പ്ലാവിലയില് പ്രമുഖരുടെ ചിത്രം; നിമിഷ നേരം മതി റുക്സാനയ്ക്ക്, കരവിരുതിന് റെക്കോഡിന്റെ പെരുമ
മലപ്പുറം: ചിത്രം വരയ്ക്കുന്ന ഒട്ടേറെ പേരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ വ്യത്യസ്തമായ ചിത്ര രചന നടത്തുന്ന പെണ്‍കൊടിയെ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മലപ്പുറം കിഴിശേരി സ്വദേശി റുക്സാന. കൂനുമ്മല്‍ കുന്നത്ത് ഇബ്രാഹീം കുട്ടിയുടെയും ആയിശാ ബീവിയുടെ മകളാണ് ഈ മിടുക്കി. സഹപാഠിയുടെ ചിത്രം വരയ്ക്കലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തുടങ്ങിയ റുക്സാന ഇന്ന് ഒരു റെക്കോഡിന് ഉടമയാണ്. 24 മണിക്കൂറിനിടെ 22 പ്രമുഖ വനിതകളുടെ ചിത്രം പ്ലാവിലയില് കൊത്തിയെടുത്തിരിക്കുന്നു. ഇഎംഇഎ കോളജ് ഡിഗ്രി വിദ്യാര്‍ഥിനിയായ റുക്സാനയ്ക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.

കൂട്ടുകാരിയുടെ ചിത്ര വരയില്‍ ആകൃഷ്ടയായി തുടങ്ങിയ റുക്സാന പിന്നീട് സ്റ്റെന്‍സില്‍ വര തുടങ്ങി. ഒരു മാസം മുമ്പാണ് ഇലയില്‍ പ്രമുഖരുടെ മുഖങ്ങള്‍ കൊത്തിയെടുക്കല്‍ ആരംഭിച്ചത്. ഇന്ദിര ഗാന്ധി, കല്‍പ്പന ചൗള, പ്രതിഭാ പാട്ടീല്‍, സാനിയ മിര്‍സ, മദര്‍ തെരേസ, സെയ്ന നെഹ്വാള്, ജസ്റ്റിസ് ഫാത്തിമ ബീവി, മേരി കോം, അഞ്ജലി ഗുപ്ത തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച് രാജ്യകീര്ത്തി ലോകത്തെ അറിയിച്ച പ്രമുഖ വനിതകളുടെ ചിത്രങ്ങളാണ് പ്ലാവിലയില് കൊത്തിയെടുത്തിരിക്കുന്നത്. ഇത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലേക്ക് അയച്ചു കൊടുത്തു, അംഗീകാരവും ലഭിച്ചു. ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സില്‍ സ്ഥാനം പിടിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് റുക്സാന പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തില്‍ അതീവ താല്‍പ്പര്യമാണ് റുക്സാനയ്ക്ക്. അതുകൊണ്ടുതന്നെയാണ് രാജ്യം ആദരിച്ച വനിതകളുടെ ചിത്രം പ്ലാവിലയില് വരയ്ക്കാന്‍ തീരുമാനിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. ഇലയില്‍ ആദ്യം ചിത്രം വരയ്ക്കും. പിന്നീട് ഇവ പേര രൂപത്തിലുള്ള കത്തി ഉപയോഗിച്ച് വെട്ടിയെടുക്കും. ലോക്ക് ഡൗണ്‍ കലാത്ത് ഒഴിവുസമയം ലഭിച്ചപ്പോഴാണ് ലീഫ് ആര്‍ട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. അതാകട്ടെ ഈ പെണ്‍കൊടിയെ റെക്കോഡുകളില്‍ ഇടം പിടിക്കാന്‍ സഹായിക്കുകയും ചെയ്തു. പെന്‍സില്‍ ഡ്രോയിങ്, കാലിഗ്രാഫി എന്നിവ ചെയ്തുവരുന്നുണ്ട്. മരത്തില്‍ നൂല് ഉപയോഗിച്ച് ചിത്രം വരയ്ക്കണമെന്നാണ് അടുത്ത ആഗ്രഹം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications