫ് സംഘടിപ്പിച്ച ഭക്ഷ്യമേളയായിരുന്നു വ്യത്യസ്തമായി ശ്രദ്ധ നേടിയത്. ഗവൺമെൻറ് കോളേജിലെ വിവിധ വകുപ്പുകളിലെ വിദ്യാർത്ഥികൾ ചേർന്നാണ് ഭക്ഷ്യമേളയിൽ ഭക്ഷണം ഒരുക്കിയത്.

ഉറുദു വിദ്യാർത്ഥികളുടെ സൂഫി ബിരിയാണി , ഇസ്ലാമിക് ഹിസ്റ്ററികാരുടെ കുഷ്‌കയും, മലയാളം വിദ്യാർത്ഥികളുടെ പഴങ്കഞ്ഞിയും പൂളപുട്ടും, ബികോം വിദ്യാർത്ഥികളുടെ ഭാഗമായി മലേഷ്യൻ മോമോസും... എന്നിങ്ങനെ എത്ര എത്ര വിഭവങ്ങളാണ് മലപ്പുറം ഗവൺമെൻറ് കോളേജിൽ ഭക്ഷ്യമേളയിൽ ഒരുങ്ങിയത്.

food

നല്ല നാടനും മറു നാടനും മലേഷ്യയും അറേബ്യനും ഭക്ഷ്യ മേളയ്ക്ക് വ്യത്യസ്ത നൽകി. ഭക്ഷ്യ മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഉറുദു വിഭാഗമാണ്. വല്ലിമ്മപ്പത്തായത്തിൽ ഒരുക്കിയത് സൂഫി ബിരിയാണിയടക്കം 465 വിഭവങ്ങൾ.... എന്നാൽ ഇക്കണോമിക്സുകാരുടെ പറുദീസ സ്റ്റാളിനാണ് രണ്ടാം സമ്മാനം കരസ്ഥമാക്കിയത്.

അമൃതം പൊടി കൊണ്ട് തയ്യാറാക്കിയ പത്ത് വിഭവങ്ങളാണ് ഇക്കണോമിക്സുകാരുടെ പരീക്ഷണം. എന്നാൽ, ഭക്ഷ്യ മേളയിൽ മൂന്നാം സമ്മാനം കരസ്ഥമാക്കിയത് അറബി ഭാഗമാണ്. വിഭാഗത്തിന്റെ ബടക്കണീസിൽ മീൻ വിഭവങ്ങളായിരുന്നു ഇവരുടെ മുഖ്യ ആകർഷണം.

അപൂർവ്വത്തിൽ അത്യപൂർവമായ വിഭവങ്ങളാണ് മലപ്പുറം ഗവൺമെൻറ് കോളേജ് സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ തീൻ മേശകളിൽ ഒരുങ്ങിയത്. ചരിത്ര വിഭാഗം ഒരുക്കിയ ഉമ്മൂമ്മാന്റെ വടക്കിനിയിൽ കൂവവരട്ടിയതും അറേബ്യൻ മധുര പലഹാരം ലുഖൈമത്തുമായിരുന്നു സ്പെഷൽ എന്ന് പറയാം. മസാല ച്ചപ്പാത്തിയും പൂളപ്പുട്ടുമൊക്കെയായി ഫിസിക്സ് പിള്ളേർ ഒരുക്കിയ സ്റ്റാളിന്റെ പേര് തന്നെ വെറൈറ്റി സൃഷ്ടിച്ചു. ഗ്രീക്ക് അക്ഷരമാലയിലെ 'തീറ്റ' എന്ന അക്ഷരത്തോടൊപ്പം മലയാളത്തിൽ മുക്ക് എന്നെഴുതിയ തീറ്റമുക്ക്.

എന്നാൽ, മലയാളം വിഭാഗം പിള്ളേരും വെറൈറ്റി കാഴ്ച വെച്ചു. തനി നാടൻ വിഭവങ്ങൾ ഒരുക്കിയാണ് മലയാളം വിഭാഗം ശ്രദ്ധ നേടിയത്. ദേഹണ്ണപ്പുരയിൽ പഴുത്ത മത്തങ്ങ ഉൾപ്പെടുത്തിയ സലാഡ് അടക്കം അടിപൊളി നാടൻ വിഭവങ്ങൾ മലയാളം വിഭാഗം ഒരുക്കി. ലുലുമാളിൽ' പോട്ട് ഷവർമ, ബണ്ടി, ലെയ്സ് ചാർട്ട് തുടങ്ങിയ കൗതുക വിഭവങ്ങളാണ് ബികോംകാരുടെ പ്രധാന വിഭവങ്ങൾ. എന്നാൽ, ബിരിയാണിക്കും കബ്സയ്ക്കും ഇടയിലുള്ള 'കുഷ്ക' എന്ന വിഭവം ഇസ്ലാമിക് ഹിസ്റ്ററി കാരുടെ പ്രഥമ വിഭവമായി മാറി.

ഭക്ഷ്യ മേളയ്ക്ക് പുറമേ തീറ്റ മത്സരവും ഉണ്ടായിരുന്നു. തണ്ണിമത്തൻ കൊണ്ടും മറ്റും ഭക്ഷ്യ വിഭവങ്ങൾ കൊണ്ടും ശില്പ നിർമ്മാണം തുടങ്ങിയ കൗതുകകരമായ വ്യക്തിഗത മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമേ ഭക്ഷ്യ വിഭവങ്ങൾ കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി കഴിക്കാനുള്ള അവസരവും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+