തണ്ണിമത്തൻ ജ്യൂസിൽ ഭക്ഷ്യ വിഷബാധ; ഇരുനൂറോളം പേർ ചികിത്സയിൽ; വഴിയോര കടകളിൽ പരിശോധന
തിരുനാവായ: തണ്ണിമത്തൻ ജ്യൂസിൽ നിന്ന് ഭക്ഷ്യ വിഷബാധ. ജ്യൂസ് കുടിച്ച ഇരുനൂറോളം പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വഴിയരികിലെ താൽക്കാലിക കടകളിൽ നിന്നാണ് ഇവർ ജ്യൂസ് കുടിച്ചത്.
വൈരങ്കോട് തീയ്യാട്ടുത്സവം കാണാൻ വന്നവരാണ് തണ്ണിമത്തൻ ജ്യൂസിലൂടെ ഭക്ഷ്യ വിഷബാധയേറ്റത്. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണിവർ. തിരുനാവായ പഞ്ചായത്തിൽ മാത്രം അൻപതോളം പേർ ഈശുപത്രിയിൽ ചികിത്സയിൽ ഉണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തീയ്യാട്ടുത്സവം നടന്നിരുന്നത്. ഉത്സവം പ്രമാണിച്ച് ഒട്ടേറെ താൽക്കാലിക കടകളും തുറന്നിരുന്നു. തണ്ണിമത്തൻ ജ്യൂസായിരുന്നു പ്രധാനമായും വിറ്റഴിച്ചിരുന്നത്. എന്നാൽ, ഉത്സവം കാണാൻ എത്തിയ പലരും ഇത് കുടിച്ചിരുന്നു. ശേഷം പനി, ഛർദി, വയറിളക്കം മുതലായവ അനുഭവപ്പെട്ടു. തുടർന്ന് വിവിധ ആശുപത്രികളായി ഇവർ ചികിത്സ തേടി.
അതേസമയം, ഐസോ ആയിരിക്കാം ഭക്ഷ്യ വിഷബാധയ്ക്കു കാരണമെന്ന് തിരുനാവായ ആരോഗ്യകേന്ദ്രം സർശിച്ച ഡിഎംഒ ഡോ. ആർ.രേണുക പറഞ്ഞു. കടയിൽ പരിശോധന നടത്തി ആരോഗ്യ വകുപ്പ് അധികൃതർ താൽക്കാലിക നടപടി സ്വീകരിച്ചിട്ടുണ്ട്. വകുപ്പ് കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തി വരികയാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധന നടത്തി. പരിശോധനയിൽ കടകളിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ജ്യൂസുണ്ടാക്കാൻ ഉപയോഗിച്ച വെള്ളമോ തണുപ്പിക്കാൻ ഉപയോഗിച്ചു.
അതേസമയം, ഷിഗല്ലയിൽ മലപ്പുറം ജില്ല ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുത്തനത്താണിയിൽ ഷിഗെല്ല മരണം സംശയിക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം നൽകിയിരുന്നത്. രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. മറ്റാർക്കും ഇപ്പോൾ രോഗമില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ ആർ രേണുക പറഞ്ഞു.
ഇതിന് പിന്നാലെ ജില്ലയിൽ ഐസ്, ഐസ്‌ക്രീം, സിപ്പപ് മുതലായവ ഉണ്ടാക്കുന്നതിന്ന് ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കാനും നിയമ ലംഘനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിരുന്നു. വയറിളക്കം ബാധിച്ചു മരിച്ച കുട്ടിയുടെ സാംപിൾ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്. ഭക്ഷണ പാനീയങ്ങൾ വിൽക്കുന്നതും നിർമിക്കുന്നതുമായ സ്ഥാപനങ്ങളിൽ കർശനമായ പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിർദേശം നൽകിയിരുന്നു.
അതേസമയം, ജില്ലാ സർവെയ്ലൻസ് ഓഫിസർ ഡോ. കെ.മുഹമ്മദ് ഇസ്മായിൽ, ടെക്‌നിക്കൽ അസിസ്റ്റന്റ് പി.പ്രകാശ് എന്നിവരാണ് സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മലപ്പുറത്ത് ഏഴ് വയസുകാരന്‍റെ മരണ കാരണം ഷിഗല്ലയെന്ന സൂചനക്ക് പിന്നാലെയാണ് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ശക്തമാക്കിയത്. മലപ്പുറം പുത്തനത്താണിയില്‍ പ്രദേശവാസികൾക്ക് ആരോഗ്യ വകുപ്പിന്‍റെ ദ്രുത പ്രതികരണ സംഘം ജാഗ്രതാ നിർദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications