ശരീരത്തിലെ സ്വകാര്യ ഭാഗത്ത് സാധനം ഒളിപ്പിച്ചു; 4 കാപ്സ്യൂള്‍ പൊലീസ് പൊക്കി; പ്രതികൾക്കെതിരെ നടപടി
കൊണ്ടോട്ടി: കരിപ്പൂരിൽ ഒരു കിലോഗ്രാം സ്വര്‍ണം പിടി കൂടി. വിമാനത്താവളത്തിലെ പരിശോധനകള്‍ മറികടന്നാണ് സ്വർണ്ണം കടത്തിയത്. യാത്രക്കാരനായ മണ്ണാർക്കാട് സ്വദേശി രമേശ് (26), കോഴിക്കോട് സ്വദേശി അബ്ദുറഹിമാൻ (40) എന്നിവർക്ക് നടപടി സ്വീകരിച്ചു.
രമേശിൽ നിന്നു സ്വർണം കൊണ്ടു പോകാനെത്തിയതായിരുന്നു അബ്ദുറഹിമാൻ. അതേസമയം, പിടികൂടിയ ഒരു കിലോഗ്രാം മിശ്രിതം വേർതിരിച്ചപ്പോൾ 928 ഗ്രാം സ്വര്‍ണം ലഭിച്ചു. ഇതിന് 50 ലക്ഷം രൂപയിലേറെ വില കണക്കാക്കുന്നു എന്നാണ് റിപ്പോർട്ട്.
എന്നാൽ, ഈ സ്വർണ്ണകടത്ത് സംബന്ധിച്ച് പൊലീസിന് നേരത്തേ രഹസ്യ വിവരം ലഭിച്ചിരുന്നു. അതിനാൽ തന്നെ നിരീക്ഷണം ശക്തമാക്കിയിരുന്നു.

മസ്കത്തിൽ നിന്ന് ഇന്നലെ പുലർച്ചെ 4.10 നാണ് രമേശ് വിമാനമിറങ്ങിയത്. തുടർന്ന് പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. തുടർന്ന് പുറത്ത് ഇറങ്ങിയ ഇയാൾ കോഴിക്കോട് സ്വദേശിയോടൊപ്പം വാഹനത്തില്‍ പുറപ്പെടാൻ തുടങ്ങി. എന്നാൽ, സ്വർണം കൊണ്ടു പോകാനെത്തിയ കോഴിക്കോട് സ്വദേശികളില്‍ ഒരാള്‍ കടന്നു കളഞ്ഞു. ഇവരുടെ വാഹനം കസ്റ്റഡിയിലെടുത്തു. മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച 4 കാപ്സ്യൂള്‍ ആണ് പൊലീസ് ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയത്.

ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നു കരിപ്പൂർ ഇൻസ്പെക്ടർ പി.ഷിബു, മഞ്ചേരി ഇൻസ്പെക്ടര്‍ സി.അലവി, ജില്ലാ ആന്റി നർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ് കാര്യോട്ട്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി.സഞ്ജീവ്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, എഎസ്ഐ പത്മരാജൻ, ഹരിലാൽ, സന്ദീപ്, അബ്ദുല്‍ റഹിം, മുരളികൃഷ്ണൻ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്. അതേസമയം, തൃശൂരിൽ കൊരട്ടിക്ക് സമീപം മുരിങ്ങൂരില്‍ കോടികള്‍ വിലമതിക്കുന്ന 11 കിലോ ഹാഷിഷ് ഓയില് പിടികൂടി. ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം ഹാഷിഷ് ഓയില്‍ പിടി കൂടുന്നത്. മൂന്നു പേര്‍ അറസ്റ്റിലായി. രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു.

പുലര്‍ച്ചെ മുരിങ്ങൂര്‍ ദേശീയപാതയില്‍ വെച്ചാണ് ഹാഷിഷ് ഓയിലുമായി ആന്ധയില്‍ നിന്നെത്തിയ സംഘം പൊലീസിന്റെ മുന്നിൽ പെട്ടു. പെരിങ്ങോട്ടുകര സ്വദേശികളായ അനൂപ്, കിഷോര്‍,പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒന്നരമാസമായി പൊലീസിന്റെ നിരീക്ഷത്തിൽ ആയിരുന്നു ഇവര്‍. രണ്ടാഴ്ച മുമ്പ് പൊലീസിന്റെ കണ്ണു വെട്ടിച്ച് ഹാഷിഷ് ഓയില്‍ കടത്തിയിരുന്നു. ഇത്തവണ പ്രതികള്‍ രക്ഷപ്പെടാതിരിക്കാൻ എല്ലാ പഴുതുകളും അടച്ചായിരുന്നു പൊലീസിന്റെ വിന്യാസം.

അര്‍ദ്ധരാത്രി മുതല്‍ ദേശീയ പാതയുടെ പലയിടങ്ങളിലാണ് പൊലീസ് നിലയുറപ്പിച്ചു. മുരുങ്ങൂരില്‍ രണ്ടു വാഹനങ്ങളിലായി എത്തിയ പ്രതികളെ പൊലീസ് പിടികൂടി. രണ്ടു വാഹനങ്ങളിലായി 11 കിലോ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. 38 ലക്ഷം രൂപയ്ക്കാണ് ഇവര്‍ ആന്ധയില്‍ നിന്ന് ഇത് കൊണ്ടുവരുന്നത്.കൊച്ചിയില് വിതരണം ചെയ്യുന്നത് ഗ്രാമിന് 2000 രൂപ നിരക്കിലാണ്. ഹാഷിഷ് ഓയില്‍ കൊണ്ടു വരാൻ വൻതുക മുടക്കിയ വ്യക്തിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഏതാണ്ട് 100 കിലോ കഞ്ചാവിൽ നിന്നാണ് ഒരു കിലോ ഹാഷിഷ് ഓയില്‍ ഉണ്ടാക്കുന്നത്. കൊണ്ടു വരാനും വിതരണം ചെയ്യാനുമുളള എളുപ്പം കാരണമാണ് കൂടുതൽ സംഘങ്ങള്‍ ഇപ്പോള്‍ ഹാഷിഷ് ഓയില്‍ കടത്തില്‍ സജീവമായിരിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, കൊണ്ടോട്ടിയിൽ യുവാവിനെ മർദിച്ച് പരിക്കേൽപ്പിച്ചതായ പരാതി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. പുളിക്കല്‍ ആന്തിയൂര്‍കുന്ന് സ്വദേശി ഹസീബുദ്ധീന്‍ (32) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ എസ്.സി.എസ്.ടി ആക്ട് പ്രകാരം കേസെടുത്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ആന്തിയൂര്‍കുന്നിലെ ജോലി സ്ഥലത്ത് വെച്ചാണ് ഹസീബുദ്ധീൻ മർദിച്ചത്.
-
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത്











Click it and Unblock the Notifications