• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്ലാവിലയില്‍ പ്രമുഖരുടെ ചിത്രം; നിമിഷ നേരം മതി റുക്‌സാനയ്ക്ക്, കരവിരുതിന് റെക്കോഡിന്റെ പെരുമ

മലപ്പുറം: ചിത്രം വരയ്ക്കുന്ന ഒട്ടേറെ പേരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ വ്യത്യസ്തമായ ചിത്ര രചന നടത്തുന്ന പെണ്‍കൊടിയെ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മലപ്പുറം കിഴിശേരി സ്വദേശി റുക്‌സാന. കൂനുമ്മല്‍ കുന്നത്ത് ഇബ്രാഹീം കുട്ടിയുടെയും ആയിശാ ബീവിയുടെ മകളാണ് ഈ മിടുക്കി. സഹപാഠിയുടെ ചിത്രം വരയ്ക്കലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തുടങ്ങിയ റുക്‌സാന ഇന്ന് ഒരു റെക്കോഡിന് ഉടമയാണ്. 24 മണിക്കൂറിനിടെ 22 പ്രമുഖ വനിതകളുടെ ചിത്രം പ്ലാവിലയില്‍ കൊത്തിയെടുത്തിരിക്കുന്നു. ഇഎംഇഎ കോളജ് ഡിഗ്രി വിദ്യാര്‍ഥിനിയായ റുക്‌സാനയ്ക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.

കൂട്ടുകാരിയുടെ ചിത്ര വരയില്‍ ആകൃഷ്ടയായി തുടങ്ങിയ റുക്‌സാന പിന്നീട് സ്റ്റെന്‍സില്‍ വര തുടങ്ങി. ഒരു മാസം മുമ്പാണ് ഇലയില്‍ പ്രമുഖരുടെ മുഖങ്ങള്‍ കൊത്തിയെടുക്കല്‍ ആരംഭിച്ചത്. ഇന്ദിര ഗാന്ധി, കല്‍പ്പന ചൗള, പ്രതിഭാ പാട്ടീല്‍, സാനിയ മിര്‍സ, മദര്‍ തെരേസ, സെയ്‌ന നെഹ്‌വാള്‍, ജസ്റ്റിസ് ഫാത്തിമ ബീവി, മേരി കോം, അഞ്ജലി ഗുപ്ത തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച് രാജ്യകീര്‍ത്തി ലോകത്തെ അറിയിച്ച പ്രമുഖ വനിതകളുടെ ചിത്രങ്ങളാണ് പ്ലാവിലയില്‍ കൊത്തിയെടുത്തിരിക്കുന്നത്. ഇത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലേക്ക് അയച്ചു കൊടുത്തു, അംഗീകാരവും ലഭിച്ചു. ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനം പിടിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് റുക്‌സാന പറഞ്ഞു.

ബിഹാറില്‍ കളത്തിലിറങ്ങി കളിച്ച് രാഹുല്‍ ഗാന്ധി; ക്യാംപ് ചെയ്ത് നേതൃത്വം നല്‍കാന്‍ നിര്‍ദേശം, അടിവലി

സ്ത്രീ ശാക്തീകരണത്തില്‍ അതീവ താല്‍പ്പര്യമാണ് റുക്‌സാനയ്ക്ക്. അതുകൊണ്ടുതന്നെയാണ് രാജ്യം ആദരിച്ച വനിതകളുടെ ചിത്രം പ്ലാവിലയില്‍ വരയ്ക്കാന്‍ തീരുമാനിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. ഇലയില്‍ ആദ്യം ചിത്രം വരയ്ക്കും. പിന്നീട് ഇവ പേര രൂപത്തിലുള്ള കത്തി ഉപയോഗിച്ച് വെട്ടിയെടുക്കും. ലോക്ക് ഡൗണ്‍ കലാത്ത് ഒഴിവുസമയം ലഭിച്ചപ്പോഴാണ് ലീഫ് ആര്‍ട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. അതാകട്ടെ ഈ പെണ്‍കൊടിയെ റെക്കോഡുകളില്‍ ഇടം പിടിക്കാന്‍ സഹായിക്കുകയും ചെയ്തു. പെന്‍സില്‍ ഡ്രോയിങ്, കാലിഗ്രാഫി എന്നിവ ചെയ്തുവരുന്നുണ്ട്. മരത്തില്‍ നൂല്‍ ഉപയോഗിച്ച് ചിത്രം വരയ്ക്കണമെന്നാണ് അടുത്ത ആഗ്രഹം.

സിപിഎമ്മിന്റെ പാട്ടപ്പിരിവ്, ജോസ് കെ മാണിക്കെതിരെ കേസെടുക്കണമെന്ന് കോടിയേരി... പരിഹാസവുമായി വീണ

cmsvideo
  Viral Sankaran Question To CM Pinarayi Vijayan: Viral Video | Oneindia Malayalam
  Malappuram

  English summary
  Malappuram Girl Ruksana win india book of records in Leaf Art
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X