മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് പഠിക്കാന്‍ പുരപ്പുറത്ത് കയറിയ പെണ്‍കുട്ടി!! നമിതയെ വൈറലാക്കിയത് നയന, എല്ലാം ഓകെ

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതോടെ വിദ്യാര്‍ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ പതിവ് വാര്‍ത്തയാകുകയാണ്. വളാഞ്ചേരിയിലെ ദേവികയുടെ ദാരുണ മരണം ഏവരെയും ദുഃഖിപ്പിക്കുന്നതായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കോട്ടക്കലില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത് നെറ്റ് കണക്ഷന്‍ കിട്ടാന്‍ പുരപ്പുറത്ത് കയറിയ പെണ്‍കുട്ടിയെ കറിച്ചാണ്. കോട്ടക്കല്‍ സ്വദേശിനിയും കുറ്റിപ്പുറം കെഎംസിടി ആട്‌സ് ആന്റ് സയന്‍സ് കോളജില്‍ ബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ നമിണ നാരായണന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

n

മുമ്പും പല ആവശ്യങ്ങള്‍ക്കും പുരപ്പുറത്ത് കയറിയിട്ടുള്ള നമിതയുടെ ഇത്തവണത്തെ കയറ്റം കേരളക്കരയില്‍ മൊത്തം ചര്‍ച്ചയായി. ഇതിന് കാരണം സഹോദരി നയനയാണ്. സഹോദരിയാണ് നമിത പുരപ്പുറത്തിരുന്ന് പഠിക്കുന്ന ചിത്രമെടുത്ത് വ്ട്‌സ്ആപ്പിലിട്ടത്. ഇതോടെ സംഭവം പിടിവിട്ടു. സ്ഥലം എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ വിളിച്ചു, എംപി ഇടി മുഹമ്മദ് ബഷീര്‍ കാര്യങ്ങള്‍ അന്വേഷിച്ചു. അധികം വൈകാതെ മൊബൈല്‍ കമ്പനികളുടെ ജീവനക്കാരും വിളിച്ചു. പലവിധ ഓഫറുകള്‍. ജിയോ ടീം ആദ്യമെത്തി.

ഗള്‍ഫ് ഇനി ഒരിക്കലും പഴയ പോലെ ആകില്ലെന്ന് യുഎഇ മന്ത്രി; പുതിയ നീക്കവുമായി അമേരിക്കഗള്‍ഫ് ഇനി ഒരിക്കലും പഴയ പോലെ ആകില്ലെന്ന് യുഎഇ മന്ത്രി; പുതിയ നീക്കവുമായി അമേരിക്ക

വീടിനുള്ളില്‍ നെറ്റ് വര്‍ക്ക് കുറവാണ്. തുടര്‍ന്നാണ് വീടിന് മുകളില്‍ കയറാമെന്ന് തീരുമാനിച്ചത്. നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാല്‍ ആദ്യദിനത്തിലെ ക്ലാസുകള്‍ നമിതക്ക് നഷ്ടമായിരുന്നു. പിന്നീടാണ് രണ്ടുംകല്‍പ്പിച്ചുള്ള സാഹസം. നമിതയുടെ വീടിനോട് ചേര്‍ന്ന പ്രദേശങ്ങളിലൊക്കെ നെറ്റ് വര്‍ക്ക് കവറേജ് കുറവാണ്. ജിയോ മൂന്ന് മാസത്തെ കണക്ഷന്‍ അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ പഠനത്തിന് തടസമില്ല. പഠിച്ച് സിവില്‍ സര്‍വീസ് നേടുകയാണ് നമിതയുടെ ലക്ഷ്യം.

ഇന്ത്യയുടെ ഷോക് ട്രീറ്റ്‌മെന്റ്!! ആ രണ്ടു സംഭവങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത്... അവസരം കാത്തിരുന്നുഇന്ത്യയുടെ ഷോക് ട്രീറ്റ്‌മെന്റ്!! ആ രണ്ടു സംഭവങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത്... അവസരം കാത്തിരുന്നു

Malappuram
English summary
Malappuram girl, who attend online class on the roof of the house, get high speed net connection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X